ഇട്ടിമാണിയും മോഹന്‍ലാലും മാസ്സാണ്! ഇട്ടിമാണിയുടെ ഓഫീഷ്യല്‍ ടീസര്‍ പുറത്ത് വിട്ട് മോഹന്‍ലാല്‍
Recommended Video
ഇക്കൊല്ലത്തെ ഓണത്തിന് മുന്നോടിയായി മോഹന്‍ലാല്‍ നായകനാവുന്ന ഇട്ടിമാണി മേഡ് ഇന്‍ ചൈന തിയറ്ററുകളിലേക്ക് എത്തുകയാണ്. നവാഗതരായ ജിബി, ജോജു എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രം ഇട്ടിമാണി മാസ്സാണ് മനസുമാണ് എന്ന ടാഗ് ലൈനോട് കൂടിയാണ് സിനിമ എത്തുന്നത്. നേരത്തെ പറഞ്ഞിരുന്നത് പോലെ സിനിമയില്‍ നിന്നും ഓഫീഷ്യല്‍ ടീസര്‍ എത്തിയിരിക്കുകയാണ്.
മോഹന്‍ലാല്‍ ആരാധകര്‍ കാത്തിരുന്നത് പോലെ ഇട്ടിമാണിയെ മാസ് ആക്കിയാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്. മോഹന്‍ലാല്‍ തന്നെയാണ് ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെ ടീസര്‍ പുറത്ത് വിട്ടിരിക്കുന്നത്. മോഹന്‍ലാലും കെപിഎസി ലളിതയും ചൈനീസ് ഭാഷയില്‍ സംസാരിക്കുന്നതാണ് ടീസറില്‍ കാണിച്ചിരിക്കുന്നത്. ഒപ്പം സലീം കുമാറും പള്ളിലച്ചന്റെ വേഷത്തിലെത്തുന്ന സിദ്ദിഖും ടീസറിലുണ്ട്.

കേരളത്തില്‍ വമ്പന്‍ ചിത്രമായി മാറിയ ലൂസിഫറിന് ശേഷം മോഹന്‍ലാലിന്റേതായി തിയറ്ററുകളിലേക്ക് എത്തുന്ന ചിത്രമാണ് ഇട്ടിമാണി. വെള്ളിമൂങ്ങ, ചാര്‍ലി എന്നീ ചിത്രങ്ങളില്‍ അസോസിയേറ്റായി പ്രവര്‍ത്തിച്ച ജിബിയും ജോജുവും ചേര്‍ന്ന് തിരക്കഥ ഒരുക്കിയാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈന സംവിധാനം ചെയ്യുന്നത്. ഏറെ കാലത്തിന് ശേഷം മോഹന്‍ലാല്‍ ഒരു പക്കാ കോമഡി എന്റര്‍ടെയിനറിന്റെ ഭാഗമാവുന്നു എന്ന പ്രത്യേകതയുമുണ്ട്.
ആശീര്‍വാദ് സിനിമയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം. ഹണി റോസാണ് നായിക. സലിം കുമാര്‍, ഹരീഷ് കണാരന്‍, അരിസ്റ്റോ സുരേഷ്, ധര്‍മജന്‍ ബോള്‍ഗാട്ടി എന്നിവരാണ് മറ്റ് താരങ്ങള്‍.


Click it and Unblock the Notifications











