തിയേറ്ററിൽ എത്തുന്നതിന് മുമ്പെ കൈ നിറയെ പുരസ്കാരവുമായി മോഹൻലാലിന്റെ മരക്കാർ, അവാർഡുകൾ ഇവ...

കൊവിഡ് പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ച ഒരു മേഖലയായിരുന്നു സിനിമ. ഇപ്പോൾ ശക്തമായ മടങ്ങി വരവിന്റെ പാതയിലാണ് ഇന്ത്യൻ സിനിമാ ലോകം. നിയന്ത്രണങ്ങളോടെ സിനിമാ ചിത്രീകരണവും തിയേറ്റർ റിലീസും ആരംഭിച്ചതിന് പിന്നാലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും പ്രഖ്യാപിക്കുകയായിരുന്നു. 2019 ലെ ദേശീയ പുരസ്കാരങ്ങളാണ് ഇപ്പോൾ പ്രഖ്യാപിച്ചത്. കൊവിഡിനെ തുടർന്ന് 2019 ലെ പുരസ്കാരം കഴിഞ്ഞ വർഷം പ്രഖ്യാപിക്കാൻ കഴിഞ്ഞില്ല.

mohanlal-marakkar

17 മലയാളം ചിത്രങ്ങളാണ് പുരസ്‌കാരത്തിനുള്ള അന്തിമ റൗണ്ടിലെത്തിയത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം മരയ്ക്കാര്‍- അറബിക്കടലിന്റെ സിംഹം പുരസ്കാര നിറവിൽ തിളങ്ങി നിൽക്കുകയാണ്. നിരവധി പുരസ്കാരങ്ങളാണ് മരയ്ക്കാറിലൂടെ കേരളത്തിലെത്തിയിരക്കുന്നത്. തിയേറ്റർ റിലീസിന് തയ്യാറെടുക്കുന്ന മരയ്ക്കാറിന് ഒരു പൊൻതൂവലാണ് തേടിയെത്തിയ ദേശീയ പുരസ്കാരങ്ങൾ. മൂന്ന് പുരസ്കാരങ്ങളാണ് മരയ്ക്കാർ അറബി കടലിന്റെ സിംഹത്തെ തേടിയെത്തിയിരിക്കുന്നത്. മികച്ച മലയാള ചിത്രം, മികച്ച വിഎഫ്എക്സ്, കോസ്റ്റ്യൂം ഡിസൈനിങ്ങ് തുടങ്ങിയ പുരസ്കാരങ്ങളാണ് മരയ്ക്കാർ സ്വന്തമാക്കിയിരിക്കുന്നത്.

മികച്ച വിഎഫ്എക്സിനുള്ള പുരസ്കാരം സിദ്ധാർഥ് പ്രിയദർശനാണ് ലഭിച്ചിരിക്കുന്നത്. ഇതേ ഗണത്തിലുള്ള സംസ്ഥാനപുരസ്കാരവും സിദ്ധാർഥ് നേടിയിരുന്നു.
സുജിത് സുധാകരനാണ് മികച്ച കോസ്റ്റ്യൂം ഡിസൈനറിനുള്ള പുരസ്കാരത്തിന് അർഹനായത്. മലയാള സിനിമാ ലോകം ഏറെ ആകാംക്ഷയോടെയായിരുന്നു ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിനായി കാത്തിരുന്നത്.

Recommended Video

അഞ്ച് ഭാഷകളില്‍ ചിത്രയുടെ ശബ്ദത്തില്‍ മരയ്ക്കാറിലെ ഗാനമെത്തി

വൈകുന്നേരം നാല് മണിക്കാണ് ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചത്. ഫീച്ചർ, നോൺ ഫീച്ചർ വിഭാഗങ്ങളിലായിട്ടായിരുന്നു പുരസ്കാരങ്ങൾ ജൂറി പ്രഖ്യാപിച്ചത്. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം രാഹുൽ റിജി നായർ സംവിധാനം ചെയ്ത കള്ള നോട്ടം നേടി. മികച്ച പനിയ സിനിമയ്ക്കുള്ള പുരസ്കാരം മനോജ് കാന സംവിധാനം ചെയ്ത കെഞ്ചിര നേടി. മികച്ച തമിഴ് ചിത്രത്തിനുള്ള പുരസ്കാരം വെട്രിമാരൻ സംവിധാനം ചെയ്ത അസുരൻ നേടി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X