ഇനി യുദ്ധം ഒടിടിയില്‍; മരക്കാര്‍ ഡിസംബര്‍ 17മുതല്‍ ആമസോണ്‍ പ്രൈമില്‍
മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങിയ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ സ്ട്രീമിംഗ് പ്രീമിയർ പ്രഖ്യാപിച്ചു. ഈ മാസം ആദ്യം തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ഡിസംബർ 17 മുതൽ ഇന്ത്യയിൽ പ്രൈം വീഡിയോയിൽ പ്രീമിയർ ചെയ്യും. മലയാളം കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും സിനിമ ലഭ്യമാകും. പ്രിയദർശൻ രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആൻറണി പെരുമ്പാവൂർ ആണ് നിര്‍മ്മിച്ചത്.
Recommended Video
മോഹന്‍ലാലിനൊപ്പം അർജുൻ സർജ, സുനിൽ ഷെട്ടി, മഞ്ജു വാര്യർ, കീർത്തി സുരേഷ്, അന്തരിച്ച നെടുമുടി വേണു, പ്രണവ് മോഹൻലാൽ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയാണ്.

ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ നാവികസേനാ മേധാവികളിൽ ഒരാളായി കണക്കാക്കപ്പെടുന്ന കുഞ്ഞാലി മരയ്ക്കാർ നാലാമന്റെ ജീവചരിത്രമാണ് ചിത്രം പറയുന്നത്. പിന്നീട് കോഴിക്കോട് ഭരണാധികാരിയായിരുന്ന സാമൂതിരിയുടെ നാവിക കമാൻഡറായി മാറിയ മലബാർ തീരത്തെ ഈ നിർഭയ നാവികന്റെ നേതൃത്വത്തിൽ പോർച്ചുഗീസ് ആക്രമണകാരികൾക്കെതിരെ നടന്ന ഇതിഹാസ യുദ്ധത്തിന്റെ കഥയാണ് സിനിമ പറയുന്നത്.
മികച്ച ഫീച്ചർ ഫിലിം, മികച്ച സ്‌പെഷ്യൽ ഇഫക്‌റ്റുകൾ, മികച്ച വസ്ത്രാലങ്കാരം തുടങ്ങി മൂന്ന് ദേശീയ ചലച്ചിത്ര അവാര്‍ഡുകളും ചിത്രത്തിന് ലഭിച്ചിരുന്നു. "സിനിമയ്ക്ക് ലഭിച്ച പ്രേക്ഷക പ്രതികരണങ്ങളിൽ ഞാൻ അതിശയിക്കുന്നു, ഒപ്പം എന്റെ ഓരോ ആരാധകരും പകർന്നു നൽകുന്ന സ്നേഹത്തിന് നന്ദി. ഇന്ത്യയിലെ ആദ്യത്തെ നാവിക കമാൻഡർ എന്നറിയപ്പെടുന്ന, കേരളത്തിലെ നാടോടിക്കഥകളിലൂടെ പുകഴ്പെറ്റ കുഞ്ഞാലി മരക്കാറിന്റെ ഐതിഹാസിക കഥ ജീവസുറ്റതാക്കുന്ന ഈ ഗംഭീര സംരംഭത്തിന്റെ ഭാഗമാകാൻ കഴിഞ്ഞത് അഭിമാനകരമാണ്,' മോഹൻലാൽ പറഞ്ഞു. "ഇത് ഓരോ ഇന്ത്യക്കാരന്റെയും ഹൃദയങ്ങളെയും വൈകാരികതയെയും സ്പർശിക്കുന്ന ഒരു കഥയാണെന്ന് ഞാൻ വിശ്വസിക്കുന്നു. അസാധാരണമായ തോതിൽ അതിനെ ജീവസുറ്റതാക്കാൻ കഴിയുക എന്നത് എന്റെ സ്വപ്ന സാക്ഷാത്കാരമാണ്. പ്രൈം വീഡിയോയിലെ മരക്കാറിന്റെ ഡിജിറ്റൽ പ്രീമിയറിൽ ഞാൻ ഏറെ സന്തോഷവാനാണ്, ഇത് രാജ്യത്തുടനീളമുള്ള പ്രേക്ഷകർക്ക് അവരുടെ കുടുംബത്തോടൊപ്പം വീട്ടിലിരുന്ന് സിനിമ കാണാനുള്ള അവസരം നൽകും.
"മരയ്ക്കാർ: അറബിക്കടലിന്റെ സിംഹത്തിന്റെ ഡിജിറ്റൽ പ്രീമിയറിൽ പ്രൈം വീഡിയോയിൽ പ്രദർശിപ്പിക്കുന്നതിൽ ഞാൻ വളരെ ആവേശത്തിലാണ്. ഈ സിനിമ എന്റെ ഹൃദയത്തോട് വളരെ അടുത്ത് നിൽക്കുന്നതാണ്, കഴിഞ്ഞ 20 വർഷമായി ലാലിൻറെയും എന്റെയും ഒരു കൂട്ടായ സ്വപ്നമാണിത്. ഈ പ്രോജക്റ്റ് യാഥാർത്ഥ്യമാക്കുന്നതിന് അദ്ദേഹം നൽകിയ പിന്തുണയ്ക്ക് ഞാൻ നന്ദിയുള്ളവനാണ്," ചിത്രത്തിന്റെ എഴുത്തുകാരനും സംവിധായകനുമായ പ്രിയദർശൻ പറഞ്ഞു. "മരയ്ക്കാർ വെറുമൊരു സിനിമയല്ല, ഒരു കാഴ്ചാനുഭവമാണ്; എന്നെന്നും ഓർത്തിരിക്കുന്ന ഒരു അനുഭവം. ഇന്ത്യയിലുടനീളമുള്ള പ്രേക്ഷകർ ഇത് കാണുമെന്നതിൽ എനിക്ക് സന്തോഷവും ആവേശവും ഉണ്ട്, പ്രൈം വീഡിയോയിലെ ഡിജിറ്റൽ പ്രീമിയറിനായി ഞാൻ അക്ഷമനായി കാത്തിരിക്കുകയാണ്.
ആമസോൺ പ്രൈം വീഡിയോ, ഇന്ത്യയുടെ കണ്ടൻറ് ലൈസൻസിംഗ് മേധാവി മനീഷ് മെംഗാനി കൂട്ടിച്ചേർത്തു: "അവാർഡ് നേടിയ മാസ്റ്റർപീസ് ചിത്രം എന്ന് പറയാവുന്ന മരയ്ക്കാർ: അറബിക്കടലിന്റെ സിംഹത്തിന്റെ സ്ട്രീമിംഗ് പ്രീമിയർ പ്രൈം വീഡിയോയിൽ ഞങ്ങൾ അഭിമാനപൂർവ്വം അവതരിപ്പിക്കുകയാണ്. ആശിർവാദ് സിനിമാസുമായി ഒരിക്കൽ കൂടി സഹകരിക്കുന്നതിലും മോഹൻലാലിന്റെയും പ്രിയദർശന്റെയും ആക്ടർ_ഡയറക്ടർ കോംബിനേഷനും മറ്റു , മികച്ച അഭിനേതാക്കളും അണിയറപ്രവർത്തകരും ഒത്തു ചേരുന്ന ഈ ദൃശ്യാനുഭവം പ്രേക്ഷകരിലേക്ക് കൊണ്ടുവരുന്നതിലും ഞങ്ങൾ സന്തുഷ്ടരാണ്. പ്രൈം വീഡിയോ കസ്റ്റമർ ഫസ്റ്റ് സമീപനം സ്വീകരിക്കുന്നതിൽ അഭിമാനിക്കുന്നു, ഏറെ കാത്തിരുന്ന ഈ മെഗാ എന്റർടെയ്‌നറുമായി ഈ വർഷം അവസാനിപ്പിക്കുന്നതിൽ ഞങ്ങൾ ഏറെ സന്തോഷിക്കുന്നു.


Click it and Unblock the Notifications











