ബോക്‌സോഫീസ് ഇനി ലാലേട്ടന് സ്വന്തം.. ഏട്ടന്റെ നീരാളിയ്ക്ക് ധൈര്യമായി ടിക്കറ്റ് എടുക്കാം, കാരണമിതാണ്..
ലാലേട്ടന്റെ സിനിമകള്‍ക്ക് വേണ്ടിയുള്ള ഏറെ നാളത്തെ കാത്തിരിപ്പ് അവസാനിച്ചിരിക്കുകയാണ്. വില്ലന് ശേഷം തിയറ്ററുകളിലേക്ക് എത്തുന്ന സിനിമയാണ് നീരാളി. ത്രില്ലര്‍ ഡ്രാമയായി ഒരുക്കിയ നീരാളിയ്ക്ക് നവാഗതനായ സാജു തോമസാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് സംവിധായകനായ അജോയ് വര്‍മ്മ സംവിധാനം ചെയ്ത നീരാളിയ്ക്ക് റിലീസ് ദിവസം വലിയ പിന്തുണയാണ് ലഭിച്ചിരിക്കുന്നത്.
വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിന്റെ നായികയായി നാദിയ മൊയ്തുവും ചിത്രത്തിലുണ്ട്. സുരാജ് വെഞ്ഞാറമൂട്, നാസര്‍, സായി കുമാര്‍, ദിലീഷ് പോത്തന്‍, പാര്‍വതി നായര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. മൂണ്‍ഷൂട്ട് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

300ഓളം തിയറ്ററുകളിലാണ് നീരാളി ആദ്യദിനം എത്തിയിരിക്കുന്നത്. ഫാന്‍സ് ഷോ യ്ക്ക് നല്ല തിരക്കായിരുന്നു. കോട്ടയം, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളില്‍ ഹൗസ് ഫുള്ളായിട്ടാണ് ഫസ്റ്റ് ഷോ കഴിഞ്ഞിരിക്കുന്നത്. കേരളത്തില്‍ പെയ്യുന്ന കനത്ത മഴയും അവഗണിച്ചാണ് ഓരോ പ്രേക്ഷകനും തിയറ്ററുകളിലേക്ക് എത്തുന്നത്.
പരീക്ഷണ സിനിമകളെ ഇഷ്ടപ്പെടുന്നവര്‍ക്ക് നീരാളിയ്ക്ക് വേണ്ടി ധൈര്യപൂര്‍വ്വം ടിക്കറ്റ് എടുക്കാം. ബോക്‌സോഫീസില്‍ നല്ലൊരു കളക്ഷന്‍ നേടാന്‍ സിനിമയ്ക്ക് കഴിയുമെന്നാണ് സൂചന. അവധി ദിവസങ്ങളും മറ്റും വരുന്നതിനാല്‍ അടുത്ത ദിവസങ്ങളില്‍ കുടുംബ പ്രേക്ഷകരുടെ പൂര്‍ണ പിന്തുണയുണ്ടാവുമെന്ന കാര്യത്തില്‍ സംശയമില്ല..


Click it and Unblock the Notifications











