ഒടിയനില്‍ കാത്തിരിക്കുന്നത് സര്‍പ്രൈസുകള്‍ മാത്രം! പുതിയൊരു സമ്മാനവുമായി ലാലേട്ടനെത്തും!!
Recommended Video

മോഹന്‍ലാലിന്റെ കരിയറിലെ ബിഗ് റിലീസായി ഒടിയന്‍ ഡിസംബര്‍ പതിനാലിന് തിയറ്ററുകളിലേക്ക് എത്തുകയാണ്. വീണ്ടുമൊരു വിസ്മയ ചിത്രം കാണാനുള്ള കാത്തിരിപ്പിലാണ് സിനിമാലോകം. ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ ഒടിയന്റെ പ്രമോഷന്‍ ജോലികള്‍ അണിയറ പ്രവര്‍ത്തകര്‍ ആരംഭിച്ചിരുന്നു. ഇപ്പോള്‍ ആരാധകര്‍ക്കായി ഒരു സന്തോഷ വാര്‍ത്ത കൂടി വന്നിരിക്കുകയാണ്.
ഒടിയന്‍ തടസങ്ങളൊന്നുമില്ലാതെ തിയറ്ററുകളിലേക്ക് എത്തും. സെന്‍സര്‍ ബോര്‍ഡിന്റെ നടപടികളെല്ലാം പൂര്‍ത്തിയായിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ഒടിയന് ലഭിച്ചിരിക്കുന്നതെന്നാണ് സൂചന. ഉടന്‍ തന്നെ ഔദ്യോഗികമായി അണിയറ പ്രവര്‍ത്തകര്‍ വാര്‍ത്ത പുറത്ത് വിടുമെന്ന പ്രതീക്ഷിക്കുന്നത്.

ഇന്ന് വൈകുന്നേരം സിനിമാപ്രേമികളെ ആവേശത്തിലാക്കാന്‍ ഒടിയനില്‍ നിന്നും ലിറിക്കല്‍ വീഡിയോ വരികയാണ്. മോഹന്‍ലാല്‍ തന്നെയാണ് ഡിസംബര്‍ അഞ്ചിന് വൈകുന്നേരം 7 മണിക്ക് ഒടിയന്റെ ലിറിക്കല്‍ വീഡിയോ വരുന്ന കാര്യം വ്യക്തമാക്കിയത്. സിനിമയില്‍ നിന്നും ഇതിനകം പുറത്ത് വരുന്ന രണ്ടാമത്തെ പാട്ടാണിത്. അതേ സമയം ഈ പാട്ട് ആരാണ് പാടിയിരിക്കുന്നതെന്ന് ഊഹിക്കാനും മോഹന്‍ലാല്‍ പറഞ്ഞിരുന്നു.
നേരത്തെ പുറത്ത് വന്ന പാട്ടിന് സംഗീതം പകര്‍ന്നത് ജയചന്ദ്രനായിരുന്നു. കൊണ്ടോരാം കൊണ്ടോരാം എന്ന് തുടങ്ങുന്ന പാട്ട് സോഷ്യല്‍ മീഡിയയിലടക്കം വൈറലായിരുന്നു. യൂട്യൂബിലടക്കം നിരവധി ആളുകളായിരുന്നു പാട്ട് കണ്ടിരുന്നത്. റിലീസിനെത്തുന്നതിന് മുന്‍പ് ഒടിയന്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയമായി കൊണ്ടിരിക്കുകയാണ്.


Click it and Unblock the Notifications