കേരളത്തിലെ അവസാന ബിഗ് റിലീസ് ചിത്രം ഒടിയന്‍ ആവുമോ? പുതിയ നടപടികളുമായി സിനിമ സംഘടനകള്‍?
രജനികാന്ത് നായകനായി അഭിനയിച്ച് അടുത്തിടെ തിയറ്ററുകളിലേക്ക് എത്തിയ 2.0 കേരളത്തില്‍ റെക്കോര്‍ഡ് തിയറ്ററുകളിലായിരുന്നു പ്രദര്‍ശിപ്പിച്ചത്. 450 ന് മുകളില്‍ സ്‌ക്രീനുകളായിരുന്നു റിലീസ് ദിവസം സിനിമയ്ക്ക് ലഭിച്ചത്. കേരളത്തില്‍ ഇത്രയധികം തിയറ്ററുകള്‍ ലഭിക്കുന്ന ആദ്യത്തെ സിനിമയാണിത്. പിന്നാലെ മോഹന്‍ലാലിന്റെ ഒടിയന്‍ ബിഗ് റിലീസായി ഡിസംബര്‍ പതിനാലിന് തിയറ്ററുകളിലേക്ക് എത്തും. ഒടിയന്‍ വരുന്നതിന് ശേഷം ബിഗ് റിലീസ് സിനിമകള്‍ കേരളത്തില്‍ ഉണ്ടാവാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്.
വമ്പന്‍ റിലീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നീക്കം നടത്തുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന സിനിമ സംഘടനകളുടെ യോഗത്തിലാണ് റിലീസ് സെന്ററുകള്‍ക്ക് നിയന്ത്രണം വരുത്താന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട് വന്നത്. തീരുമാനം നടപ്പില്‍ വരികയെയാണെങ്കില്‍ 200 തിയറ്ററുകള്‍ക്ക് മുകളില്‍ സിനിമ റിലീസ് ചെയ്യാന്‍ സാധിക്കില്ല.

ബിഗ് ബജറ്റിലൊരുക്കുന്ന സിനിമകള്‍ റിലീസിനൊരുങ്ങുന്നതോടെ തിയറ്ററുകളുടെ എണ്ണം വര്‍ദ്ധിക്കുന്നതാണ് അടുത്ത കാലത്തായി കണ്ടു വരുന്നത്. ഒക്ടോബറില്‍ റിലീസിനെത്തിയ കായംകുളം കൊച്ചുണ്ണിയ്ക്ക് 350 ന് മുകളില്‍ തിയറ്ററുകളായിരുന്നു ലഭിച്ചത്. 2.0 എത്തിയപ്പോള്‍ 450 ആയി. ഒടിയന്റെ ടിക്കറ്റുകളെല്ലാം ഇതിനകം വിറ്റ് പോയിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും തിയറ്ററുകളുടെ കൃത്യ കണക്ക് ഇനിയും പുറത്ത് വന്നിട്ടില്ല.
വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമ പ്രേക്ഷകരെ അത്ഭുതപ്പെടുത്താനുള്ള വരവാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കേരളത്തിലും വിദേശത്തുമായി റെക്കോര്‍ഡ് കണക്കിന് തിയറ്ററുകളിലായിരിക്കും ഒടിയന്‍ എത്തുന്നത്. വമ്പന്‍ പ്രമോഷനാണ് സിനിമയ്ക്ക് നടന്ന് കൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications