ഒടിയന്‍ അതിശയിപ്പിക്കുന്നത് ഇന്ത്യയില്‍ മാത്രമല്ല,ഒന്നും രണ്ടുമല്ല 31 രാജ്യങ്ങളിലാണ് ഒടിയനെത്തുന്നത്
മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായി ഒടിയന്‍ വരികയാണ്. ഡിസംബര്‍ പതിനാലിനാണ് സിനിമയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യയ്ക്ക് അകത്തും വിദേശത്തുള്ള പ്രധാന സെന്ററുകളിലുമെല്ലാം ഒരുമിച്ചായിരിക്കും റിലീസ്. ഇന്ത്യ ഉള്‍പ്പെടെ 32 രാജ്യങ്ങളില്‍ ഒടിയന്‍ റിലീസ് ചെയ്യുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
31 ഓളം വിദേശ രാജ്യങ്ങളില്‍ സിനിമ പ്രദര്‍ശനത്തിനെത്തുമെന്ന കാര്യം സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോന്‍ ആണ് പറഞ്ഞിരിക്കുന്നത്. ഇക്കാര്യം ഔദ്യോഗികമായി പുറത്ത് വന്നതാണോ എന്നതിനെ കുറിച്ച് കൂടുതൽ വിവരങ്ങളില്ല. ഫ്രാന്‍സില്‍ എത്തുന്ന ആദ്യ മലയാള സിനിമയാണെന്നുള്ള പ്രത്യേകതയും ഒടിയന്‍ സ്വന്തമാക്കി. മലയാള പതിപ്പ് മാത്രമാണ് വിദേശ സെന്ററുകളില്‍ എത്തിക്കുന്നത്. ഇംഗ്ലീഷ് സബ് ടൈറ്റിലോട് കൂടിയായിരിക്കും പ്രദര്‍ശനം. തമിഴ്, തെലുങ്ക് പതിപ്പുകളിലും ഇതേ ദിവസം തന്നെ റിലീസ് ചെയ്യും.

കേരളത്തില്‍ വമ്പന്‍ റിലീസിനൊരുങ്ങുന്ന ഒടിയന്റെ റിലീസ് ദിവസം 300 ഓളം ഫാന്‍സ് ഷോ ആണ് ഉണ്ടാവുക. കേരളത്തിന് അത്ര സുപരിചിതമല്ലാത്ത ഒടിയന്മാരെ കുറിച്ചുള്ള കഥയുമായിട്ടാണ് സിനിമയുടെ വരവ്. ഫാന്റസി ഗണത്തിലുള്ളൊരു ഒരു മാസ് ആക്ഷന്‍ എന്റര്‍ടെയിനറായിരിക്കും ഒടിയനെന്നാണ് സൂചന.
മോഹന്‍ലാലിന്റെ നായികയായി മഞ്ജു വാര്യരാണ് ചിത്രത്തിലഭിനയിക്കുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിക്കുന്നത്. റിലീസിനെത്തുന്ന സിനിമ മലയാളക്കരയില്‍ പുതിയൊരു വിസ്മയം തീര്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.


Click it and Unblock the Notifications