ഒടിയന്റെ ടിക്കറ്റ് കിട്ടാന്‍ ആരാധകര്‍ ബുദ്ധിമുട്ടും! ചൂടപ്പം വിറ്റ് തീരുന്നത് പോലെ എല്ലാം തീര്‍ന്നു!
വാനോളം പ്രതീക്ഷകള്‍ നല്‍കി കൊണ്ടാണ് ഡിസംബര്‍ പതിനാലിന് ഒടിയന്‍ തിയറ്ററുകളിലേക്ക് എത്തുന്നത്. ബിഗ് റിലീസായിരിക്കുമെന്ന സൂചനകളെല്ലാം ഇതിനകം വന്ന് കഴിഞ്ഞിരിക്കുകയാണ്. 3000 മുതല്‍ 4000 സ്‌ക്രീനുകളിലാണ് ഒടിയന്‍ റിലീസ് ദിവസം പ്രദര്‍ശിപ്പിക്കുന്നത്. ഒരു മലയാള സിനിമയ്ക്ക് ഇതുവരെ കിട്ടാത്തതിലും മികച്ച തുടക്കമാണ് ഒടിയന് ലഭിക്കാന്‍ പോവുന്നത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒടിയന് ടിക്കറ്റ് കിട്ടാന്‍ ലേശം പ്രയാസമാണെന്നാണ് പറയുന്നത്.
മലയാളത്തില്‍ ഏറ്റവുമധികം ആരാധകരുള്ള താരമായതിനാല്‍ റിലീസ് ദിവസം റെക്കോര്‍ഡ് കണക്കിന് ഫാന്‍സ് ഷോ ആണ് ഒടിയന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതിന്റെ ടിക്കറ്റുകളെല്ലാം ചൂടപ്പം വിറ്റ് പോവുന്നത് പോലെ തീര്‍ന്നിരിക്കുകയാണെന്നാണ് പലരും പറയുന്നത്. എറണാകുളത്തെ ഏറ്റവും വലിയ തിയറ്ററുകളിലൊന്നാണ് കവിത. രണ്ട് ദിവസം കൊണ്ട് അവിടെയുള്ള ടിക്കറ്റുകളെല്ലാം വിറ്റ് പോയിരിക്കുകയാണെന്നാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.

എറണാകുളത്തെ മാത്രം അവസ്ഥയല്ല. സംസ്ഥാനത്തൊട്ടാകെ റിലീസിന് മുന്‍പ് ഒടിയന്‍ തരംഗമായിരിക്കുകയാണ്. ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിക്കുന്നതോടെ സിനിമയുടെ ടിക്കറ്റുകള്‍ അതിവേഗം തീരുന്ന കാഴ്ചയായിരിക്കും കാണുന്നത്. എന്തായാലും ഡിസംബര്‍ പതിനാലിന് ഒടിയന്റെ റിലീസിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങളെല്ലാം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.
മലയാളക്കര ഇതുവരെ കണ്ടതില്‍ ഏറ്റവും വലിയ സൂപ്പര്‍ ഹിറ്റ് മൂവിയായിരിക്കും ഒടിയനെന്ന സൂചനയാണ് നല്‍കുന്നത്. ആഴ്ചകള്‍ക്ക് മുന്‍പ് തന്നെ ഒടിയന്റെ പ്രമോഷന്‍ പരിപാടികള്‍ അണിയറ പ്രവര്‍ത്തകര്‍ ആരംഭിച്ചിരുന്നു. ത്രില്ലര്‍ ഫാന്റസി ഗണത്തിലൊരുക്കുന്ന ഒടിയന്‍ ആരാധകരെയും പ്രേക്ഷകരെയും ഒരുപോലെ ത്രസിപ്പിക്കാനുള്ള വരവാണ്.


Click it and Unblock the Notifications