twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂക്കയും ലാലേട്ടനും ഇനി തെലുങ്കിന്റെ താരരാജാക്കന്മാരായിരിക്കും! ബോക്‌സോഫീസ് തകരുന്നത് ഇവരിലൂടെ!!

    |

    മോഹന്‍ലാലും മമ്മൂട്ടിയുമാണ് വര്‍ഷങ്ങളോളമായി മലയാളത്തിന്റെ താരരാജാക്കന്മാരായി വാഴുന്നത്. ഇവരുടെയും സിനിമകള്‍ക്ക് അത്രയധികം പ്രധാന്യമാണ് ആരാധകര്‍ കൊടുക്കാറുള്ളത്. സിനിമകളുടെ പേരില്‍ ആരാധകര്‍ തമ്മില്‍ ഫാന്‍ ഫൈറ്റുകള്‍ നടക്കുന്നതും പതിവാണ്. മലയാളത്തിന് പുറമേ ഇനി മറ്റ് ഭാഷകളില്‍ കൂടി ആരാധകര്‍ കൂടുമെന്നുള്ള സൂചനകളാണ് ഇപ്പോള്‍ പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്.

    ഷാരൂഖ് ഖാനെ കാണാന്‍ കഴിഞ്ഞില്ല, ആരാധകന്‍ സ്വയം കഴുത്ത് അറത്തു! ആരാധന മൂത്താല്‍ ഇങ്ങനെയോ? കാണാംഷാരൂഖ് ഖാനെ കാണാന്‍ കഴിഞ്ഞില്ല, ആരാധകന്‍ സ്വയം കഴുത്ത് അറത്തു! ആരാധന മൂത്താല്‍ ഇങ്ങനെയോ? കാണാം

    ഗായകനായി തിളങ്ങി വിഷ്ണു ഉണ്ണികൃഷ്ണന്‍! നിത്യഹരിത നായകനിലെ പാട്ട് പുറത്ത്! കാണൂഗായകനായി തിളങ്ങി വിഷ്ണു ഉണ്ണികൃഷ്ണന്‍! നിത്യഹരിത നായകനിലെ പാട്ട് പുറത്ത്! കാണൂ

    ബിഗ് ബജറ്റ് ചിത്രങ്ങളുമായി മോഹന്‍ലാലും മമ്മൂട്ടിയും തിരക്കില്‍ നിന്നും തിരക്കിലേക്ക് പോയി കൊണ്ടിരിക്കുകയാണ്. മലയാളം, തമിഴ്, തെലുങ്ക് എന്നിങ്ങനെ അന്യഭാഷ ചിത്രങ്ങളും കൂട്ടത്തിലുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി തെലുങ്കില്‍ അഭിനയിക്കുന്ന സിനിമ ഡിസംബറില്‍ റിലീസിനൊരുങ്ങുകയാണ്. അതേ സമയത്ത് തന്നെ മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രവും തെലുങ്കിലേക്ക് എത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.

    ശ്രുതിയുടെ ലൈംഗികാരോപണം!! നടൻ അർജുന്റെ അറസ്റ്റ് വൈകും!! പോലീസിന് കോടതിയുടെ നിർദ്ദേശംശ്രുതിയുടെ ലൈംഗികാരോപണം!! നടൻ അർജുന്റെ അറസ്റ്റ് വൈകും!! പോലീസിന് കോടതിയുടെ നിർദ്ദേശം

    യാത്ര ഒരുങ്ങുന്നു..

    യാത്ര ഒരുങ്ങുന്നു..

    ഏറെ കാലമായി മമ്മൂട്ടി മുഖ്യമന്ത്രിയുടെ വേഷത്തില്‍ അഭിനയിക്കുന്നു എന്ന വാര്‍ത്ത വന്നിരുന്നെങ്കിലും അത് മലയാളത്തില്‍ ആയിരുന്നില്ല. ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ ജീവിതകഥ ആസ്പമാക്കി നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെ തെലുങ്കിലേക്ക് മമ്മൂട്ടി വീണ്ടുമെത്തിയിരിക്കുകയാണ്. യാത്ര എന്ന് പേരിട്ടിരിക്കുന്ന ചിത്രം മഹി രാഘവാണ് സംവിധാനം ചെയ്യുന്നത്. 70 എംഎം എന്റര്‍ടെയിന്‍മെന്റസിന്റെ ബാനറില്‍ ശശി ദേവി റെഡ്ഡി, വിജയ് ചില്ല എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. ഡിസംബര്‍ 21 ന് സിനിമ തിയറ്ററുകളിലേക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍.

     തെലുങ്കിലേക്കെത്തിയ മമ്മൂക്ക

    തെലുങ്കിലേക്കെത്തിയ മമ്മൂക്ക

    യാത്രയ്ക്ക് മുന്‍പ് മൂന്ന് തെലുങ്ക് സിനിമകളില്‍ മമ്മൂട്ടി അഭിനയിച്ചിരുന്നു. 1998 ല്‍ പുറത്തിറങ്ങിയ റെയില്‍വേ കൂലി എന്ന ചിത്രത്തിലായിരുന്നു മമ്മൂട്ടി അവസാനമായി തെലുങ്കില്‍ അഭിനയിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം തെലുങ്കിലേക്കെത്തുമ്പോള്‍ വലിയൊരു വിപ്ലവമായി മാറാനുള്ള സാധ്യതകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. 2009 സെപ്റ്റംബറില്‍ ഒരു ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച വൈഎസ്ആറിന്റെ രാഷ്ട്രീയ ജീവിതവും 147 കിലോമീറ്റര്‍ പദയാത്രയും മറ്റുമാണ് സിനിമയുടെ ഇതിവൃത്തമാവുന്നത്. ഇതിനകം തെലുങ്ക് നാട്ടില്‍ ശ്രദ്ധിക്കപ്പെടാന്‍ മമ്മൂക്കയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

    ഡിസംബറിലെ റിലീസ്

    ഡിസംബറിലെ റിലീസ്

    അടുത്ത വര്‍ഷമേ യാത്ര തിയറ്ററുകളിലേക്ക് എത്തിക്കുയുള്ളു എന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. ഡിസംബര്‍ 21 നാണ് നിലവില്‍ സിനിമയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. വൈഎസ്ആര്‍ റെഡ്ഡിയുടെ ഏകമകനും വൈഎസ്ആര്‍ സിപി പാര്‍ട്ടി ഫൗണ്ടറുമായ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ പിറന്നാള്‍ ദിനത്തില്‍ സിനിമ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ ഔദ്യോഗികമായി തന്നെ റിപ്പോര്‍ട്ട് പുറത്ത് വിട്ടിരുന്നു. കേരളത്തിലും സിനിമ ബിഗ് റിലീസോടെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

    മമ്മൂക്കയ്ക്ക് മുന്‍പ് ലാലേട്ടനെത്തും..

    മമ്മൂക്കയ്ക്ക് മുന്‍പ് ലാലേട്ടനെത്തും..

    മോഹന്‍ലാല്‍ ആരാധകരും മലയാള സിനിമാപ്രേമികളും ആകാംഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ഒടിയന്‍. ഇതിനകം വലിയ പ്രമോഷന്‍ ജോലികള്‍ ആരംഭിച്ചിരിക്കുന്ന ഒടിയനും ഡിസംബറിലാണ് റിലീസ് ചെയ്യുന്നത്. ഡിസംബര്‍ പതിനാലിന് സിനിമ എത്തുമെന്നാണ് സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോന്‍ പറയുന്നത്. മലയാളത്തില്‍ നിര്‍മ്മിക്കുന്ന ചിത്രം ഡബ്ബ് ചെയ്ത് തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലേക്ക് കൂടി എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ മമ്മൂട്ടിയുടെ യാത്ര എത്തുന്നതിന് മുന്‍പ് തെലുങ്ക് നാട്ടില്‍ ഒടിയന്‍ വിലസുമെന്ന കാര്യത്തില്‍ സംശയമില്ല.

    തെലുങ്കിലും റെക്കോര്‍ഡ് തന്നെ

    തെലുങ്കിലും റെക്കോര്‍ഡ് തന്നെ

    ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം തെലുങ്കിലേക്കുള്ള ഡബ്ബ് ചെയ്ത വേര്‍ഷന്‍ ഇതിനകം തന്നെ വിറ്റ് പോയിരിക്കുകയാണെന്നാണ് പറയുന്നത്. ദഗ്ഗുപതി റിക്രീയേഷന്‍സാണ് ഒടിയന്റെ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍പ് പുലിമുരുകനും ഇതുപോലെ തെലുങ്കില്‍ എത്തിയിരുന്നു. മാത്രമല്ല മോഹന്‍ലാലിന്റെ മറ്റ് ചിത്രങ്ങളെല്ലാം അവിടെ ഹിറ്റായിരുന്നു. ഇതോടെ തെലുങ്ക് നാട്ടില്‍ വലിയൊരു ആരാധക പിന്തുണ മോഹന്‍ലാലിന് ഉണ്ട്.

    ഒടിയന്‍ മിന്നിക്കാനുള്ള വരവാണ്

    ഒടിയന്‍ മിന്നിക്കാനുള്ള വരവാണ്

    മലയാളം ഇതുവരെ കാണാത്ത തരത്തില്‍ വലിയ റിലീസുമായിട്ടാണ് ഒടിയന്‍ എത്തുന്നത്. നേരത്തെ തന്നെ ഹിന്ദിയുടെ ഡബ്ബിംഗ് റൈറ്റ്‌സ് വിറ്റ് പോയിരുന്നു. അതും റെക്കോര്‍ഡ് തുകയ്ക്കായിരുന്നു. കേരളത്തിലെ പോലെ തന്നെ പുറത്തും വലിയൊരു വിജയം കൈവരിക്കാന്‍ ഒടിയന് കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകരും അണിയറ പ്രവര്‍ത്തകരും. കഴിഞ്ഞ മാസം പുറത്ത് വന്ന ഒടിയന്റെ ട്രെയിലര്‍ സോഷ്യല്‍ മീഡിയ വഴി തരംഗമായിരുന്നു.

    English summary
    Mohanlal Starrer Odiyan’s Telugu Dubbing Rights Have Already Been Sold?
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X