»   » കണ്ണുകളില്‍ നിഷ്‌കളങ്കതയും, ചുണ്ടിലൊളിപ്പിച്ച കള്ളച്ചിരിയുമായി ഒടിയന്‍ മാണിക്കൻ!!

കണ്ണുകളില്‍ നിഷ്‌കളങ്കതയും, ചുണ്ടിലൊളിപ്പിച്ച കള്ളച്ചിരിയുമായി ഒടിയന്‍ മാണിക്കൻ!!

Posted By: Karthi
Subscribe to Filmibeat Malayalam

പുലിമുരുകന്‍ ബോക്‌സ് ഓഫീസില്‍ ചരിത്രം കുറിച്ചതിന് ശേഷം മോഹന്‍ലാല്‍ പ്രഖ്യാപിച്ച ഓരോ ചിത്രങ്ങളും പ്രേക്ഷകര്‍ കാത്തരിക്കുകയാണ്. പ്രമേയത്തിലും അവതരണത്തിലുമുള്ള പ്രത്യേകതകള്‍ തന്നെയാണ് ഈ ചിത്രങ്ങളെ വ്യത്യസ്തമാക്കുന്നതും. ഒപ്പം പ്രേക്ഷകര്‍ കാത്തരുന്ന കൂട്ടുകെട്ടുകള്‍ ഒന്നിക്കുന്നുവെന്നതും. നിലവില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രങ്ങളില്‍ പ്രേക്ഷകരില്‍ ഏറെ ആകാംഷയുണര്‍ത്തുന്ന ചിത്രമാണ് ഒടിയന്‍.

പ്രമേയത്തിലെ വ്യത്യസ്തത തന്നെയാണ് ഒടിയനെ വ്യത്യസ്തമാക്കുന്നത്. മോഹന്‍ലാലിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ പുലിമുരുകന് പിന്നില്‍ പ്രവര്‍ത്തിച്ചവരും മോഹന്‍ലാലിന്റെ സ്വപ്‌ന സിനിമയായ രണ്ടാമൂഴത്തിന്റെ സംവിധായനും ഈ ചിത്രത്തിനായി ഒന്നിക്കുകയാണ്. ഒടിയന്റെ മോഷന്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കി.

ഒടിയനെത്തി പറഞ്ഞ നേരത്ത്

മുന്‍കൂട്ടി പ്രഖ്യാപിച്ചതിന്‍ പ്രകാരം തിങ്കളാഴ്ച്ച പതിനൊന്നു മണിക്കാണ് ഒടിയന്റെ ആദ്യ മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കിയത്. ഞായറാഴ്ച രാത്രി എട്ടുമണിക്ക് ഫേസ്ബുക്ക് ലൈവിലെത്തിയ ഒടിയനാണ് തിങ്കളാഴ്ച മോഷന്‍ പോസ്റ്റര്‍ ഇറങ്ങുന്ന കാര്യം പ്രഖ്യാപിച്ചത്.

ഫേസ്ബുക്ക് പേജിലൂടെ

മോഹന്‍ലാലിന്റെ ഔദ്യോഗിക ഫേസബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കിയത്. മിനിറ്റുകള്‍ക്കുള്ളില്‍ പോസ്റ്റര്‍ വൈറലായി. ഒരു മണിക്കൂറിനുള്ളില്‍ രണ്ട് ലക്ഷത്തിലധികം ആളുകളാണ് മോഷന്‍ പോസ്റ്റര്‍ കണ്ടത്. എണ്ണായിരത്തിലധികം പേര്‍ പോസ്റ്റര്‍ ഷെയര്‍ ചെയ്യുകയും ചെയ്തു.

വ്യത്യസ്തമായ ലുക്ക്

അടുത്തകാലത്ത് മോഹന്‍ലാലില്‍ നിന്ന് പ്രതീക്ഷിക്കാത്ത ഒരു ലുക്കാണ് ഒടിയനിലെ ലാല്‍ കഥാപാത്രത്തിന്. മീശ പിരിച്ച് മാസ് കാണിക്കുന്ന ലാല്‍ അല്ല ഒടിയനില്‍. ക്ലീന്‍ ഷേവ് ചെയ്ത മുഖം, കണ്ണുകളിലെ നിഷ്‌കളങ്കത, ചുണ്ടിലെ കള്ളച്ചിരി അതാണ് ഒടിയനിലെ മോഹന്‍ലാല്‍.

ഒടിയന്‍ മാണിക്കൻ

ഒടി വിദ്യ പരിശീലിക്കുകയും പരീക്ഷിക്കുകുയും ചെയ്യുന്ന മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ പേര് ഒടിയന്‍ മാണിക്കൻ എന്നാണ്. വണ്ണം കുറഞ്ഞ് ഒതുങ്ങിയ ശരീരവുമായിട്ടായിരിക്കും മോഹന്‍ലാല്‍ ഒടിയനിലെത്തുക എന്ന് മോഷന്‍ പോസ്റ്റര്‍ വ്യക്തമാക്കുന്നു.

രണ്ടാമൂഴത്തിന് മുമ്പ്

പരസ്യ ചിത്ര സംവിധായകനായ വിഎ ശ്രീകുമാര്‍ മേനോനാണ് ഒടിയന്‍ സംവിധാനം ചെയ്യുന്നത്. മോഹന്‍ലാലിനെ നായകനാക്കി രണ്ടാമൂഴം എന്ന ബ്രഹ്മാണ്ഡ ചിത്രം സംവിധാനം ചെയ്യുന്നതിന് മുന്നോടിയാണ് ഒടിയന്‍. ദേശീയ പുരസ്‌കാരം നേടിയ തിരക്കഥാകൃത്തും പത്രപ്രവര്‍ത്തകനുമായ ഹരികൃഷ്ണനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

വിഷ്വല്‍ എഫക്ടിന്റെ സാധ്യത

ഇന്ത്യന്‍ സിനിമ ഇതുവരെ കാണാത്ത വിഷ്വല്‍ എഫക്ടുകളുടെ അനുഭവമൊരുക്കുന്നതായിരിക്കും ഒടിയന്‍ എന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന. ചിത്രത്തില്‍ ഏറ്റവും അധികം പണം മുടക്കുന്നതും ഇതിന് വേണ്ടി തന്നെ. വിദേശ സാങ്കേതിക വിദഗ്ദരായിരിക്കും ഇതിന് വേണ്ടി അണിനിരക്കുക.

അണിയറിയിലെ പ്രമുഖര്‍

പുലിമുരകനിലൂടെ മലയാളികളെ അമ്പരപ്പിച്ച സംഘടന സംവിധായകന്‍ പീറ്റര്‍ ഹെയ്ന്‍ ആയിരിക്കും ഒടിയനിലെ ഏറെ പ്രത്യേകതകളുള്ള സംഘടന രംഗങ്ങള്‍ ഒരുക്കുക. പുലിമുരുകനിലെ ക്യാമറാമാന്‍ ഷാജി കുമാറും ചിത്രത്തിനായി കൈകോര്‍ക്കും. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.

തിരശീലയിലെ താരങ്ങള്‍

ഇരുവര്‍ എന്ന ചിത്രത്തിന് ശേഷം പ്രകാശ് രാജ് മോഹന്‍ലാലിനൊപ്പം സ്‌ക്രീനിലെത്തുന്ന എന്ന പ്രത്യേകതയും ഒടിയനുണ്ട്. വില്ലന്‍ വേഷമാണ് പ്രകാശ് രാജിന്. വില്ലന് ശേഷം മഞ്ജവാര്യര്‍ വീണ്ടും മോഹന്‍ലാലിന്റെ നായികയായി എത്തുകയാണ് ഒടിയനിലൂടെ. മറ്റ് താരങ്ങളുടെ കാര്യം പുറത്ത് വിട്ടിട്ടില്ല.

ഓഗസ്റ്റില്‍ ചിത്രീകരണം

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഓഗസ്റ്റ് ഒന്നിന് ആരംഭിക്കും. പാലക്കാട്, പൊള്ളാച്ചി ബനാറാസ് എന്നിവടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍. ഒടിയന്റെ പൂജ ജൂലൈ അഞ്ചിന് തിരുവനന്തപുരത്ത് വച്ച് നടക്കും.

മോഷന്‍ പോസ്റ്റര്‍ കാണാം

മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചിരിക്കുന്ന മോഷന്‍ പോസ്റ്റര്‍ കാണാം...

English summary
The first look motion poster of Mohanlal’s upcoming movie Odiyan has been released. The motion poster was shared via the actor’s official Facebook page. Interestingly, Mohanlal is seen in a clean shaven look in this motion poster.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam