മോഹന്‍ലാലിന് സിബി-ഉദയ് തിരക്കഥ
പലഹിറ്റ് ചിത്രങ്ങളും സിബി കെ തോമസ്-ഉദയ്കൃഷ്ണ ടീമില്‍ നിന്നും പിറന്നിട്ടുണ്ട്. പലതാരങ്ങള്‍ക്കും ഹിറ്റുകള്‍ സമ്മാനിച്ചവരാണിവര്‍. എന്നാല്‍ സൂപ്പര്‍താരം മോഹന്‍ലാല്‍ ഇന്നേവരെ ഇവരുടെ പ്രധാന നായകനായി എത്തിയിട്ടില്ല.
ട്വന്റി20, കിലുക്കം കിലുകിലുക്കം, ക്ര്ിസ്ത്യന്‍ ബ്രദേഴ്‌സ് എന്നീ ഇവരുടെ ചിത്രങ്ങളില്‍ മോഹന്‍ലാല്‍ അഭിനയിച്ചിട്ടുണ്ട്. ഇതില്‍ കിലുക്കം കിലുകിലുക്കത്തില്‍ മോഹന്‍ലാല്‍ അതിഥി താരമായിരുന്നു. മറ്റ് രണ്ട് ചിത്രങ്ങളിലാവട്ടെ മോഹന്‍ലാല്‍ തനിച്ചായിരുന്നില്ല നായക വേഷം ചെയ്തത്. രണ്ടും മള്‍ട്ടി സ്റ്റാര്‍ ചിത്രങ്ങളായിരുന്നു.
എന്നാലിപ്പോള്‍ ഇവര്‍ തിരക്കഥയൊരുക്കുന്നൊരു ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തുകയാണ്. ഉദയ് കൃഷ്ണ- സിബി കെ തോമസ് എന്നിവരുടെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന പുലിമുരുകന്‍ എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ സിംഗിള്‍ ഹീറോയായി എത്താന്‍ പോകുന്നത്.

പുലിമുരുകന്‍ തുടങ്ങുന്നതിന് മുമ്പേ വൈശാഖ് കസിന്‍സ് ഒന്നൊരു ചിത്രം സംവിധാനം ചെയ്യുന്നുണ്ട്. ക്രിസ്മസ് ചിത്രമായിട്ടായിരിക്കും കസിന്‍സ് എത്തുന്നത്.


Click it and Unblock the Notifications