ഇനി എങ്ങും ലാലേട്ടന്‍ തരംഗം, വില്ലന്റെ ടിക്കറ്റുകള്‍ വിറ്റ് പോയത് ചൂടപ്പം പോലെ! കാത്തിരിപ്പിന് വിട!!

ഏറെ പ്രതീക്ഷകള്‍ക്കും കാത്തിരിപ്പിനുമൊടുവില്‍ മോഹന്‍ലാലിന്റെ വില്ലന്‍ തിയറ്ററകളിലേക്ക് എത്താന്‍ പോവുകയാണ്. ഒക്ടോബര്‍ 27 ന് റിലീസ് ചെയ്യുന്ന സിനിമ മോഹന്‍ലാലിന്റെ കരിയറിലെ തന്നെ ബിഗ് റിലീസ് സിനിമയായിരിക്കുമെന്ന് മുമ്പ് വ്യക്തമാക്കിയിരുന്നു. നിലവില്‍ സിനിമ പല റെക്കോര്‍ഡുകളും മറികടന്നിരിക്കുകയാണ്.

സിനിമയുടെ റിലീസിന് രണ്ട് രാത്രിയും ഒരു പകലും ബാക്കി നില്‍ക്കെ സിനിമയുടെ ടിക്കറ്റുകളെല്ലാം ചൂടപ്പം വിറ്റ് തീരുന്നത് പോലെ തീര്‍ന്നിരിക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കേരളത്തില്‍ മാത്രം 300 തിയറ്ററുകളിലാണ് വില്ലന്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇതോടെ സിനിമയുടെ ആദ്യ ദിവസങ്ങള്‍ എങ്ങനെയായിരിക്കുമെന്ന കാര്യം വ്യക്തമായി കൊണ്ടിരിക്കുകയാണ്.

വില്ലന്റെ റിലീസ്

വില്ലന്റെ റിലീസ്

സിനിമാ പ്രേമികളും മോഹന്‍ലാല്‍ ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് വില്ലന്‍. സിനിമയുടെ റിലീസിന് ഇനി വെറു മണിക്കൂറുകള്‍ മാത്രമാണുള്ളത്. ഒക്ടോബര്‍ 27 നാണ് ചിത്രം തിയറ്ററുകളിലേക്കെത്തുന്നത്.

ബുക്കിംഗ് റെക്കോര്‍ഡ്

ബുക്കിംഗ് റെക്കോര്‍ഡ്

സിനിമയുടെ മുന്‍കൂട്ടിയുള്ള ടിക്കറ്റ് ബുക്കിങ്ങും റെക്കോര്‍ഡ് മറികടന്നിരിക്കുകയാണ്. ഒക്ടോബര്‍ 22 മുതലാണ് വില്ലന്റെ ടിക്കറ്റ് ബുക്കിങ്ങ് ആരംഭിച്ചത്. ദിവശങ്ങള്‍ക്കുള്ളില്‍ ചൂടപ്പം വിറ്റ് തീരുന്നത് പോലെ അവയെല്ലാം വിറ്റ് തീര്‍ന്നിരിക്കുകയാണ്.

ആദ്യ പ്രദര്‍ശനം

ആദ്യ പ്രദര്‍ശനം

നിലവില്‍ വില്ലന്റെ ആദ്യ പ്രദര്‍ശനം ഒക്ടോബര്‍ 27 ന് രാവിലെ 8 മണിക്കാണ് തീരുമാനിച്ചിരിക്കുന്നത്. വ്യത്യസ്തമായി 140 ഫാന്‍സ് ഷോകള്‍ക്കൊപ്പം കേരളത്തിന് പുറത്തും സിനിമ പ്രദര്‍ശനത്തിനെത്തും.

കേരളത്തിന് പുറത്ത്

കേരളത്തിന് പുറത്ത്


കേരളത്തിന് പുറത്ത് വില്ലന്‍ ബിഗ് റിലീസായിട്ടാണ് എത്തുന്നത്. ഒരേ സമയം മലയാളത്തിനൊപ്പം തമിഴിലും ഹിന്ദിയിലും സിനിമ റിലീസിനെത്തും. ബാംഗ്ലൂരിലും സിനിമയുടെ പ്രീ-ബുക്കിംഗിന് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.

 സ്‌ക്രീനുകള്‍

സ്‌ക്രീനുകള്‍

മോഹന്‍ലാലിന്റെ കരിയറിലെ മറ്റൊരു സൂപ്പര്‍ ഹിറ്റ് സിനിമയായിരിക്കും വില്ലന്‍. 1200 തിയറ്ററുകളിലാണ് ആദ്യ ദിനം വില്ലന്‍ പ്രദര്‍ശനത്തിനെത്തുന്നത്. മാത്രമല്ല കേരളത്തില്‍ മാത്രം 300 സ്‌ക്രീനുകളിലാണ് വില്ലന്‍ പ്രദര്‍ശിപ്പിക്കുന്നത്.

മള്‍ട്ടിപ്ലെക്‌സിലും തരംഗമാവും..

മള്‍ട്ടിപ്ലെക്‌സിലും തരംഗമാവും..

റിലീസ് ദിനത്തില്‍ കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ 24 ഷോ ആയിരിക്കും പ്രദര്‍ശിപ്പിക്കുന്നത്. അവിടെയും ടിക്കറ്റുകള്‍ വാങ്ങുന്നതിന് മികച്ച പ്രതികരണമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X