ബ്രഹ്മാണ്ഡ സിനിമയെന്ന് ഒറ്റവാക്കില്‍ പറയാം! മരക്കാര്‍ അറബിക്കടലിന്റെ സിംഹം ട്രെയിലര്‍ പുറത്ത്!

ഒത്തിരി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലൊരുക്കുന്ന പുതിയ ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ഈ മാസം അവസാനത്തോട് കൂടി രിലീസ് തീരുമാനിച്ചിരിക്കുന്ന സിനിമയില്‍ നിന്നും ട്രെയിലര്‍ പുറത്ത് വന്നു. നേരത്തെ പറഞ്ഞിരുന്നത് പോലെ മോഹന്‍ലാലിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെയായിരുന്നു ട്രെയിലര്‍ പുറത്ത് വിട്ടത്.

വിവിധ ഭാഷകളില്‍ ഒന്നിച്ച് സിനിമ എത്തുന്നതിനാല്‍ ആ ഭാഷകളിലുള്ള ട്രെയിലറും ഇന്ന് തന്നെ പുറത്ത് വിട്ടു. ഹിന്ദിയില്‍ അക്ഷയ് കുമാറും തമിഴില്‍ സൂര്യയും കന്നഡയില്‍ യഷും തെലുങ്കില്‍ ചിരഞ്ജീവിയും രാംചരണുമാണ് ടീസര്‍ ഒന്നിച്ച് റിലീസ് ചെയ്തത്. മണിക്കൂറുകള്‍ക്ക് മുന്‍പ് മുതല്‍ കൗണ്ട് ഡൗണ്‍ സ്റ്റാര്‍ട്ട് ചെയ്തിരുന്നതിനാല്‍ ആരാധകരും കാത്തിരിപ്പിലായിരുന്നു.

 marakkar-photos

മലയാള സിനിമയുടെ ചരിത്രത്തിലെ മറ്റൊരു ഏട് ആയി അറിയപ്പെടാന്‍ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന് കഴിയുമെന്നുള്ള സൂചനകളാണ് ട്രെയിലറില്‍ നിന്നും ലഭിക്കുന്നത്. കുഞ്ഞാലിയെ കുറിച്ചുള്ള ഇന്‍ട്രോയോടെയായിരുന്നു ട്രെയിലര്‍ വന്നത്. മോഹന്‍ലാലിനൊപ്പം പ്രണവിനെയും പ്രധാനമായി ട്രെയിലറില്‍ കാണിച്ചിരിക്കുകയാണ്. പറങ്കികള്‍ക്കെതിരെയുള്ള കുഞ്ഞാലി മരക്കാരുടെ യുദ്ധവും മറ്റുമാണ് സിനിമയുടെ ഇതിവൃത്തം. കുഞ്ഞാലി രക്ഷകനായി എത്തുന്നതും ട്രെയിലറില്‍ സൂചിപ്പിച്ചിരിക്കുന്നു.

കുഞ്ഞാലി മരക്കാര്‍ നാലമന്റെ കഥ പറയുന്ന ചിത്രത്തില്‍ മോഹന്‍ലാലും പ്രണവ് മോഹന്‍ലാലുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മഞ്ജു വാര്യരാണ് നായിക. അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങി നിരവധി താരങ്ങളാണ് സിനിമയില്‍ അഭിനയിക്കുന്നത്. നൂറ് കോടി രൂപയോളം മുതല്‍ മുടക്ക് ആവശ്യമായി വരുന്ന ചിത്രം ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും സിജെ റോയിയും സന്തോഷ് കുരുവിളയും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X