മലയാളത്തിലെ ഏറ്റവും മുതൽമുടക്കുള്ള ഗാനരംഗവുമായി മോഹൻലാൽ; ഒപ്പം ദിലീപും

എമ്പുരാൻ, തുടരും എന്നീ ചിത്രങ്ങളുടെ അതുഗ്രൻ ബോക്സ് ഓഫീസിൽ വിജയങ്ങൾക്ക് ശേഷം, മോഹൻലാൽ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയാണ്. അടുത്തിടെ പുറത്തിറങ്ങിയ പ്രകാശ് വർമ്മ സംവിധാനം ചെയ്ത പരസ്യ ചിത്രത്തിലെ ഇത് വരെ കാണാത്ത ഭാവപ്പകർച്ച കൊണ്ട് ഞെട്ടിച്ചിരുന്നു സൂപ്പർതാരം. ഇനി അടുത്തതായി മോഹൻലാൽ എത്തുക, സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂർവ്വം എന്ന ചിത്രത്തിലാണ്. ഒപ്പം, ദിലീപ് നായകനാവുന്ന ഭ ഭ ബ എന്ന സിനിമയിൽ ഒരു സ്പെഷ്യൽ വേഷത്തിൽ കൂടി അദ്ദേഹം എത്തുന്നുണ്ട്.

പ്രശസ്ത സിനിമ നിരീക്ഷകൻ എ ബി ജോർജ്ജ് നൽകിയ പുതിയ വിവരങ്ങളും, ഒന്നിനെ മാധ്യമം പിങ്ക്വില്ലയുടെ റിപ്പോർട്ടും അനുസരിച്ച്, ഭ ഭ ബ എന്ന ചിത്രത്തിൽ മോഹൻലാലും ദിലീപും ഒന്നിച്ചുള്ള ഒരു വലിയ ഗാനരംഗത്തിൻ്റെ ചിത്രീകരണം അതിടെ പൂർത്തിയായിരുന്നു. എറണാകുളത്ത് ഒരുക്കിയ കൂറ്റൻ സെറ്റിൽ ചിത്രീകരിച്ച ഈ ഗാനത്തിന് വേണ്ടി നിർമ്മാതാക്കൾ കോടികൾ ചെലവഴിച്ചതായാണ് റിപ്പോർട്ട്. കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യ വിസ്മയത്തിൽ നിരവധി പുതുമുഖ താരങ്ങളും അണിനിരക്കുന്നുണ്ട് എന്നാണ് വിവരം.

Dileep in Bha Bha Ba  Mohanlal
Photo Credit: Sree Gokulam Movies / Asianet

ഏറ്റവും പുതിയ റിപോർട്ടുകൾ അനുസരിച്ച്, പുതുമുഖം ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്ന കാമിയോ കഥാപാത്രത്തിനുവേണ്ടി നിർമ്മാതാക്കൾ പ്രത്യേകമായി രൂപകൽപ്പന ചെയ്ത ഒരു വാഹനം ഒരുക്കിയിട്ടുണ്ട്. എ ബി ജോർജ് പുറത്തു വിട്ട പുതിയ റിപ്പോർട്ട് അനുസരിച്ച്, ഒരു പ്രമുഖ നടി കൂടി പ്രത്യക്ഷപ്പെടാൻ സാധ്യതയുള്ള ഈ ഗാനരംഗം ഒരുക്കാൻ വേണ്ടി മാത്രം നിർമ്മാതാക്കൾ ചെലവാക്കിയത് ഏകദേശം നാല് കോടി രൂപയാണ്. മോഹൻലാലിന്റെ പ്രതിഫലത്തിന് പുറമെയാണത്. അങ്ങനെ വരുമ്പോൾ, മലയാള സിനിമയിൽ ഇന്നുവരെ ഒരുങ്ങിയതിൽ വച്ച് ഏറ്റവും ചിലവേറിയ നൃത്ത രംഗം എന്ന റെക്കോർഡും ഇനി ഈ മോഹൻലാൽ സ്പെഷ്യൽ പാട്ടിന് സ്വന്തമാണ്.

Dileep in Bha Bha Ba  Mohanlal
Photo Credit: Sree Gokulam Movies / Mohanlal, X

മുന്‍പ്, മോഹൻലാൽ മുഖ്യവേഷത്തിലെത്തുന്ന ഒരു മൾട്ടി-സ്റ്റാർ സിനിമയെ കുറിച്ച് നിരവധി അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അടുത്തിടെയാണ്, ദിലീപിനൊപ്പം ഭ ഭ ബ എന്ന ചിത്രത്തിൽ സൂപ്പർതാരം അതിഥി വേഷത്തിൽ എത്തുമെന്ന് ഉറപ്പായത്. എറണാകുളത്താണ് ആദ്യം ഈ ചിത്രം ഷൂട്ടുചെയ്‌തതെന്നും, പിന്നീട് കർശനമായ സുരക്ഷാ സംവിധാനങ്ങളോടൊപ്പം ചിത്രീകരണം പാലക്കാട് ജില്ലയിലെ മറ്റൊരു ലൊക്കേഷനിലേക്ക് മാറ്റിയതായും റിപോർട്ടുകൾ ഉണ്ട്. മാത്രമല്ല, ഈ ചിത്രത്തിൽ ഈ വലിയ ഗാനരംഗത്തിന് പുറമെ, ചില സുപ്രധാനമായ സീനുകളിലും, ദിലീപുമായി ചേർന്ന് ഒരു സംഘട്ടന രംഗത്തിലും മോഹൻലാൽ പ്രത്യക്ഷപ്പെടുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ദിലീപ് നയാകാനാവുന്ന ചിത്രത്തിൽ പ്രശസ്ത താരങ്ങളായ വിനീത് ശ്രീനിവാസനും, ധ്യാൻ ശ്രീനിവാസനും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ധനഞ്ജയ് ശങ്കർ എന്ന പുതുമുഖ സംവിധായകനാണ് ഭാ ഭാ ബ ഒരുക്കുന്നത്. ഈ ചിത്രത്തിൽ, ഇത് വരെ കാണാത്ത തരത്തിലുള്ള എക്സിൻട്രിക് കഥാപാത്രമായാണ് ദിലീപ് എത്തുക എന്നാണ് വിവരം. ഫഹിം സഫറും നൂരിൻ ഷെറീഫുമാണ് ഈ ചിത്രത്തിന് തിരക്കഥ എഴുതിയത്. ബാലു വർഗീസ്, സാൻഡി മാസ്റ്റർ, ബൈജു സന്തോഷ്, ശരണ്യ പൊൻവണ്ണൻ, അശോകൻ, സിദ്ധാർഥ് ഭാരതൻ തുടങ്ങിയ നിരവധി താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. ഷാൻ റഹ്മാൻ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

Read more about: mohanlal dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X