മോഹന്‍ലാല്‍ ഒരു മ്യൂസിക് ബാന്റ് തുടങ്ങി

By Aswathi

എല്ലാം മേഖലയിലും എത്തിപ്പെടണമെന്നാണ് മോഹന്‍ലാലിന്റെ ആഗ്രഹം. അതിന് വേണ്ടി അദ്ദേഹം ശ്രമിച്ചുകൊണ്ടേയരിക്കും. പാട്ടായാലും ഡാന്‍സായാലും അഭിനയമായാലും തനിക്ക് വഴങ്ങുമെന്ന് നേരത്തെ തെളിയിച്ചതാണ് മോഹന്‍ലാല്‍. എന്നാല്‍ പിന്നെ ഒരു മ്യൂസിക് ബാന്റ് തുടങ്ങാന്‍ എന്തിന് അമാന്തിക്കണം.

അതെ മോഹന്‍ലാല്‍ ഒരു മ്യൂസിക് ബാന്റ് തുടങ്ങുന്നു. കഴിഞ്ഞ ദിവസം തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ലാല്‍ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയാണ് വാര്‍ത്തയ്ക്ക് അടിസ്ഥാനം. വാര്‍ത്തകള്‍ ശരിയാണെങ്കില്‍ സംഗീത സംവിധായകന്‍ രതീഷ് വേഗയ്‌ക്കൊപ്പം ചേര്‍ന്നാണ് മോഹന്‍ലാലിന്റെ മ്യൂസിക് ബാന്റ്.

lal-band

അഭിനയത്തിന് പുറമെ മോഹന്‍ലാല്‍ അസ്സലൊരു പിന്നണിഗായകന്‍ കൂടെയാണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. 'റണ്‍ ബേബി റണ്ണി'ലെ 'ആറ്റുമണല്‍ പായയില്‍...' എന്ന് തുടങ്ങുന്ന പാട്ടാണ് ഒടുവില്‍ പാടിയത്. രതീഷ് ഗേവ കമ്പോസ് ചെയ്ത ഈ പാട്ട് ആ വര്‍ഷത്തെ ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിയ്ക്കുകയും ചെയ്തിരുന്നു.

'കണ്ടു കണ്ടറിഞ്ഞു' എന്ന ചിത്രത്തില്‍ 'നീയറിഞ്ഞോ മേലെമാനത്ത്...' എന്ന് തുടങ്ങുന്ന പാട്ട് പാടിക്കൊണ്ടാണ് മോഹന്‍ലാല്‍ പിന്നണിഗാന രംഗത്തേയ്ക്ക് എത്തുന്നത്. തുടര്‍ന്ന് 'ഏയ് ഓട്ടോ' എന്ന ചിത്രത്തിന് വേണ്ടി 'എഇഐഒയു....', 'കണ്ണെഴുതി പൊട്ടും തൊട്ട്' എന്ന ചിത്രത്തിന് വേണ്ടി 'കൈതപ്പൂവിന്‍...' തുടങ്ങി ധാരാളം പാട്ടുകള്‍ പാടി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X