ഇത് നടീനടന്മാരുടെ സംഘടനയല്ലേ!! അതൊരു വലിയ കാര്യമാണോ? രേവതിക്ക് മറുപടിയുമായി ലാലേട്ടൻ
ഇത് നടീനടന്മാരുടെ സംഘടനയല്ലേ,
ഡബ്ല്യൂസിസിയുടെ പ്രസ്മീറ്റിനു ശേഷം ഏറ്റവും കൂടുതൽ ചർച്ച ചെയ്ത ഒരു വിഷയമായിരുന്നു നടി പരാമർശം. അമ്മ വിളിച്ച ചർച്ചയ്ക്കെത്തിയ നടിമാരായ രേവതി, പത്മപ്രിയ, പാർവതി എന്നിവരെ മോഹൻലാൽ നടിമാർ എന്ന് വിളിച്ച് അഭിസംബോധന ചെയ്തുവെന്ന് ഇവർ പരാതി രൂപേണേ പ്രസ്മീറ്റിൽ പറഞ്ഞിരുന്നു. ഇത് വലിയ ചർച്ചകൾക്ക് വഴിവെച്ചതുമായിരുന്നു. എന്നാൽ ഇതിനുള്ള മറുപടിയുമായി മോഹൻ ലാൽ തന്നെ എത്തിയിരിക്കുകയാണ്.

രേവതി പത്ര സമ്മേളനത്തിൽ തന്നെ വിമർശിച്ചതിൽ തനിയ്ക്ക് ഒരു തരത്തിലുമുളള സങ്കടമില്ലെന്ന് മോഹൻലാൽ പറഞ്ഞു. കൂടാതെ ഇതൊരു നടി-നടന്മാരുടെ സംഘടനയാണ് അതിനാൽ തന്നെ പരാമർശം വലിയൊരും കാര്യമായി തോന്നുന്നില്ല. ഇത് നടി നടന്മാരുടെ സംഘടനയല്ലേ, തമിഴിൽ നടികർ സംഘം എന്നാണ് സംഘടനയുടെ പേര് തന്നെ.നിങ്ങൾ ഇപ്പോൾ മൂന്ന് നടിമാരെ കുറിച്ച് ചോദിക്കുമ്പോൾ ആ മൂന്ന് നടിമാർ എന്നല്ലേ പറയുന്നത്. അതൊരു വലിയ കാര്യമായി തോന്നുന്നില്ലെന്നും മോഹൻലാൽ പറഞ്ഞു.
'അവർ എന്തുകൊണ്ട് അങ്ങനെ പറഞ്ഞു എന്നെനിക്ക് അറിയില്ല.രേവതി ആദ്യമായി സിനിമയിൽഅഭിനയിച്ചത് എന്റെ കൂടെയായിരുന്നു. അതും 13ാം മത്തെ വയസ്സിൽ. അതുപോലെ പാർവതിയും ഫ്ലാഷ് എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. പത്മപ്രിയ ഒട്ടനവധി ചിത്രങ്ങളിൽ കൂടെ അഭിനയിച്ചിട്ടുണ്ട്. ഇവരോടൊക്കെ വളറെ സൗഹൃദപരമായിട്ടാണ് തങ്ങൾ പെരുമാറിയിരിക്കുന്നതെന്നും താരം കൂട്ടിച്ചേർത്തു.


Click it and Unblock the Notifications











