പ്രിയപ്പെട്ടവളെ ചേർത്ത് പിടിച്ച് ലാലേട്ടൻ!! സുചിത്രയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് താരം
പശ്ചാത്തലത്തിലുള്ള ചിത്രമാണ് ഹൈലൈറ്റെന്നും വനിത ദിനത്തിൽ ഒരുപാട് അർഥങ്ങൾ ഈ ചിത്രത്തിനുണ്ടെന്നും കമന്റുകൾ ഉയരുന്നുണ്ട്.
മാർച്ച് 8 ലോക വനിത ദിനം. ലോകമെമ്പാടുമുളള ജനങ്ങൾ വൻ ആഘോഷത്തോടെയാണ് വനിത ദിനം കൊണ്ടാടിയത്. സാധാരണ ജനങ്ങളും സെലിബ്രിറ്റികളും ഒര പോലെ ആഘോഷമാക്കി മാറ്റുന്ന കാഴ്ചയാണ് കണ്ടത്. വനിത ദിനത്തിൽ ഭാര്യ സുചിത്രയ്ക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്ത നടൻ മോഹൻലാൽ. വനിതാദിന ആശംസകൾ നേർന്നു കൊണ്ടാണ് ഭാര്യയ്ക്കൊപ്പമുളള ചിത്രം താരം പോസ്റ്റ് ചെയ്തത്.

ലാലേട്ടന്റെ വനിതദിന സ്പെഷ്യൽ പോസ്റ്റ് ആഘോഷമാക്കിയിരിക്കുകയാണ് ആരാധകർ. സുചിത്രയ്ക്ക് വനിതദിന ആശംസയും ആരാധകർ നേർന്നിട്ടുണ്ട്. ലാലേട്ടന്റ വിജയത്തിനു പിന്നിലെ ശക്തിയാണ് സുചിത്രയെന്നും. ഇനിയും ലാലേട്ടന്റെ വിജയത്തിനു പിന്നിലെ ശക്തിയാകാൻ സുചിത്രേച്ചിയ്ക്ക് കഴിയട്ടെയെന്നും ആരാധകർ ആശംസിക്കുന്നുണ്ട്.
ഇവരുടെ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. പശ്ചാത്തലത്തിലുള്ള ചിത്രമാണ് ഹൈലൈറ്റെന്നും വനിത ദിനത്തിൽ ഒരുപാട് അർഥങ്ങൾ ഈ ചിത്രത്തിനുണ്ടെന്നും കമന്റുകൾ ഉയരുന്നുണ്ട്. സാധാരണ താര പത്നിമാർക്ക് ലഭിക്കാത്ത പ്രത്യേക സ്നേഹവും ബഹുമാനവും പ്രേക്ഷകർക്കിടയിൽ നിന്ന് സുചിത്രയ്ക്ക് ലഭിക്കുന്നുണ്ട്. ലാലേട്ടന്റേയും പത്നിയുടേയും യാത്രകളും ചിത്രങ്ങളുമൊക്കെ ജനങ്ങളുടെ ഇടയിൽ എപ്പോഴും ചർച്ച വിഷയമാകാറുണ്ട്.


Click it and Unblock the Notifications