ചേട്ടന്‌റെയും ചേച്ചിയുടെയും വിവാഹ വാര്‍ഷികം, ഒരുമിച്ചുളള ചിത്രം പങ്കുവെച്ച് ആശംസകള്‍ നേര്‍ന്ന് പൃഥ്വി

By Midhun Raj

മോഹന്‍ലാലിന്‌റെയും ഭാര്യ സുചിത്ര മോഹന്‍ലാലിന്‌റെയും 33ാം വിവാഹ വാര്‍ഷികമാണ് ഇന്ന്. ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് സിനിമാ ലോകവും ആരാധകരും ഉള്‍പ്പെടെ നിരവധി പേരാണ് എത്തുന്നത്. 1988 എപ്രില്‍ 28നായിരുന്നു ലാലേട്ടനും സുചിത്രയും വിവാഹിതരായത്. പ്രശസ്ത തമിഴ് നടനും നിര്‍മ്മാതാവുമായ കെ ബാലാജിയുടെ മകളാണ് സുചിത്ര. മോഹന്‍ലാല്‍ സൂപ്പര്‍താര പദവിയിലെത്തിയ ശേഷമായിരുന്നു ഇവരുടെ വിവാഹം നടന്നത്. ജാതകം ചേരില്ലെന്ന കാരണത്താല്‍ ആദ്യം വേണ്ടെന്ന് വെച്ച വിവാഹാലോചനയായിരുന്നു ഇവരുടേത്.

ഗ്ലാമര്‍ ചിത്രങ്ങളുമായി ശ്രദ്ധാ ദാസ്, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

എന്നാല്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിന്‌റെയും സുചിത്രയുടെയും വിവാഹം നടക്കുകയായിരുന്നു. തിരുവനന്തപുരത്തെ ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം. അന്ന് സിനിമാ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ മോഹന്‍ലാലിന്‌റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

നടന്മാരായ പ്രേംനസീര്‍, തിക്കുറിശ്ശി, കെപി ഉമ്മര്‍

നടന്മാരായ പ്രേംനസീര്‍, തിക്കുറിശ്ശി, കെപി ഉമ്മര്‍, സുകുമാരന്‍, മമ്മൂട്ടി, ജഗതി ശ്രീകുമാര്‍, ബാലചന്ദ്രമേനോന്‍, ശ്രീനിവാസന്‍, സംവിധായകരായ സത്യന്‍ അന്തിക്കാട്, ഫാസില്‍, പ്രിയദര്‍ശന്‍, വേണു നാഗവളളി, മുന്‍മുഖ്യമന്ത്രി കെ കരുണാകരന്‍ തുടങ്ങിയവരെല്ലാം മോഹന്‍ലാല്‍ സുചിത്ര വിവാഹത്തില്‍ പങ്കെടുക്കാന്‍ അന്ന് എത്തിയിരുന്നു.

അതേസമയം മോഹന്‍ലാലിനും

അതേസമയം മോഹന്‍ലാലിനും സുചിത്രയ്ക്കും വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് പൃഥ്വിരാജും സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ഇവര്‍ക്കൊപ്പമുളള ഒരു ചിത്രം പങ്കുവെച്ചാണ് പൃഥ്വി ആശംസകള്‍ നേര്‍ന്നത്. പൃഥ്വിരാജ് പോസ്റ്റ് ചെയ്ത ചിത്രത്തില്‍ ഭാര്യ സുപ്രിയയും ലാലേട്ടനും സുചിത്രയ്ക്കുമൊപ്പമുണ്ട്. ചേട്ടനും ചേച്ചിയ്ക്കും വിവാഹ വാര്‍ഷിക ആശംസകള്‍ എന്നാണ് പൃഥ്വിരാജ് തന്‌റെ സോഷ്യല്‍ മീഡിയ പേജില്‍ കുറിച്ചത്.

ലൂസിഫറിന്‌റെ വലിയ വിജയത്തിന്

ലൂസിഫറിന്‌റെ വലിയ വിജയത്തിന് പിന്നാലെ ലാലേട്ടനും പൃഥ്വിയും അടുത്ത സുഹൃത്തുക്കളാണ്. മുന്‍പ് കുടുംബവുമൊത്തുളള ഇവരുടെ ഒത്തുകൂടല്‍ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. പൃഥ്വിക്ക് പുറമെ ലാലേട്ടനും സുചിത്രയ്ക്കും ഒപ്പമുളള ചിത്രം പങ്കുവെച്ച് നടന്‍ അനൂപ് മേനോനും വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്നിരുന്നു. താരങ്ങള്‍ക്ക് പുറമെ ആരാധകരും ആശംസകള്‍ നേര്‍ന്ന് സമൂഹ മാധ്യമങ്ങളില്‍ എത്തി.

Recommended Video

റിയാലിറ്റി ഷോ അവതാരകനായി പൃഥ്വിരാജ് വരുന്നു
അതേസമയം ലൂസിഫറിന്‌റെ

അതേസമയം ലൂസിഫറിന്‌റെ വമ്പന്‍ വിജയത്തിന് പിന്നാലെ മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസില്‍ പൃഥ്വിരാജും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അടുത്തിടെയാണ് സിനിമയ്ക്ക് തുടക്കമായത്. ബറോസിന് പിന്നാലെയാണ് ലൂസിഫര്‍ 2 എമ്പുരാന്‍ എത്തുന്നത്. സിനിമയുടെ എഴുത്ത് പുരോഗമിക്കുകയാണെന്ന് അടുത്തിടെ പൃഥ്വിയും മുരളി ഗോപിയും അറിയിച്ചിരുന്നു. നിലവില്‍ കൈനിറയെ സിനിമകളാണ് മോഹന്‍ലാലിന്‌റെതായി അണിയറയില്‍ ഒരുങ്ങുന്നത്. ഒടിടി പ്ലാറ്റ്‌ഫോം വഴി എത്തിയ ദൃശ്യം 2 ആണ് നടന്‌റെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.

Read more about: mohanlal suchithra prithviraj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X