മോഹന്‍ലാലിന്റെ നല്ലമനസ്സിനു കമലിന്റെ നന്ദി

By Nirmal Balakrishnan

സമീപ കാലത്ത് തൊട്ടതെല്ലാം പരാജയപ്പെട്ട കമല്‍ഹാസന്‍ പാപനാസം ഗംഭീരവിജയം നേടുമ്പോള്‍ നന്ദി പറയുന്നത് ആര്‍ക്കാണെന്നറിയുമോ? ഉറ്റസുഹൃത്തായ മോഹന്‍ലാലിന്. ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച് ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം ഗംഭീര വിജയം നേടിയപ്പോള്‍ ആ ചിത്രം തമിഴില്‍ നിര്‍മിക്കാനുള്ള അവകാശം നേടിയത് ലാലിന്റെ ഭാര്യാ സഹോദരന്‍ സുരേഷ് ബാലാജിയായിരുന്നു.

ലാലിനെ തന്നെ തമിഴിലും അഭിനയിപ്പിക്കാനായിരുന്നു സുരേഷിന്റെ തീരുമാനം. സംവിധായകന്‍ ജീത്തു ജോസഫും അതിന് ഒരുക്കമായിരുന്നു. എന്നാല്‍ മോഹന്‍ലാല്‍ ആണ് തമിഴില്‍ കമല്‍ഹാസന്‍ ആണ് ചെയ്യാന്‍ നല്ലതെന്നു നിര്‍ദേശിച്ചത്. മലയാളത്തില്‍ ആ ചിത്രം ഗംഭീരമാക്കിയ സ്ഥിതിക്ക് തമിഴിലില്‍ വേറെയാരെങ്കിലും ആണെന്ന് ലാല്‍ തുടക്കത്തില്‍ തന്നെ പറഞ്ഞു.

mohanlal-kamal-hassan

വേറെയാരെന്ന ചോദ്യം വന്നപ്പോള്‍ ലാല്‍ ആണു നല്ലതെന്നു പറയുകയായിരുന്നു. അങ്ങനെയാണ് സുരേഷ് ബാലാജി കമല്‍ഹാസനോട് ചിത്രത്തെക്കുറിച്ചു പറഞ്ഞത്. തുടര്‍ന്ന് കമല്‍ ദൃശ്യം കണ്ടു. ചിത്രം കണ്ട് ഇഷ്ടപ്പെട്ട അദ്ദേഹം സംവിധായകന്‍ ജീത്തുജോസഫിനെ വിളിച്ചു. തുടര്‍ന്നു രണ്ടുപേരും ഒന്നിച്ചിരിക്കുകയും തമിഴില്‍ ചെയ്യാമെന്നു തീരുമാനിക്കുകയായിരുന്നു.

അതിനിടെ കമല്‍ ചെയ്ത ഉത്തമ വില്ലന്‍ വന്‍ പരാജയം നേരിട്ടു. അതിനു മുന്‍പുള്ള വിശ്വരൂപം തിയറ്ററിലെത്താന്‍ പലകാരണങ്ങളാല്‍ വൈകി. ഇങ്ങനെ എല്ലാംകൊണ്ടും മോശ സമയമായിരുന്ന കമല്‍ഹാസന് നല്ലൊരു വിജയം നേടികൊടുത്തത് പാപനാസമായിരുന്നു. കേരളത്തിലും തമിഴിലും ഒരേപോലെ ഹിറ്റായ പാപനാസത്തില്‍ കമല്‍ഹാസന്‍ ഗംഭീര പ്രകടനമാണു നടത്തിയെന്നാണ് എല്ലാവരും പറയുന്നത്.

ചിത്രം ഗംഭീര വിജയം നേടിയപ്പോള്‍ കമല്‍ഹാസന്‍ മോഹന്‍ലാലിനോടു നന്ദി പറയുകയായിരുന്നു. നല്ല മനസ്സുള്ള കലാകാരന്‍മാര്‍ക്കു മാത്രമേ ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയൂ എന്നാണു കമല്‍ഹാസന്‍ പറഞ്ഞത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X