TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
'സഫ്ടികം 2' ൽ സണ്ണി ലിയോണും!! ആടുതോമയുടെ മകൻ ഇരുമ്പൻ സണ്ണി വരുന്നു, പൊങ്കാല’യുമായി ആരാധകർ
ഇന്നും പ്രേക്ഷകർക്കിടയിൽ ഒരു ആവേശമാണ് സ്ഫടികം. കൊല്ലങ്ങൾ എത്ര കടന്നാലും തലമുറ എത്രമാറിയാലും ലാലേട്ടന്റെ ആട് തോമയും മുണ്ട് പറിച്ചുള്ള ഇടിയും പ്രേൾകരുടെ മനസ്സിൽ മായതാതെ നിൽക്കുന്നുണ്ട്. ഇന്നും ആ ചിത്രം കാണുമ്പോൾ പ്രേക്ഷകരുടെ മനസ്സിൽ ആദ്യമായി കാണുന്ന ഒരു ആവേശമാണ്.

ഇഷ്ടം കൊണ്ടാണെന്ന് അറിയാം!! ദയവ് ചെയ്ത് അത് ആവർത്തിക്കരുത്, പ്രേക്ഷകരോട് ടൊവിനോ
എന്നാൽ ഇപ്പോൾ സ്ഫടികത്തിന്റ രണ്ടാം ഭാഗം വരുകയാണ്.യുവേഴ്സ് ലൗവിംഗ്‍ലി എന്ന ചിത്രമൊരുക്കിയ ബിജു ജെ കട്ടയ്ക്കലാണ് തിരക്കഥ എഴുതി സ്ഫടികം 2 സംവിധാനം ചെയ്യുക. ആട് തോമയുടെ മകൻ ഇരുമ്പൻ സണ്ണിയിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. ബോളിവുഡ് താരം സണ്ണിലിയോണും ചിത്രത്തിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആദ്യ ഭാഗത്തിൽ സിൽക്ക് സ്മിത അവതരിപ്പിച്ച് കഥാപാത്രത്തിന്റെ മകളായിട്ടണ് സണ്ണി ഈ ചിത്രത്തിലെത്തുക. ബിജു ജെ കട്ടക്കൽ പ്രൊഡക്ഷൻസ് ഹോളിവുഡ് കമ്പനിയായ മൊമന്റം പിക്ച്ചർസുമായി ചേർന്ന് റ്റിന്റു അന്ന കട്ടക്കൽ ആണ് ചിത്രം നിർമിക്കുന്നത്. സഫ്ടികം 2 ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സംവിധായകൻ ബിജു കട്ടക്കൽ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. കൂടാതെ ചിത്രത്തെ കുറിച്ചുളള വിവരങ്ങൾ അഞ്ചര ലക്ഷത്തിലേറെ ഫോളോവേഴ്‍സ് ഉള്ള മില്ലെനിയം ഓഡിയോസിന്‍റെ ഫേസ്ബുക്ക് പേജിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
അഥിതിയെ പൂളിലെറിഞ്ഞ് ഹിമ!! പേളിയ്ക്ക് മുളക് നീര്, സാബുവിന് ഐസ്ക്രീം, ബിഗ്ബോസ് കൊടുത്ത പണി
എന്നാൽ ചിത്രത്തിനെ കുറിച്ചുള്ള പ്രഖ്യാപനത്തിനു പിന്നാലെ യതിർപ്പ് അറിയിച്ച പ്രേക്ഷകർ രംഗത്തെത്തിയിട്ടുണ്ട്. മില്ലെനിയം ഓഡിയൻസിന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചുവടെയാണ് ജനങ്ങൾ വ്യാപക പ്രതിഷേധം അറിയിച്ചിരിക്കുന്നത്. വളരെ രൂക്ഷമായ ഭാഷയിലായിരുന്നു ജനങ്ങളുടെ പ്രതികരണം. തങ്ങളുടെ എവർഗ്രീൻ സൂപ്പർ ഹിറ്റ് ചിത്രമായ സ്ഫടികത്തിന് രണ്ടാം ഭാഗം വേണ്ട എന്നാണ് ആരാധകരുടെ പക്ഷം. മോഹൻലാൽ ഫാൻസും മമ്മൂട്ടി ഫാൻസും ഒരുപോലെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനെതിരെ രംഗത്തെത്തിയിട്ടുള്ളതാണ് ഏറെ ശ്രദ്ധേയം.