പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി ലാലേട്ടൻ!! ആ രഹസ്യം താരം നേരിട്ടു പറയും..
മോഹൻലാൽ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആ സർപ്രൈസിനു വേണ്ടിയാണ്. ഇന്ന്( 17-3-19) 4.30 ന് തന്റെ ആരാധകർക്ക് വേണ്ടി താരം എന്തോ ഒന്ന് കരുതിവെച്ചിട്ടുണ്ട്. അത് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. അത് പുതിയ ചിത്രത്തിന് കുറിച്ചുള്ള എന്തെങ്കിലും പ്രഖ്യാപനമാണോ ലൂസിഫറിനെ കുറിച്ചാണോ എന്നുള്ള സംശയങ്ങൾ പ്രേക്ഷകർ ഉയർത്തുന്നുണ്ട്. എന്തായാലും സർപ്രൈസ് പരസ്യമാകാൻ ഇനി മണിക്കൂറുകൾ മാത്രമേയുളളൂ. പ്രേക്ഷകരൊക്കെ കട്ട കാത്തിരിപ്പിലാണ്.

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ലാലേട്ടൻ ചിത്രമാണ് ലൂസിഫർ. നടൻ മുരളി ഗോപി തിരക്കഥ എഴുതി നടൻ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മലയാള സിനിമയിലെ പ്രമുഖ താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം വിവേക് ഒബ്റോയ് ആണ് വില്ലനായി എത്തുന്നത്. ചിത്രത്തിന്റെ 26ാം മത്തെ കഥാപാത്രമായി 263ം ദിവസം ലാലേട്ടൻ ക്യാരക്ടർ പോസ്റ്റർ പുറത്തു വന്നിട്ടുണ്ട്. അദ്ദേഹം തന്നെയാണ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ഇത് പുറത്തു വിട്ടത്.
മാർച്ച് 28 നാണ് ലൂസിഫർ പ്രദർശനത്തിനെത്തുന്നത്. മോഹൻലാലിനെ വൻ താരനിരയാണ ചിത്രത്തിൽ അണിനിരക്കുന്നത്. മഞ്ജുവാര്യർ, ഇന്ദ്രജിത്ത്, ടൊവിനോ ഇവരെ കൂടാതെ സുരേഷ് ചന്ദ്ര മേനോന്‍, ശിവജി ഗുരുവായൂര്‍, ഫാസില്‍, ആദില്‍ ഇബ്രാഹിം, ഷോണ്‍ റോമി, നന്ദു, ജോണ്‍ വിജയ്, അനീഷ് ജി മേനോന്‍, കൈനകരി തങ്കരാജ്, ബാല, തുടങ്ങിയവരും ക്യാമറയ്ക്ക് മുന്നിൽ എത്തുന്നുണ്ട്. ക്യാമറയ്ക്ക് പിന്നിലും താരങ്ങൾ തന്നെയാണ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്. മുരളി ഗോപിയാണ് തിരക്കഥ ഒരുക്കുന്നത്.


Click it and Unblock the Notifications