മോഹന്‍ലാല്‍ സിനിമയില്‍ നിന്നും ചെറിയ ഇടവേളയെടുക്കുന്നു

By Aswathi

മോഹന്‍ലാല്‍ സിനിമയില്‍ നിന്നും ചെറിയൊരു ഇടവേളയെടുക്കുന്നു. കുടുംബവുമായി അല്പം സമയം ചെലവഴിക്കാനും ചെറിയ ചില യാത്രകള്‍ക്കുമായാണ് ലാല്‍ ഇടവേളയെടുക്കുന്നതെന്നാണ് വൃത്തങ്ങല്‍ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ഒരാഴ്ചയായി ഷൂട്ടിങുമായി ബന്ധപ്പെട്ട് ലാല്‍ മുംബൈയിലായിരുന്നു. തിരിച്ചുവന്നാല്‍ ശബരിമല ദര്‍ശനത്തിന് പോകാന്‍ പദ്ധതിയുണ്ട്. ശബരിമലയില്‍ നിന്നും തിരിച്ചുവന്നതിന് ശേഷം ഭാര്യ സുചിത്രയ്ക്കും മകന്‍ പ്രണവിനുമൊപ്പം ജപ്പാനിലേക്ക് പോകും.

mohanlal

ജപ്പാനിലേക്ക് പോകുന്നത് ചികിത്സയ്ക്ക് വേണ്ടിയാണെന്നാണ് നടനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. മുതുക് സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മോഹന്‍ലാല്‍ ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു. ഇതുമായി ബന്ധപ്പെട്ട ചികിത്സയ്ക്ക് വേണ്ടിയാണ് ജപ്പാനിലേക്ക് പോകുന്നതത്രെ.

തിരിച്ചുവന്ന ശേഷം കരാറൊപ്പിട്ട സിനിമകളില്‍ അഭിനയിക്കും. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോഹം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ ദിവസം പൂര്‍ത്തിയായി. ചിത്രം ആഗസ്റ്റില്‍ തിയേറ്ററിലെത്തും. ജോഷിയുടെ ലൈല ഓ ലൈലയാണ് ഷൂട്ടിങ് പൂര്‍ത്തിയായി റിലീസിന് തയ്യാറാകുന്ന മറ്റൊരു മോഹന്‍ലാല്‍ ചിത്രം.

ജപ്പാനില്‍ നിന്നും മടങ്ങിവന്ന ശേഷം എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന കനല്‍ എന്ന ചിത്രത്തിലാവും മോഹന്‍ലാല്‍ അഭിനയിക്കുക. കനലിന്റെ ഷൂട്ടിങ് ഈ മാസം അവസനാത്തോടെ തന്നെ തുടങ്ങും. ജൂണിലാണ് മോഹന്‍ലാലിന്റെ പോര്‍ഷന്‍ ആരംഭിയ്ക്കുന്നത്. അത് കഴിഞ്ഞാല്‍ വൈശാഖിന്റെ പുലിമുരുകനിലാകും അഭിനയിക്കുക.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X