»   » ഇതാണ് ലാലേട്ടന്‍സ് മാജിക്! മരണ മാസ് പെര്‍ഫോമന്‍സ് ഏറ്റെടുത്തവരുടെ എണ്ണം കേട്ടാല്‍ അതിശയിക്കും!!

ഇതാണ് ലാലേട്ടന്‍സ് മാജിക്! മരണ മാസ് പെര്‍ഫോമന്‍സ് ഏറ്റെടുത്തവരുടെ എണ്ണം കേട്ടാല്‍ അതിശയിക്കും!!

Posted By: Teresa John
Subscribe to Filmibeat Malayalam
48 ലക്ഷവും കടന്ന് ലാലേട്ടന്‍റെ ജിമിക്കികമ്മല്‍, മരണമാസ് ഹിറ്റ് | Filmibeat Malayalam

കഴിഞ്ഞ ഒരു മാസം കൊണ്ട് ജിമിക്കി കമ്മല്‍ പാട്ട് നേടിയ റെക്കോര്‍ഡ് ഒറ്റ രാത്രികൊണ്ട് സ്വന്തമാക്കിയിരിക്കുകയാണ് മോഹന്‍ലാല്‍. ഇന്ത്യയിലെ തന്നെ സൂപ്പര്‍ ഹിറ്റായ പാട്ടിനൊപ്പം പലരും ഡാന്‍സ് കളിച്ചിരുന്നെങ്കിലും ഇന്നലെ വൈകുന്നേരമായിരുന്നു ലാലേട്ടന്റെ മാസ് എന്‍ട്രിയോട് കൂടിയ ജിമിക്കി കമ്മല്‍ ഡാന്‍സ് പുറത്ത് വന്നത്. ഫേസ്ബുക്കിലൂടെ മോഹന്‍ലാല്‍ തന്നെയായിരുന്നു വീഡിയോ പുറത്ത് വിട്ടത്.

ഒടുവില്‍ മോഹന്‍ലാലിന്റെ ജിമിക്കി കമ്മല്‍ ഡാന്‍സും വന്നു! ഇതാണ് ശരിക്കും സൂപ്പര്‍ ഹിറ്റ്!!

നിലവില്‍ 2107 ല്‍ ഇന്ത്യയില്‍ പുറത്തിറങ്ങിയ ആദ്യ പത്ത് പാട്ടുകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ജിമിക്കി കമ്മല്‍ പാട്ട്. പാട്ടിലെ വരികള്‍ക്കൊപ്പമായിരുന്നു ഇത്തവണത്തെ ഓണം. എന്നാല്‍ ഇന്നലെ പുറത്തിറക്കിയ ലാലേട്ടന്റെ ഡാന്‍സ് ഒറ്റ രാത്രി കൊണ്ട് അമ്പത് ലക്ഷം ആളുകളാണ് കണ്ട് തീര്‍ത്തിരിക്കുന്നത്.

ലാലേട്ടന്റെ ജിമിക്കി കമ്മല്‍

പലരും ജിമിക്കി കമ്മല്‍ ഡാന്‍സ് കളിച്ചിരുന്നെങ്കിലും സൂപ്പര്‍ ഹിറ്റായത് മോഹന്‍ലാലിന്റെ ഡാന്‍സ് തന്നെയായിരുന്നു. ഇന്നലെ വൈകുന്നേരമാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം ലാലേട്ടനും ജിമിക്കി കമ്മല്‍ ഡാന്‍സുമായി എത്തിയത്.

ഒറ്റ രാത്രി കൊണ്ട് ഞെട്ടിച്ചു


വൈകുന്നേരം അഞ്ച് മണിക്ക് പുറത്ത് വന്ന വീഡിയോ രാവിലെ ആവുന്നതിനുള്ളില്‍ കണ്ടവരുടെ എണ്ണം കേട്ടാല്‍ ആരുമൊന്ന് ഞെട്ടിപോവും. അമ്പത് ലക്ഷം ആളുകളായിരുന്നു മണിക്കൂറുകള്‍ കൊണ്ട് ലാലേട്ടന്റെ അടിപൊളി ഡാന്‍സിന് ആരാധകരായി മാറിയത്.

റെക്കോര്‍ഡ് തകര്‍ത്തു

നിലവില്‍ ഉണ്ടായിരുന്ന സകല റെക്കോര്‍ഡുകളും മറികടന്നിരിക്കുയാണ്. സോഷ്യല്‍ മീഡിയയിലൂടെ ലാലേട്ടന് പിന്തുണയുമായി ആരാധകരുടെ ബഹളമാണ്. വാട്ട്‌സ് ആ്പ്പിന്റെ കാര്യവും അങ്ങനെ തന്നെയാണ്. പലരുടെയും സ്റ്റാറ്റസും മുഖചിത്രവും മോഹന്‍ലാലിന്റെ ജിമിക്കി കമ്മല്‍ പാട്ടാണ്.

മാസ് എന്‍ട്രി


സിനിമയിലെ പ്രകടത്തെക്കാളും മോഹന്‍ലാലിന്റെ മാസ് എന്‍ട്രിയായിരുന്നു ഇപ്പോള്‍ പുറത്ത് വന്ന വീഡിയോയില്‍ എന്നാണ് ആരാധകര്‍ പറയുന്നത്. ഒപ്പം ഈ പ്രായത്തിലും ചെറുപ്പക്കാരനെ പോലെ ഡാന്‍സ് കളിക്കാന്‍ കഴിയുന്നത് അദ്ദേഹത്തിന്റെ ഉള്ളിലെ കുട്ടിത്തമാണെന്നും ആരാധകര്‍ പറയുന്നത്.

വേള്‍ഡ് മ്യൂസികില്‍ ഒന്നാം സ്ഥാനത്ത്

വേള്‍ഡ് മ്യൂസിക് അവാര്‍ഡിന് ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. ഹോളിവുഡില്‍ നിന്നും പല പാട്ടുകളെയും പിന്നിലാക്കിയ ജിമിക്കി കമ്മല്‍ കണ്ടവരുടെ എണ്ണം രണ്ട് കോടിയ്ക്ക് മുകളിലാണെന്നാണ് പറയുന്നത്.

പാട്ടിന്റെ പിന്നണി ഇവരാണ്


അനില്‍ പനച്ചൂരാന്‍ എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ഷാന്‍ റഹ്മാനാണ്. ഒപ്പം വിനീത് ശ്രീനിവാസനും രഞ്ജിത് ഉണ്ണിയും ചേര്‍ന്നാണ് പാട്ട് പാടിയത്.

English summary
Mohanlal Takes 'Jimikki Kammal' Dance Challenge. Over 5 Million Views

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam