നിങ്ങൾ തനിച്ചല്ല!! പ്രളയക്കെടുതി നേരിടാൻ ഞാനും കൂടെയുണ്ട്, ലാലേട്ടൻ പറയുന്നത് കാണൂ, വീഡിയോ...

പ്രളയക്കെടുതികള്‍ നേരിടാന്‍ തനിച്ചല്ല താനും ഒപ്പമുണ്ടെന്ന് മോഹന്‍ലാല്‍.

പ്രളയവും വെളളപ്പൊക്കവും അവസാനിച്ചു ഇനി ജീവിതം കരകയറ്റാനുളള തയ്യാറെടുപ്പിലാണ് കേരള ജനത. കേരളത്തെ ഒന്നടങ്കം വെളളത്തിനടിയിലാക്കി പ്രകൃതി താണ്ഡവമാടിയപ്പോൾ ആദ്യം നോക്കി നിൽക്കാൻ മാത്രമാണ് ജനങ്ങൾക്ക് കഴിഞ്ഞത്. എന്നാൽ ഇത് ശരിയാകില്ലെന്ന് മനസ്സിലായപ്പോൾ എല്ലാവരും ഒറ്റക്കെട്ടായി ഒരുമിച്ച് ഇറങ്ങുകയായിരുന്നു. തലയ്ക്ക് മീതെ പ്രളയ ജലം ഒഴുകി വന്നപ്പോൾ ഇരു കൈകളും ചേർത്ത് പിടിച്ച് ഒറ്റക്കെട്ടായി നിൽക്കുന്ന കാഴ്ചയായിരുന്നു കണ്ടിരുന്നത്.

പ്രളയ ബാധിതർക്കൊപ്പം അവർക്ക് കൈ താങ്ങായി സമൂഹത്തിലെ വിവിധ മേഖലയിലുളളവർ രംഗത്തെത്തിയിരുന്നു. പലരു തങ്ങളുടെ സെലിബ്രിറ്റി പദവി മാറ്റി നിർത്തിയിട്ടായിരുന്നു രക്ഷാപ്രവർത്തനത്തിൽ ഏറ്റവും മുന്നിൽ നിന്നത്. ഇപ്പോഴിത പ്രളയക്കെടുതിയിൽ അകപ്പെട്ട ജനങ്ങൾക്ക് പിന്തുണയുമായി നടൻ മോഹൻലാൽ എത്തിയിട്ടുണ്ട്. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഒപ്പമുണ്ട്

ഒപ്പമുണ്ട്

പ്രളയക്കെടുതി നേരിടാൻ തനിച്ചല്ലെന്നും താനും ഒപ്പമുണ്ടെന്നും ലാലേട്ടൻ പറഞ്ഞു. പ്രളയം കഴിഞ്ഞു. ഇനി ജീവിതം. തോൽക്കാൻ മനസ്സില്ലാത്ത വീരന്മാരുടെ നാടാണ് കേരളം. ഒരു മലയാളി എന്ന നിലയിൽ താൻ ഇന്ന് ഏറെ അഭിമാനിക്കുന്നുവെന്നും ലാലേട്ടൻ പറഞ്ഞു. കൂടാതെ എന്റെ നാടിനെ മുമ്പത്തെക്കാൾ ഇരട്ടി ഞാൻ സ്നേഹിക്കുന്നു എന്നും താരം വീഡിയോയിൽ പറ‍ഞ്ഞു.

 നമുക്കേ സാധിക്കുകയുളളൂ

നമുക്കേ സാധിക്കുകയുളളൂ

പ്രളയത്തിൽ മുങ്ങിയ കേരളം വളരെ വേഗമാണ് ജീവിതത്തിലേയ്ക്ക് പിച്ചവെച്ച് വരുന്നത് . നമുക്ക് ഇത് സാധിക്കുമെന്നു നമുക്ക് മാത്രമേ ഇത് സാധിക്കുകയുളളുവെന്നും താരം വീഡിയോയിൽ വ്യക്തമായി പറയുന്നുണ്ട്. പ്രിയപ്പെട്ടവരെ ദുരന്തത്തിന് വിട്ടു കൊടുക്കാതെ വാരിയെടുത്ത സ്നേഹത്തിന്റെ കൈകൾ ഇന്ന് അവസാനിക്കുന്നതല്ല. അതിൽ എനിയ്ക്ക് നല്ല ഉറപ്പുണ്ടെന്നും താരം പറയുന്നുണ്ട്.

നമ്മൾ ഒരുമിച്ച് നേരിടും

നമ്മൾ ഒരുമിച്ച് നേരിടും

ദുരന്തത്തിന് ശേഷം ദുതിതാശ്വാസ ക്യാംപുകളിൽ നിന്ന് വീടുകളിലേയ്ക്ക് മടങ്ങി പോകുന്നവർ ഒരിക്കലും ജീവിതത്തിൽ ഒറ്റയ്ക്കല്ല. മുഖ്യമന്ത്രി പറയുന്നതു പോലെ നമ്മൾ ഒരുമിച്ചാണ് പോകുന്നത്. നിങ്ങളുടെ ജീവിതം ഞങ്ങളുടേയു കൂടിയാണ്. ഒരു മലയാളിയും മറ്റൊരു മലയാളിയ്ക്ക് അന്യനല്ല, ആവരുതെന്നും മോഹൻലാൽ പറയുന്നുണ്ട്. മോഹൻലാലിന്റെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

ജീവൻ രക്ഷിച്ചു ജീവിതവും രക്ഷിക്കണം

ജീവൻ രക്ഷിച്ചു ജീവിതവും രക്ഷിക്കണം

ജനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് മമ്മൂട്ടിയും രംഗത്തെത്തിയിരുന്നു. ഒരു പ്രകൃതി ദുരന്തം കഴിഞ്ഞിരിക്കുകയാണെന്നും ഓന്നിച്ച് ഒറ്റക്കെട്ടായി നിന്ന് ജനങ്ങളുടെ ജീവൻ രക്ഷിച്ചു. ഇനി രക്ഷിക്കാനുള്ളത് അവരുടെ ജീവിതങ്ങളാണെന്നും താരം പറഞ്ഞ്. പ്രളയം കഴിഞ്ഞു ഇനി വേണ്ടത് പ്രളയത്തിന് ശേഷമുള്ളത്. ജനങ്ങൾക്ക് അവരുടെ ഒരുപാട് സ്വപ്നങ്ങളും വസ്തുക്കൾ നഷ്ടപ്പെട്ടു പോയിട്ടുണ്ട്. വിലപിടിപ്പുള്ള പലതും നഷ്ടപ്പെട്ടു. അതൊക്കെ ഇനി തിരിച്ചെടുക്കണം‌. അതിനുളള ധൈര്യം നമ്മൾ വേണം പകർന്നു നൽകാനെന്നും മമ്മൂക്ക പറഞ്ഞു.

വീട്ടിൽ  എത്തിയവർ  ശ്രദ്ധിക്കുക

വീട്ടിൽ എത്തിയവർ ശ്രദ്ധിക്കുക

ദുരിതാശ്വാസ ക്യാംപുകളിൽ നിന്ന് വീട്ടിലേയ്ക്ക് മടങ്ങി പോകുന്നവർ പല കാര്യങ്ങളും ശ്രദ്ധിക്കണമെന്നും മമ്മൂക്ക വീഡിയോയിലൂടെ ഉപദേശിച്ചു. വീടുകളിലേയ്ക്ക് ഒരുപാട് മാലിന്യ ജലം കയറിയിട്ടുണ്ട്. അതിൽ അണുക്കളുണ്ടാകാനുള്ള സാധ്യതയും വളരെ കൂടുതലാണ്. അതിനാൽ തന്നെ ശുചീകരണപ പ്രവർത്തനങ്ങൾ വളരെ കരുതലോടേയും ശ്രദ്ധയോടേയും വേണ ചെയ്യാൻ. പകർച്ച വ്യാധികൾ ഒരു ദുരന്തമാണ്. കരുതലോടെ നീങ്ങുക. ഒന്നും ഉണ്ടാകില്ല. എല്ലാവരും സന്തോഷത്തോടെയിരിക്കണമെന്നും മമ്മൂട്ടി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X