»   » ചോദ്യങ്ങള്‍ക്ക് മുന്നില്‍ പതറിയ സംവിധായകന്‍.. ആ സിനിമയില്‍ അഭിനയിക്കേണ്ട കാര്യമില്ലെന്ന് മോഹന്‍ലാല്‍

ചോദ്യങ്ങള്‍ക്ക് മുന്നില്‍ പതറിയ സംവിധായകന്‍.. ആ സിനിമയില്‍ അഭിനയിക്കേണ്ട കാര്യമില്ലെന്ന് മോഹന്‍ലാല്‍

Posted By:
Subscribe to Filmibeat Malayalam
മോഹൻലാലിനെതിരെ ആഞ്ഞടിച്ച് സംവിധായകൻ | filmibeat Malayalam

അന്താരാഷ്ട്ര തലത്തില്‍ ഏറെ ശ്രദ്ധേയനായ സംവിധായകനാണ് ഡോക്ടര്‍ ബിജു. കൊമേഷ്യല്‍ സിനിമയില്‍ നിന്നും മാറി സഞ്ചരിക്കുന്ന സംവിധായകന്റെ ചിത്രങ്ങള്‍ നിരവധി ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അന്താരാഷ്ട്ര പ്രശസ്തി നേടിയ ചിത്രങ്ങളുടെ സംവിധായകനോടൊപ്പം മോഹന്‍ലാല്‍ ഒരുമിക്കാത്തതെന്തുകൊണ്ടാണെന്നുള്ള ചോദ്യം ആരാധകര്‍ ഉയര്‍ത്തിയിരുന്നു. അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിക്കാന്‍ താരം വിസമ്മതിച്ചുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചിച്ചിരുന്നു.

അച്ഛന്‍റെ കൈ പിടിച്ച് മീനൂട്ടി.. സന്തോഷത്തോടെ കാവ്യയും.. ഈ മകളാണ് അച്ഛന്‍റെ സൗഭാഗ്യമെന്ന് ആരാധകര്‍!

പറഞ്ഞത് വാക്ക് ദിവ്യ ഉണ്ണി പാലിച്ചു.. ഇനി ആ കാര്യമാണ് നടക്കേണ്ടത്! കാത്തിരിപ്പുമായി ആരാധകര്‍!

അതുകേട്ടപ്പോള്‍ മഞ്ജു വാര്യര്‍ ഏങ്ങിയേങ്ങി കരഞ്ഞു.. ദിലീപിനെക്കുറിച്ച് പറഞ്ഞത്???

കഥ പറയാനായി സമീപിച്ച സംവിധായകന് മുന്നില്‍ മോഹന്‍ലാല്‍ വിമുഖത കാണിച്ചുവെന്ന തരത്തില്‍ പ്രചാരണങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് മോഹന്‍ലാല്‍. അദ്ദേഹം കഥ പറഞ്ഞുവെന്നത് നേരാണ്. എന്നാല്‍ ആ കഥ തനിക്ക് ഇഷ്ടപ്പെടാത്തതിനാല്‍ സ്വീകരിച്ചില്ല. ആര്‍ട് ഫിലിമില്‍ അഭിനയിക്കണമെന്ന് കരുതി മാത്രം സിനിമയില്‍ അഭിനയിക്കേണ്ട അവസ്ഥയിലല്ല താനെന്നും സൂപ്പര്‍ സ്റ്റാര്‍ വ്യക്തമാക്കുന്നു. പ്രശസ്ത മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം കാര്യങ്ങള്‍ പങ്കുവെച്ചത്.

മോഹന്‍ലാലിനോട് കഥ പറയാന്‍ സാധിച്ചില്ല

ഇന്ത്യന്‍ സിനിമയിലെ തന്നെ ഇതിഹാസ താരങ്ങളിലൊരാളായ മോഹന്‍ലാലിനെ നായകനാക്കി സിനിമയെടുക്കണമെന്ന് ആഗ്രഹിക്കാത്ത സംവിധായകര്‍ വിരളമാണ്. അദ്ദേഹത്തെ നേരില്‍ക്കണ്ട് കഥ പറയാന്‍ സമ്മതിക്കുന്നില്ലെന്ന് നിരവധി സംവിധായകര്‍ പരാതി ഉന്നയിച്ചിരുന്നു. താരത്തിന്റെ തിരക്കാണ് ഇതിന് തടസ്സമാവുന്നത്. ഇത്തരത്തിലൊരു ആക്ഷേപവുമായി ഡോക്ടര്‍ ബിജുവും രംഗത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഈ സംഭവം വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.

കഥ പറഞ്ഞിട്ടുണ്ട്

ആര്‍ട് സിനിമകളുടെ തോഴനാമ് ഡോക്ടര്‍ ബിജു. കൊമേഴ്‌സ്യല്‍ സിനിമയില്‍ നിന്നും മാറി സഞ്ചരിക്കുന്നതിനാല്‍ത്തന്നെ അദ്ദേഹത്തിന്റെ സിനിമകള്‍ അന്താരാഷ്ട്ര തരത്തിലാണ് ശ്രദ്ധ നേടാറുള്ളത്. നിരവധി ചലച്ചിത്ര മേളകളിലും പ്രദര്‍ശിപ്പിക്കാറുണ്ട്. ഡോക്ടര്‍ ബിജു തന്നോട് സിനിമയുടെ കഥ പറഞ്ഞിരുന്നുവെന്ന് മോഹന്‍ലാല്‍ പറയുന്നു.

ചോദ്യങ്ങള്‍ക്ക് മുന്നില്‍ പതറി

ആര് കഥ പറയാനെത്തിയാലും അവര്‍ക്ക് മുന്നില്‍ എന്റേതായ ചോദ്യങ്ങള്‍ താന്‍ ഉന്നയിക്കാറുണ്ട്. കഥ ഇഷ്ടപ്പെട്ടു കഴിഞ്ഞാല്‍ മാത്രമേ താന്‍ സിനിമ സ്വീകരിക്കാറുള്ളൂ. എന്നാല്‍ തന്റെ ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ലെന്നും മോഹന്‍ലാല്‍ വ്യക്തമാക്കുന്നു.

ത്രില്ലിങ്ങായി തോന്നിയില്ല

ആ സിനിമയില്‍ അഭിനയിച്ചാലും ഇല്ലെങ്കിലും ഒന്നും സംഭവിക്കില്ലെന്ന തരത്തിലുള്ള ചിത്രമായിരുന്നു. ത്രില്ലിങ്ങായി ഒരു കാര്യവുമുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെയാവാം മോഹന്‍ലാല്‍ ആ സിനിമ സ്വീകരിക്കാതിരുന്നതെന്നാണ് ആരാധകരുടെ ഭാഷ്യം.

ബ്രില്യന്റായിരിക്കണം

കൊമേഷ്യല്‍ സിനിമകളില്‍ മാത്രമല്ല ആര്‍ട്‌സ് സിനിമകളിലും താന്‍ അഭിനയിച്ചിട്ടുണ്ടെന്ന് മോഹന്‍ലാല്‍ പറയുന്നു. എന്നാല്‍ അത്രയും ബ്രില്യന്റായ സിനിമയായിരിക്കണം അതെന്ന നിര്‍ബന്ധനയും താരത്തിനുണ്ട്. വാസ്തുഹാരയോ വാനപ്രസ്തണോ പോലുള്ള ചിത്രമാണെങ്കില്‍ താന്‍ അഭിനയിച്ചേനെ.

മനപ്പൂര്‍വ്വം അഭിനയിക്കേണ്ട കാര്യമില്ല

ആര്‍ട് സിനിമയില്‍ അഭിനയിക്കണമെന്ന് കരുതി ഇത്തരം സിനിമകളില്‍ അഭിനയിക്കേണ്ട കാര്യമില്ലെന്നും മോഹന്‍ലാല്‍ തുറന്നടിക്കുന്നു. താരത്തിന്റെ തുറന്നു പറച്ചിലിന് പിന്നാലെ മറുപടിയുമായി സംവിധായകനും രംഗത്തെത്തിയിട്ടുണ്ട്.

English summary
Mohanlal is talking about Dr Biju's film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam