അമ്മയുടെ പ്രസിഡന്റ് പറയുന്നു, പുറത്ത് പോയവര്‍ തിരികെ വന്നാല്‍ സ്വീകരിക്കുമെന്ന്! നടിമാരുടെ നിലപാടോ?
നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ചായിരുന്നു നാല് യുവനടിമാര്‍ അമ്മയില്‍ നിന്നും രാജി വെച്ചത്. രാജി വെച്ച് പുറത്ത് പോയവര്‍ തിരികെ വന്നാല്‍ സംഘടനയില്‍ എടുക്കുമെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കിയിരിക്കുകയാണ്. കൊച്ചിയില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് ഇക്കാര്യത്തെ കുറിച്ച് നടനും അമ്മയുടെ പ്രസിഡന്റുമായ മോഹന്‍ലാല്‍ സംസാരിച്ചത്.

പ്രളയദുരന്തത്തില്‍ അകപ്പെട്ട കേരളത്തിനൊരു കൈത്താങ്ങായി വിദേശത്ത് അമ്മയുടെ നേതൃത്തില്‍ സ്റ്റേജ് ഷോ സംഘടിപ്പിച്ചിരിക്കുകയാണ്. ഇതിന്റെ കാര്യങ്ങള്‍ തീരുമാനിക്കുന്നതിന് വേണ്ടിയായിരുന്നു ഇന്് കെച്ചിയില്‍ അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം നടന്നത്. അമ്മയുടെ മാത്രമല്ല നിര്‍മാതാക്കളുടെ സംഘടന അടുത്ത വര്‍ഷം നടത്തുന്ന സ്‌റ്റേജ് ഷോ യുടെ വിശദാംശങ്ങളും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്തിരുന്നു.
നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ പോയതോടെയാണ് ദിലീപിനെ അമ്മയില്‍ നിന്നും പുറത്താക്കിയത്. എന്നാല്‍ കഴിഞ്ഞ ജൂണ്‍ 24 ന് നടന്ന അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലായിരുന്നു ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തത്. ഇതിനെതിരെ നടിമാരുടെ നേതൃത്വത്തില്‍ ആരംഭിച്ച വുമന്‍ ഇന്‍ സിനിമാ കള്കടീവ് രംഗത്തെത്തിയിരുന്നു. നടിമാര്‍ ദിലീപിന്റെ രാജി ആവശ്യപ്പെട്ടെങ്കിലും അമ്മയുടെ ഭാഗത്ത് നിന്നും നടപടി ഉണ്ടായിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ച് ഡബ്ല്യൂസിസി അംഗങ്ങളായ നാല് യുവനടിമാരായിരുന്നു അമ്മയില്‍ നിന്നും രാജി വെച്ചിരുന്നത്.


Click it and Unblock the Notifications