കുറ്റം പറയേണ്ട, കേരളത്തിന് വേണ്ടി അവരൊന്നിച്ചു! മോഹന്‍ലാലും മമ്മൂട്ടിയുമടക്കം താരങ്ങൾ പരിശീലനത്തില്‍
താരസംഘടനയായ അമ്മ ഒരുപാട് താരനിശകള്‍ സംഘടിപ്പിക്കാറുണ്ടെങ്കിലും പ്രളയദുരന്തത്തില്‍ അകപ്പെട്ട കേരളത്തിന് കൈതാങ്ങായി എത്തുകയാണ്. അമ്മയും ഏഷ്യാനെറ്റും ചേര്‍ന്നാണ് വിദേശത്ത് താരനിശ സംഘടിപ്പിച്ചിരിക്കുന്നത്. ഇതിന്റെ തീരുമാനങ്ങള്‍ക്കായി അടുത്തിടെ കൊച്ചിയില്‍ അമ്മയുടെ എക്സിക്യൂട്ടീവ് യോഗം നടന്നിരുന്നു.
ഡിസംബര്‍ ഏഴിന് അബുദാബിയില്‍ നടക്കുന്ന ഷോയുടെ പരിശീലനത്തിനായി താരങ്ങളെല്ലാം ഒത്ത് ചേര്‍ന്നിരിക്കുകയാണ്. ഇതിന്റെ വീഡിയോസും ഫോട്ടോസും സോഷ്യല്‍ മീഡിയ വഴി പുറത്ത് വന്നിരുന്നു. ഒന്നാണ് നമ്മള്‍ എന്ന് പേരിട്ടിരിക്കുന്ന ഷോ യെ കുറിച്ച് മോഹന്‍ലാലും സംവിധായകനായ രാജീവ് കുമാറും ഫേസ്ബുക്ക് ലൈവിലെത്തി പറഞ്ഞിരുന്നു.

ഒന്നാണ് നമ്മള്‍
പെരുമഴക്കാലം അവസാനിച്ചു. പുതുപ്രതീക്ഷകളുടെ നാമ്പുകള്‍ വീണ്ടും തളിര്‍ത്ത് തുടങ്ങി. എങ്കിലും പ്രളയദുരന്തത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ട പതിനായിരങ്ങള്‍ ഇനിയും ബാക്കിയാവുന്നു. നവകേരളം കെട്ടിപടുക്കുക എന്ന ലക്ഷ്യത്തോടെ സര്‍വ്വരും ഒരുമിക്കുന്ന ഈ അവസരത്തില്‍, അതിന് ഊര്‍ജ്ജം പകരുന്നതിനുള്ള ധനസമാഹരണത്തിനായി ഏഷ്യാനെറ്റും താരസംഘടയായ അമ്മയും കൈകോര്‍ക്കുകയാണ്. ഡിസംബര്‍ 7 വെള്ളിയാഴ്ച. അബുദാബി നഗരിയെ വിസ്മയപൂരിതമാക്കാന്‍ അബുദാബി ആര്‍മ് ഫോര്‍സസ് ഓഫീസേര്‍സ് ക്ലബ്ബില്‍ മലയാള ചലച്ചിത്ര ലോകം ഒന്നിക്കുന്ന ഭാവ രാഗ താള സമ്പന്നമായ കലാസന്ധ്യ അരങ്ങേറുന്നു. കാത്തിരിക്കൂ.. ഇത് നവ കേരള നിര്‍മാണത്തിന് ഒരു കൈതാങ്ങ. എന്നുമാണ് മോഹന്‍ലാല്‍ പറയുന്നത്.
കേരളത്തിനൊരു കൈതാങ്ങ്
പ്രവാസി മലയാളികള്‍ക്കായി ഒരു ദൃശ്യ വിരുന്ന്. അമ്മയും ഏഷ്യാനെറ്റും ചേര്‍ന്ന് ഒരുക്കുന്ന ഒന്നാണ് നമ്മള്‍. ഇത് വലിയൊരു പ്രോഗ്രാമാണ്. ഡിസംബര്‍ ഏഴിന് അബുദാബിയിലാണ് ഷോ നടക്കുന്നത്. വളരെ വ്യത്യസ്തമായ ഷോ ആയിരിക്കും. സംവിധായകന്‍ രാജീവ് കുമാറാണ്. സാധരണ ഞങ്ങള്‍ ചെയ്യുന്ന ഷോ യില്‍ നിന്നും വ്യത്യസ്തമാണ് ഇത്തവണ. ഒരു ആവശ്യത്തിന് വേണ്ടി നടത്തുന്നതിനാല്‍ തീമുകള്‍ക്ക് അനുസൃതമായിട്ടാണ് സംഘടിപ്പിക്കുന്നത്. അതിനാല്‍ തന്നെ ഇവന്റിന്റെ സ്വഭാവത്തില്‍ വെല്ലുവിളി ഉണ്ടെന്നുള്ളതാണ് സംവിധായകന്‍ എന്ന നിലയില്‍ തന്റെ വെല്ലുവിളിയെന്ന് രാജീവ് കുമാര്‍ പറയുന്നു. പങ്കെടുക്കുന്ന എല്ലാ കലാകാരന്മാരുടെയും മനസും അവരുടെ പെരുമാറ്റവും ഈയൊരു ആവശ്യത്തിന് വേണ്ടിയാണെന്നുള്ളത് ഈ ഷോയ്ക്ക് കുറച്ച് കൂടി വികാരപരമായി സ്ഥാനം ഉണ്ടാവു.

വ്യത്യസ്ത പരിപാടികള്‍
നൃത്തം, പാട്ട്, സ്‌കീറ്റുകള്‍ എന്നിങ്ങനെ ഒരുപാട് പരിപാടികളാണ് സംഘടിപ്പിക്കുന്നത്. മറ്റൊരു പ്രത്യേകത മലയാളം മാത്രമേ പരിപാടിയില്‍ ഉള്ളുവന്നുള്ളതാണ്. മലയാള സിനിമയില്‍ നിന്നുള്ള പാട്ടുകളാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഞങ്ങള്‍ ചെയ്യുന്ന ആദ്യത്തെ ലേസര്‍ ഷോ ആയിരിക്കുമിതെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി. അമ്മയെ സംബന്ധിച്ചിടത്തോളം ലേസര്‍ ത്രിഡി മാപ്പിംഗ് അങ്ങനെ ഒരുപാട് സാങ്കേതികവിദ്യകള്‍ പറയാന്‍ പറ്റുന്ന ഒരു ഷോ ആയിരിക്കും. നല്ല ഷോ ആയി മാറാന്‍ നിങ്ങളും പ്രാര്‍ത്ഥിക്കു എന്ന് മോഹന്‍ലാല്‍ പറയുന്നു.
റിഹേഴ്‌സല്‍ ആരംഭിച്ചു
നേരത്തെ താരങ്ങളെ വിട്ട് കൊടുക്കില്ലെന്ന് പറഞ്ഞ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ രംഗത്ത് എത്തിയിരുന്നു. എന്നാല്‍ അമ്മയുമായി നടന്ന ചര്‍ച്ചയ്‌ക്കൊടുവില്‍ അനിശ്ചിതത്വങ്ങളെല്ലാം അവസാനിച്ചിരിക്കുകയാണ്. തുടര്‍ന്ന് ഷോയ്ക്ക് വേണ്ടി നവംബര്‍ 29 മുതല്‍ റിഹേഴ്‌സല്‍ ആരംഭിച്ചിരിക്കുകയാണ്. ഇതിന്റെ വീഡിയോസ് സോഷ്യല്‍ മീഡിയ വഴി പുറത്ത് വന്നിരുന്നു. യുവതാരങ്ങളും പ്രമുഖ താരങ്ങളുമെല്ലാം റിഹേഴ്‌സലിന് എത്തിയിരിക്കുകയാണ്. റിഹേഴ്‌സലിനിടെ പാട്ട് പാടുന്ന സിദ്ദിഖിന്റെ വീഡിയോ അമ്മ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടിരുന്നു.


Click it and Unblock the Notifications