അമ്മയില്‍ നിന്നും രാജിവെച്ചത് ഭാവനയും രമ്യയും! അപ്പോള്‍ റിമയും ഗീതുവും? സത്യം മോഹന്‍ലാല്‍ പറയുന്നു..

ദിലീപിനെ എഎംഎംഎ യിലേക്ക് തിരിച്ചെടുത്തതും അതിന് ശേഷം ഉണ്ടായ സംഭവങ്ങള്‍ക്കും പ്രതികരണമായി പുതിയ പ്രസിഡന്റ് എത്തിയിരിക്കുകയാണ്. കൊച്ചിയില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം വാര്‍ത്ത സമ്മേളനത്തിലാണ് താരസംഘനടയുടെ പുതിയ തീരുമാനങ്ങള്‍ മോഹന്‍ലാല്‍ വ്യക്തമാക്കിയത്.

ദിലീപിനെ തിരിച്ചെടുത്ത സാഹചര്യത്തില്‍ എഎംഎംഎയോടുള്ള പ്രതിഷേധം രേഖപ്പെടുത്തി നാല് യുവനടിമാരായിരുന്നു രാജി വെച്ചിരുന്നത്. നടിമാരുടെ രാജിയ്ക്ക് ശേഷം പല വിമര്‍ശനങ്ങളും തലപൊക്കിയിരുന്നു. എന്നാല്‍ നാല് പേര്‍ രാജി വെച്ചിട്ടില്ലെന്നും രണ്ട് പേര്‍ മാത്രമേ രാജി വെച്ചിട്ടുള്ളുവെന്നും മോഹന്‍ലാല്‍ പറഞ്ഞിരിക്കുകയാണ്.

യുവനടിമാരുടെ രാജി

യുവനടിമാരുടെ രാജി

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പുറത്താക്കിയെങ്കിലും അടുത്തിടെ നടന്ന ജനറല്‍ ബോഡി യോഗത്തില്‍ തിരിച്ചെടുക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് അമ്മയില്‍ നിന്നും ഭാവന, രമ്യ നമ്പീശന്‍, ഗീതു മോഹന്‍ദാസ്, റിമ കല്ലിങ്കല്‍ എന്നിവര്‍ രാജിവെച്ചിരുന്നു. വനിതാ സംഘടനയായ വുമന്‍ ഇന്‍ സിനിമാ കളക്ടീവിന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു നടിമാര്‍ രാജി വെക്കുന്നതായി അറിയിച്ചിരുന്നത്. ഇതിന് പിന്തുണയുമായി പ്രേക്ഷകരും രംഗത്തെത്തിയിരുന്നു.

 നടി പരാതി നല്‍കിയിരുന്നില്ല..

നടി പരാതി നല്‍കിയിരുന്നില്ല..

ആ പെണ്‍കുട്ടിയുടെ ജീവിതത്തില്‍ അച്ഛന്‍ മരിച്ച സമയത്തും അല്ലാത്തപ്പോഴുമെല്ലാം സഹായം ചെയ്ത് കൊണ്ടിരിക്കുന്നതാണ്. കേസിനും മറ്റുമുള്ള കാര്യങ്ങള്‍ക്ക് സഹായിച്ചില്ലെങ്കിലും ബാക്കി എല്ലാ കാര്യങ്ങളിലും നടിയെ സംഘടന സാഹയിക്കുന്നുണ്ടെന്നും താരം പറയുന്നു. അക്രമത്തെ അതിജീവിച്ച നടി നടന്‍ ദിലീപിനെതിരെയോ മറ്റാര്‍ക്കെങ്കിലുമെതിരെയോ പരാതി നല്‍കിയിട്ടില്ല. നടന്‍ കാരണം അവസരം നഷ്ടപ്പെട്ടെന്നോ മറ്റെന്തെങ്കിലും പരാതികളോ ഇതുവരെ കിട്ടിയില്ലെന്നും അങ്ങനെ എന്തെങ്കിലും പരാതി നല്‍കിയിട്ടില്ലെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.

 നാല് പേര്‍ രാജി വെച്ചിട്ടില്ല

നാല് പേര്‍ രാജി വെച്ചിട്ടില്ല

അമ്മയില്‍ നിന്നും നാല് പേര്‍ രാജി വെച്ചു എന്ന പറയുന്നത് സത്യമല്ല. കാരണം അതില്‍ രണ്ട് പേര്‍ മാത്രമേ രാജി കത്ത് നല്‍കിയിട്ടുള്ളു. ഭാവനും രമ്യ നമ്പീശന്റെയും രാജി കത്താണ് ലഭിച്ചിരിക്കുന്നത്. ഇന്ന് 11.30 വരെ താന്‍ അവിടെ ഉണ്ടായിരുന്നെന്നും അതുവരെ മറ്റ് രണ്ട് പേരുടെയും രാജി വെച്ചിട്ടില്ലെന്നും മോഹന്‍ലാല്‍ വ്യക്തമാക്കുന്നു. രാജി വെച്ചവര്‍ രാജി അത് പിന്‍വലിച്ച് തിരിച്ച് വന്നാല്‍ സ്വീകരിക്കുമോ എന്ന കാര്യം എനിക്ക് പറായന്‍ പറ്റില്ല. ഒരു ജനറല്‍ ബോഡിയോഗം കൂടി അവരെന്ത് കൊണ്ട് രാജിവച്ചു എന്ന കാര്യം വിശദീകരിക്കേണ്ടി വരും. ഇത് 487 പേരുടെ സംഘടനയാണെന്നും താരം പറയുന്നു.

പുരുഷ മേധാവിത്വം

പുരുഷ മേധാവിത്വം

എല്ലായിടത്തും പുരുഷ മേധാവിത്വമാണെന്നാണ് പറയുന്നത്. എന്നാല്‍ സംഘടന പുരുഷമേധാവിത്വമാണെന്ന് പറയരുതെന്നും മോഹന്‍ലാല്‍ പറയുന്നു. അവര്‍ക്ക് എന്തെങ്കിലും പരാതി ഉണ്ടായിരുന്നെങ്കില്‍ അത് സംഘടനയ്ക്കുള്ളിലായിരുന്നു പറയേണ്ടിയിരുന്നത്. അല്ലാതെ പുറത്ത് പോയി പറഞ്ഞിട്ട് ഇത് എനിക്ക് അവിടെ പറയാന്‍ പറ്റില്ലായിരുന്നു എന്ന് പറഞ്ഞിട്ട് എന്ത് കാര്യമാണുള്ളതെന്നും മോഹന്‍ലാല്‍ ചോദിക്കുന്നു. ഇന്ത്യന്‍ സിനിമയില്‍ ഇതുപോലൊരു സംഘടന വേറെയില്ലെന്നും താരം പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X