ദിലീപിനെ പിന്തുണച്ച സിദ്ദിഖിന്റെ വാദം പൊളിച്ചെഴുതി മോഹന്‍ലാല്‍! രാജി അങ്ങോട്ട് ആവശ്യപ്പെട്ടതാണ്..
കഴിഞ്ഞ ജനറല്‍ ബോഡി യോഗത്തില്‍ നടന്‍ ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തതിനെ ചൊല്ലി വലിയ വിവാദങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ പ്രതിഷേധിച്ച് നാല് യുവനടിമാര്‍ അമ്മയില്‍ നിന്നും രാജി വെക്കുകയും ചെയ്തിരുന്നു. വീണ്ടും ആക്രമണത്തിനിരയായ നടിയ്ക്ക് നീതി ലഭിച്ചില്ലെന്ന് പറഞ്ഞ് നടിമാര്‍ തന്നെ രംഗത്തെത്തിയിരുന്നു. നടിമാര്‍ക്കുള്ള മറുപടിയുമായി നടന്‍ സിദ്ദിഖും കെപിഎസി ലളിതയുമെത്തിയിരുന്നു.

ദിലീപിനെ പിന്തുണച്ച് കൊണ്ടായിരുന്നു ഇരുവരും വാര്‍ത്ത സമ്മേളനത്തില്‍ സംസാരിച്ചിരുന്നത്. ദിലീപ് അമ്മയില്‍ നിന്നും സ്വന്തമായി രാജി വെച്ചുവെന്നായിരുന്നു താരം പറഞ്ഞത്. ഒക്ടോബര്‍ പത്തിന് ദിലീപ് അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാലിന് രാജിക്കത്ത് കൈമാറിയിരുന്നു. തന്റെ പേരില്‍ സംഘടനയില്‍ പ്രശ്‌നങ്ങളുണ്ടാകേണ്ടെന്ന് പറഞ്ഞാണ് ദിലീപ് രാജിക്കത്ത് നല്‍കിയതെന്നും സിദ്ദിഖ് വ്യക്തമാക്കിയിരുന്നു. അദ്ദേഹം കാണിച്ചത് നല്ല മനസാണെന്നുമടക്കം സിദ്ദിഖ് പറഞ്ഞിരുന്നു. എന്നാല്‍ സിദ്ദിഖിന്റെ ഈ വാദത്തെ മോഹന്‍ലാല്‍ പൊളിച്ചിരിക്കുകയാണ്.
ഡബ്ല്യൂസിസി അംഗങ്ങളുടെ ആവശ്യമനുസരിച്ച് ദിലീപിന്റെ രാജി അങ്ങോട്ട് ആവശ്യപ്പെട്ടാണ് വാങ്ങിച്ചതെന്നാണ് മോഹന്‍ലാല്‍ പറഞ്ഞിരിക്കുന്നത്. ദീലിപിനെ പുറത്താക്കണമെന്നതായിരുന്നു അവരുടെ പ്രധാന ആവശ്യം. തുടര്‍ന്ന് എല്ലാവരെയും വിളിച്ച് കൂട്ടി ജനറല്‍ ബോഡി കൂടുന്നത് വലിയ ബുദ്ധിമുട്ടായതിനാല്‍ ദിലീപിനെ വിളിച്ചു. അദ്ദേഹത്തോട് രാജി ആവശ്യപ്പെടുകയും ദിലീപ് രാജിവെക്കുകയും ചെയ്യുകയായിരുന്നു. ദിലീപ് നല്‍കിയ രാജിക്കത്ത് ഞങ്ങളുടെ കൈയില്‍ ഉണ്ട്. അതിപ്പോള്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗീകരിച്ചെന്നും മോഹന്‍ലാല്‍ പറയുന്നു.


Click it and Unblock the Notifications