ഒടിയന് വേണ്ടി ഒന്നര വര്‍ഷത്തോളം നടന്നു, താനിതുവരെ സിനിമ കണ്ടിട്ടില്ലെന്ന് മോഹന്‍ലാല്‍! ഒരു അപേക്ഷയും
മോഹന്‍ലാലിന്റെ കരിയറിലെ ബിഗ് ബജറ്റ് ചിത്രമായി ഒടിയന്‍ ഈ വെള്ളിയാഴ്ച തിയറ്ററുകളിലേക്ക് എത്തും. ലോകത്ത് എല്ലായിടത്തുമായി സിനിമയുടെ വമ്പന്‍ പ്രമോഷന്‍ നടന്ന് കൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ ഗ്ലോബല്‍ ലോഞ്ച് ദുബായി ഫെസ്റ്റിവല്‍ സിറ്റി അരീനയില്‍ വെച്ച് നടക്കുകയുണ്ടായി. മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍, തിരക്കഥാകൃത്ത് ഹരികൃഷ്ണന്‍ എന്നിവരെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു.
ഇത് അഭിമാന നിമിഷമാണ്. ഞാന്‍ ആദ്യമായാണ് ഒരു സിനിമയുടെ പ്രമോഷന് വേണ്ടി ദുബായിലേക്ക് വരുന്നത്. ഒരുപാട് സിനിമകള്‍ ഇവിടെ ഷൂട്ട് ചെയ്തിട്ടുണ്ട്. ഈ സിനിമയ്ക്ക് ഏറെ പ്രത്യേകതകള്‍ ഉള്ളത് കൊണ്ടാണ് വരാന്‍ തയ്യാറായത്. മലയാള സിനിമയെ വേറൊരു തലത്തിലേക്ക് കൊണ്ട് പോകാന്‍ ശ്രമിക്കുകയാണ് ഒടിയന്‍. എല്ലാവരുടെയും സഹകരണം ഉണ്ടാകണം. ഇത്തരം വലിയ സിനിമകള്‍ മലയാളത്തില്‍ നിന്നും ഇനിയും ഉണ്ടാക്കാന്‍ കഴിയും.

ഒടിയന്‍ നല്ല സിനിമയായി മാറട്ടെ എന്ന് നമുക്ക് എല്ലാവര്‍ക്കും ചേര്‍ന്ന് നിന്ന് പ്രാര്‍ത്ഥിക്കാം. ഞാന്‍ ഇതുവരെ സിനിമ കണ്ടിട്ടില്ല. ഏകദേശം ഒന്നരവര്‍ഷത്തോളം ഈ സിനിമയുടെ പുറകേ സഞ്ചരിച്ചു. എല്ലാവരുടെയും അനുഗ്രഹത്തോടെ വലിയ വിജയമായി ഒടിയന്‍ മാറട്ടെ എന്നുമാണ് ചടങ്ങില്‍ മോഹന്‍ലാല്‍ സംസാരിച്ചത്.
ഇന്ത്യ അടക്കം 32 രാജ്യങ്ങളിലാണ് ഒടിയന്‍ റിലീസിനെത്തുന്നത്. കേരളത്തില്‍ മുന്‍കൂട്ടിയുള്ള ബുക്കിംഗ് എല്ലാം ചൂടപ്പം വിറ്റ് തീരുന്നത് പോലെ തീര്‍ന്നിരിക്കുകയാണ്. റെക്കോര്‍ഡ് കണക്കിന് ഫാന്‍സ് ഷോ ആണ് സംഘടിപ്പിച്ചിരിക്കുന്നത്. തിയറ്ററുകളിലേക്ക് എത്തുന്ന ഒടിയന്‍ മലയാള സിനിമയില്‍ പുതിയൊരു ചരിത്രം സൃഷ്ടിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.


Click it and Unblock the Notifications