തിലകന്റെ പേരിലുള്ള വിവാദത്തെ കുറിച്ച് ആര്‍ക്കുമറിയാത്ത സത്യം മോഹന്‍ലാല്‍ വെളിപ്പെടുത്തി...

താരസംഘടനയായ എഎംഎംഎ യിലേക്ക് ദിലീപിനെ തിരിച്ചെടുത്തതും അതിന് ശേഷമുണ്ടായ പ്രശ്‌നങ്ങളുമായിരുന്നു ഈ ദിവസങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നത്. ഇതിന്റെ പേരില്‍ സംഘടന പിളര്‍ച്ചയിലേക്ക് വരെ എത്തിയിരുന്നു. നാല് നടിമാര്‍ സംഘടനയില്‍ നിന്നും രാജി വെക്കുകയും ചെയ്തിരുന്നു.

ഈ സമയത്താണ് നടന്‍ തിലകന് കിട്ടാതെ പോയ നീതിയെ കുറിച്ച് ചൂണ്ടി കാണിച്ച് സംവിധായകന്‍ ആഷിക് അബു എത്തിയത്. അമ്മയുടെ നിലപാടുകളെ വിമര്‍ശിച്ച് തിലകന്‍ എഴുതിയ കത്തും പുറത്ത് വന്നിരുന്നു. അച്ഛനെ കുറിച്ച് തിലകന്റെ മക്കളും തുറന്ന് സംസാരിച്ചിരുന്നു. എന്നാല്‍ തിലകനെ കുറിച്ച് നടന്ന വിവാദങ്ങള്‍ ശരിയല്ലെന്നാണ് മോഹന്‍ലാല്‍ പറയുന്നത്.

 എക്സിക്യൂട്ടീവ് യോഗം

എക്സിക്യൂട്ടീവ് യോഗം

എഎംഎംഎ യില്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ക്ക് തീരുമാനമുണ്ടാക്കാന്‍ ഇന്ന് കൊച്ചിയില്‍ അടിയന്തരമായി എക്സിക്യൂട്ടീവ് യോഗം ചേര്‍ന്നിരുന്നു. യോഗത്തിന് ശേഷം എഎംഎംഎയുടെ പുതിയ പ്രസിഡന്റായ മോഹന്‍ലാല്‍ പത്രസമ്മേളനം വിളിച്ച് ചേര്‍ക്കുകയും ചെയ്തിരുന്നു. അവിടെ നിന്നുമാണ് ദിലീപിനെ തിരിച്ചെടുത്ത സാഹചര്യവും നടിയ്ക്ക് നല്‍കുന്ന പിന്തുണയെ കുറിച്ചും മോഹന്‍ലാല്‍ തുറന്ന് സംസാരിച്ചത്. തിലകന്റെ പേരില്‍ നടക്കുന്ന വിവാദങ്ങളെ കുറിച്ചും മോഹന്‍ലാല്‍ പറഞ്ഞിരുന്നു.

 തിലകനെ കുറിച്ചുള്ള കാര്യങ്ങള്‍

തിലകനെ കുറിച്ചുള്ള കാര്യങ്ങള്‍

അമ്മയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന മോഹന്‍ലാലിന് 2010 മാര്‍ച്ച് 23 ന് തിലകന്‍ കത്ത് എഴുതിയിരുന്നു. താരസംഘടനയുടെ നിലപാടുകളെ രൂക്ഷമായി വിമര്‍ശിച്ചായിരുന്നു അന്ന് തിലകന്‍ മോഹന്‍ലാലിന് കത്ത് എഴുതിയത്. തിലകന്റെ ആ കത്ത് അടുത്തിടെ പുറത്ത് വന്നിരുന്നു. എന്നാല്‍ തിലകനുമായി ബന്ധപ്പെട്ട വിവാദങ്ങളൊന്നും ശരിയല്ലെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. എന്ത് കൊണ്ട് ശരിയല്ലെന്ന് പറയാനുള്ള കാരണവും മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു.

മോഹന്‍ലാലിന്റെ വാക്കുകളിലേക്ക്..

മോഹന്‍ലാലിന്റെ വാക്കുകളിലേക്ക്..

തിലകന്‍ ചേട്ടനുമായി ഏറ്റവും അടുത്ത സൗഹൃദം ഉള്ള ആളായിരുന്നു ഞാന്‍. എത്രയോ നല്ല സിനിമകള്‍ ഒരുമിച്ച് ചെയ്തു. ഈ പറയപ്പെടുന്ന വിലക്ക് ഉള്ള സമയത്ത്് പോലും ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചു. കിളിച്ചുണ്ടന്‍ മാമ്പഴം എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്ന സമയം, അന്ന് അദ്ദേഹത്തിന് നടക്കാന്‍ പോലും കഴിയില്ലായിരുന്നു. ആ സമയത്ത് അദ്ദേഹത്തിന്റെ കഥാപാത്രത്തിന് വടി ഊന്നി നടക്കുന്ന കഥാപാത്രമാക്കി മാറ്റുകയായിരുന്നു. എന്നിട്ട് അദ്ദേഹത്തെ കൊണ്ട് അഭിനയിപ്പിച്ചു. ഞാന്‍ തന്നെ നിര്‍മ്മിച്ച സ്പിരിറ്റ് എന്ന ചിത്രത്തിലും അദ്ദേഹം അഭിനയിച്ചിരുന്നു.

എഴുത്ത് തന്ന സമയം..

എഴുത്ത് തന്ന സമയം..

അദ്ദേഹം അങ്ങനെ എഴുത്ത് തന്നു എന്ന് പറയുന്ന സമയത്ത്് ഞാന്‍ അമ്മ തസ്തികകളിലൊന്നും ഇല്ലാത്ത സമയമായിരുന്നു. അദ്ദേഹവുമായി ബന്ധപ്പെട്ട കേസില്‍ ഞാന്‍ കോടതി കയറി സാക്ഷിക്കൂട്ടില്‍ ഇരുന്ന് സംസാരിച്ചിട്ടുണ്ടെന്നും മോഹന്‍ലാല്‍ പറയുന്നു. അത്തരം സന്ദര്‍ഭങ്ങള്‍ അറിഞ്ഞോ അറിയാതെയോ ഉണ്ടായതാണ്. ഇപ്പോഴും തിലകന്‍ ചേട്ടന്റെ കാര്യം ഞങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ട്. ഇനി ഒന്നും ചെയ്യാന്‍ പറ്റാത്ത കാര്യത്തെ കുറിച്ച് സംസാരിക്കുന്നതില്‍ അര്‍ത്ഥമുണ്ടോ എന്നും മോഹന്‍ലാല്‍ ചോദിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X