'കൂടെ നിന്നോണം കേട്ടോ' ആരാധകരോട് ലാലേട്ടന്റെ അപേക്ഷയാണിത്! ചിരിപ്പിച്ച് കൊല്ലാനാണ് ഡ്രാമയുടെ വരവ്!

Recommended Video

ഡ്രാമയുടെ കൂടെ നിന്നേക്കണം കേട്ടോ | Filmibeat Malayalam

ഈ വര്‍ഷം ഒരു സിനിമ മാത്രമേ മോഹന്‍ലാല്‍ നായകനായി അഭിനയിച്ച് തിയറ്ററുകളിലേക്ക് എത്തിയിരിക്കുന്നത്. വലിയ പ്രതീക്ഷയോടെ വന്നതാണെങ്കിലും നീരാളി തിയറ്ററുകളില്‍ പൂര്‍ണ പരാജയമായിരുന്നു. കായംകുളം കൊച്ചുണ്ണിയില്‍ ഇത്തിക്കരപക്കിയായി അതിഥി വേഷത്തിലെത്തി മോഹന്‍ലാല്‍ അതിശയിപ്പിച്ചിരുന്നു. വീണ്ടുമൊരു സിനിമ കൂടി റിലീസിനൊരുങ്ങുകയാണ്.

മോഹന്‍ലാല്‍-രഞ്ജിത്ത് കൂട്ടുകെട്ടിലെത്തുന്ന സിനിമകളെല്ലാം മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റുകളായിരുന്നു. ഇതേ കൂട്ടുകെട്ടില്‍ വീണ്ടുമൊരു സിനിമ കൂടി എത്തുകയാണ്. നിലവില്‍ പോര്‍ച്ചുഗലിലാണ് മോഹന്‍ലാലുള്ളത്. അവിടെ നിന്നും റിലീസിനൊരുങ്ങുന്ന സിനിമയെ കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെച്ച് മോഹന്‍ലാല്‍ ഫേസ്ബുക്ക് ലൈവിലെത്തിയിരുന്നു.

ഡ്രാമ വരുന്നു..

ഡ്രാമ വരുന്നു..

ലോഹത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡ്രാമ. മമ്മൂട്ടിയുടെ പുത്തന്‍ പണത്തിന് ശേഷം രഞ്ജിത്ത് തിരക്കഥ ഒരുക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ലണ്ടനില്‍ നിന്നുമായിരുന്നു സിനിമയുടെ ഷൂട്ടിംഗ്. അതിവേഗം ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ റിലീസിനൊരുങ്ങുകയാണ്. നവംബര്‍ ഒന്ന് കേരളപ്പിറവി ദിനത്തിലാണ് ഡ്രാമ തിയറ്ററുകളിലേക്ക് എത്തുന്നത്. ആരാധകരും പ്രേക്ഷകരും വലിയ പ്രതീക്ഷയോടെ കാത്തിരി്ക്കുന്ന സിനിമ കാണാണമെന്ന ആവശ്യവുമായിട്ടാണ് മോഹന്‍ലാല്‍ തന്നെ നേരിട്ടെത്തിയത്.

മോഹന്‍ലാലിന്റെ വാക്കുകളിലേക്ക്..

ഒന്നാം തീയ്യതി നമ്മുടെ സിനിമ റിലീസ് ആകുകയാണ്. വളരെ കാലങ്ങള്‍ക്ക് ശേഷം ഞാന്‍ ചെയ്യുന്ന ഹ്യൂമര്‍ ചിത്രമാണിത്. ഹ്യൂമര്‍ മാത്രമല്ല വളരെ വിലപ്പെട്ടൊരു സന്ദേശം കൂടിയുണ്ട് ചിത്രത്തില്‍. കാണൂ അഭിപ്രായം അറിയിക്കു.. കൂടെ നിന്നോണം കേട്ടോ എന്നും പറഞ്ഞ് കൊണ്ടായിരുന്നു മോഹന്‍ലാല്‍ ലൈവ് അവസാനിപ്പിച്ചത്. പുറത്ത് വന്ന ഉടനെ സോഷ്യല്‍ മീഡിയ വഴി ആരാധകര്‍ വീഡിയോ വൈറലായിക്കിയിരിക്കുകയാണ്. അടുത്തിടെ സിനിമയില്‍ നിന്നും പുറത്ത് വന്ന ടീസര്‍ ശ്രദ്ധേയമായിരുന്നു.

 ഡ്രാമയിലെ താരങ്ങള്‍

ഡ്രാമയിലെ താരങ്ങള്‍

മോഹന്‍ലാല്‍ നായകനായി അഭിനയിക്കുമ്പോള്‍ ആശ ശരത്, കനിഹ, സുരേഷ് കൃഷ്ണ, ടിനി ടോം, അരുന്ധതി നാഗ്, മുരളി മേനോന്‍, സുബി സുരേഷ്, ഷാലിന്‍ സോയ, അനു സിത്താര, ജുവല്‍ മേരി, നിരഞ്ജന്‍, ബൈജു, സംവിധയകന്മാരായ ദിലീഷ് പോത്തന്‍, ശ്യാമപ്രസാദ്, ജോണി ആന്റണി എന്നിങ്ങനെ നിരവധി താരങ്ങള്‍ ഡ്രാമയിലുണ്ടാവും. വര്‍ണചിത്ര ബിഗ് സ്‌ക്രീനിന്റെ ബാനറില്‍ മഹാസുബൈറാണ് ചിത്രം നിര്‍മ്മിക്കുന്നത്.

മോഹന്‍ലാലിന്റെ പാട്ട്

മോഹന്‍ലാലിന്റെ പാട്ട്

ഒരുപാട് സിനിമകളില്‍ പാട്ട് പാടിയിട്ടുള്ള മോഹന്‍ലാല്‍ ഡ്രാമയിലും ഒരു പാട്ട് പാടിയിരുന്നു. ഈ വര്‍ഷം റിലീസിനെത്തിയ നീരാളിയിലും മോഹന്‍ലാലിന്റെ പാട്ടുണ്ടായിരുന്നു. ഡ്രാമയില്‍ ബികെ ഹരിനാരായണന്റെ വരികള്‍ക്ക് വിനു തോമസ് ഈണമിട്ട ഗാനമാണ് മോഹന്‍ലാല്‍ പാടിയിരിക്കുന്നത്. 'പണ്ടാരോ ചൊല്ലീട്ടില്ലേ, പാണന്‍ പാട്ടില്‍ കേട്ടിട്ടില്ല' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷന്‍ കാഴ്ചകളാണ് വീഡിയോയിലുള്ളത്. മോഹന്‍ലാലും മറ്റ് അണിയറ പ്രവര്‍ത്തകരുമെല്ലാം വീഡിയോല്‍ വന്ന് പോവുന്നുണ്ട്.

മുന്‍വിധിയുമായി വരരുത്..

മുന്‍വിധിയുമായി വരരുത്..

സൂപ്പര്‍ സ്റ്റാര്‍ ഘടകങ്ങളൊന്നുമില്ലാത്ത സാധാരണയായൊരു സിനിമയാണ് ഡ്രാമയെന്നാണ് സംവിധായകന്‍ പറയുന്നത്. ചിത്രത്തില്‍ ആക്ഷന്‍, റൊമാന്‍സ് ഒന്നുമുണ്ടാവില്ലെന്നും കോമഡിയാണ് പ്രധാന്യത്തോടെ കാണിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. മണിയന്‍പിള്ള രാജുവിന്റെ മകന്‍ നിരഞ്ജനെ നായകനാക്കി നിര്‍മ്മിക്കാനായിരുന്നു ആദ്യം അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരുന്നത്. അനു സിത്താര നായികയാകുമെന്നും പറഞ്ഞിരുന്നു. മോഹന്‍ലാലിനെ നിശ്ചയിക്കുകയായിരുന്നു.

ഡ്രാമയുടെ ഇതിവൃത്തം

ഡ്രാമയുടെ ഇതിവൃത്തം

സിനിമയെ സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വന്നിട്ടില്ലെങ്കിലും ചെറിയ സൂചനകളുണ്ടായിരുന്നു. ലണ്ടനിലുള്ള ബന്ധുക്കള്‍ക്കൊപ്പം തമാസിക്കാന്‍ എത്തുന്ന ഒരു വൃദ്ധ അവിടെ വെച്ച് മരിക്കുന്നതും അതിനെ തുടര്‍ന്ന് സംഭവിക്കുന്ന കാര്യങ്ങളുമാണ് സിനിമയുടെ ഇതിവൃത്തമായി വരുന്നത്. ഹാസ്യത്തിനു വൈകാരിക രംഗങ്ങള്‍ക്കും പ്രധാന്യം നല്‍കി നിര്‍മ്മിച്ചിരിക്കുന്ന സിനിമ ഒരു കോമഡി എന്റര്‍ടെയിനര്‍ ആണ്. സേതുവാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ ഈ വര്‍ഷം തന്നെ തിയറ്ററുകളിലേക്ക് എത്തുമെന്നാണ് സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X