ദിലീപ് വിഷയത്തില്‍ മറുപടിയുമായി മോഹന്‍ലാല്‍, അമ്മയുമായി വനിതാ സംഘടനയ്ക്ക് കലഹമില്ല!
അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം കഴിഞ്ഞതോടെ വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തതിന്റെ പേരിലാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നത്. വനിതാ കൂട്ടായ്മയായ വുമന്‍ ഇന്‍ സിനിമാ കളക്ടീവ് ശക്തമായ പ്രതിഷേധവുമായി എത്തിയിരുന്നു. പിന്നാലെ നിരവധി താരങ്ങളാണ് അമ്മയ്‌ക്കെതിരെ എത്തിയിരിക്കുന്നത്.
ഇനി അമ്മയില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് റിമ കല്ലിങ്കല്‍ വ്യക്തമാക്കിയിരിക്കുകയാണ്. ഇതോടെ എല്ലായിടത്ത് നിന്നും അമ്മയ്‌ക്കെതിരെയുള്ള ആരോപണങ്ങള്‍ ശക്തമായി കൊണ്ടിരിക്കുകയാണ്. സംഭവത്തില്‍ പുതിയ പ്രസിഡന്റ് മോഹന്‍ലാലും തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് കൊടുത്ത അഭിമുഖത്തിലായിരുന്നു സിനിമകളെ കുറിച്ചും മറ്റും മോഹന്‍ലാല്‍ പറഞ്ഞത്.

അമ്മ പ്രതിസന്ധിയിലേക്ക്?
ജൂണ്‍ 24 ന് എറണാകുളം ക്രൗണ്‍പ്ലാസ ഹോട്ടലില്‍ നിന്നുമായിരുന്നു അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം നടന്നത്. മാധ്യമങ്ങളെ അകത്ത് പ്രവേശിപ്പിക്കുകയോ.. വാര്‍ത്താ സമ്മേളനം നടത്തുകയോ ചെയ്തിരുന്നില്ല. അത്രയധികം കര്‍ശന നിയന്ത്രണങ്ങളായിരുന്നു സംഘടന ഏര്‍പ്പെടുത്തിയിരുന്നത്. പുതിയ ഭാരവാഹികള്‍ അധികാരത്തിലേക്ക് എത്തുന്നതിലും ദിലീപിനെ തിരിച്ചെടുക്കുമോ എന്നതിനെ കുറിച്ച് കൂടുതല്‍ അറിയാനായിരുന്നു പലരും കാത്തിരുന്നത്. ഒടുവില്‍ സംഭവിച്ചതും അത് തന്നെയായിരുന്നു.

ദിലീപിനെ തിരിച്ചെടുത്തു..
ദിലീപിനെ കുറിച്ചുള്ള കാര്യം അജണ്ടയില്‍ ഇല്ലെന്നും ചര്‍ച്ച ചെയ്യില്ലെന്ന് പറഞ്ഞിരുന്നെങ്കിലും ഊര്‍മിള ഉണ്ണിയാണ് ദിലീപിനെ പുറത്താക്കിയത് ശരിയായില്ലെന്നും തിരിച്ചെടുക്കണമെന്നും വാദിച്ചത്. നടന്‍ സിദ്ദിഖും ദിലീപിനെ തിരിച്ചെടുക്കണമെന്നായിരുന്നു ആവശ്യപ്പെട്ടത്. തുടര്‍ന്ന് പുതിയ ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബു ദിലീപിനെ പുറത്താക്കിയത് ചട്ടപ്രകാരമായിരുന്നില്ലെന്ന് പറഞ്ഞതോടെ കൂടുതല്‍ ചര്‍ച്ചകളില്ലാതെ ദിലീപിനെ തിരിച്ചെടുക്കുകയായിരുന്നു.

താരരാജാക്കന്മാരുടെ മൗനം..
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് ജയിലില്‍ പോയതോടെ മമ്മൂട്ടിയുടെ വസതിയില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് ദിലീപിനെ അമ്മയില്‍ നിന്നും പുറത്താക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ യോഗത്തില്‍ ദിലീപിനെ തിരിച്ചെടുക്കുന്നതിനെ കുറിച്ച് താരരാജാക്കന്മാരായ മോഹന്‍ലാലോ മമ്മൂട്ടിയോ ഒരക്ഷരം മിണ്ടിയിരുന്നില്ല. ഇരുവരുടെയും അഭിപ്രായത്തിന് വേണ്ടി കാത്തിരുന്നെങ്കിലും ദിലീപിനെ പുറത്താക്കിയെന്ന് പ്രഖ്യാപിച്ച മമ്മൂട്ടിയും മോഹന്‍ലാലും അഭിപ്രായം പറയാതെ മാറി നിന്നതും ശ്രദ്ധേയമായി.

മോഹന്‍ലാല്‍ പറയുന്നു
നടിയെ ആക്രമിച്ച പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണോ അണ്മയിലുണ്ടായ ഈ മാറ്റത്തിന് കാരണമെന്നായിരുന്നു മോഹന്‍ലാലിനോട് ചോദിച്ചത്. അതൊക്ക മാധ്യമ സൃഷ്ടിയാണെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. ഗുരുതരമായി ഒന്നുമില്ല. സിനിമാ മേഖലയിലുള്ളവരുടെ ക്ഷേമകാര്യങ്ങളാണ് ഞങ്ങളുടെ പ്രവര്‍ത്തന മേഖല. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമായിരുന്നു പ്രസിഡന്റ് സ്ഥാനം ഏറെ് ചര്‍ച്ചകള്‍ക്ക് ശേഷമായിരുന്നു ഏറ്റെടുക്കുന്നത്.

കലഹമൊന്നുമില്ല..
വുമന്‍ ഇനിമ സിനിമ കളക്ടീവ് രൂപീകരിക്കാന്‍ കാരണം അമ്മയുടെ പ്രവര്‍ത്തനം കാര്യക്ഷമല്ലാത്തത് കകൊണ്ടാണോ? ആ സംഘടനയുടെ രൂപീകരണത്തില്‍ വലിയ കുഴപ്പമുണ്ടെന്ന് കരുതുന്നില്ല. അവരൊരു സംഘടന തുടങ്ങി അത്രയെയുള്ളു. നിര്‍മാതാക്കളുടേത്, വിതരണക്കാരുടേത്, തുടങ്ങി നിരവധി സംഘടനകളുണ്ട്. ഡബ്ലുസിസിയിലുള്ളവര്‍ സിനിമാ മേഖലയിലുള്ളവര്‍ തന്നെയാണ്. അമ്മയും അവരും തമ്മില്‍ യാതൊരു കലഹവുമില്ല. ഇനി അവര്‍ക്ക് പ്രശ്‌നമുണ്ടെങ്കില്‍ അവര്‍ ഞങ്ങളുമായി ചര്‍ച്ച ചെയ്യട്ടെ. ഈ സംഘടനയിലുള്ളൊരു സൗഹൃദ സംഘടനയായിട്ടാണ് ഡബ്ലുസിസിയെ കാണുന്നതെന്നും മോഹന്‍ലാല്‍ പറയുന്നു.


Click it and Unblock the Notifications