»   » മോഹന്‍ലാലും മമ്മൂട്ടിയും ഷാഫി ചിത്രത്തില്‍, അടുത്ത വര്‍ഷം ഷൂട്ടിങ്!!

മോഹന്‍ലാലും മമ്മൂട്ടിയും ഷാഫി ചിത്രത്തില്‍, അടുത്ത വര്‍ഷം ഷൂട്ടിങ്!!

Written By:
Subscribe to Filmibeat Malayalam

റാഫിയുടെ തിരക്കഥയില്‍ സഹോദരന്‍ ഷാഫി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനായി എത്തുന്നു എന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകളുണ്ടായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത വര്‍ഷം ആദ്യം ആരംഭിയ്ക്കും എന്നാണ് കേട്ടത്. അടുത്ത വര്‍ഷം ആദ്യം മമ്മൂട്ടി ചെയ്യുന്ന ചിത്രം ഷാഫി - റാഫി ചിത്രമായിരിക്കും.

അടുത്ത വര്‍ഷം മമ്മൂട്ടി ആദ്യം ചെയ്യുന്ന ചിത്രമേതാണെന്ന് അറിയാമോ

ഇപ്പോഴിതാ മോഹന്‍ലാലിനെ നായകനാക്കിയും ഷാഫി ഒരു ചിത്രം പദ്ധതിയിടുന്നു. റാഫിയോ, ബെന്നി പി നായരമ്പലമോ ആയിരിയ്ക്കും ചിത്രത്തിന് തിരക്കഥ എഴുതുക. ഗാലക്‌സി ഫിലിംസിന്റെ ബാനറില്‍ മിലന്‍ ജലീല്‍ നിര്‍മിയ്ക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങും അടുത്ത വര്‍ഷം ഉണ്ടാകും. തുടര്‍ന്ന് വായിക്കൂ...

മോഹന്‍ലാലും മമ്മൂട്ടിയും ഷാഫി ചിത്രത്തില്‍, അടുത്ത വര്‍ഷം ഷൂട്ടിങ്!!

മോഹന്‍ലാലും മമ്മൂട്ടിയും ഷാഫി ചിത്രത്തില്‍ എന്ന് കേട്ട് തെറ്റിദ്ധരിയ്‌ക്കേണ്ടതില്ല. സൂപ്പര്‍ താരങ്ങളെ വച്ച് ഷാഫി രണ്ട് ചിത്രങ്ങള്‍ തുടര്‍ച്ചയായി ഒരുക്കുന്നു എന്നതാണ് സത്യം. രണ്ട് ചിത്രങ്ങളും അടുത്ത വര്‍ഷത്തേക്കാണ് പ്ലാന്‍ ചെയ്തിരിയ്ക്കുന്നത്.

മോഹന്‍ലാലും മമ്മൂട്ടിയും ഷാഫി ചിത്രത്തില്‍, അടുത്ത വര്‍ഷം ഷൂട്ടിങ്!!

ഹലോ, ചൈന ടൗണ്‍ എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടി നേരത്തെ മോഹന്‍ലാലും റാഫിയും ഒന്നിച്ചിട്ടുണ്ട്. ആദ്യമായാണ് ഷാഫിയും മോഹന്‍ലാലും കൈ കോര്‍ക്കുന്നത്.

മോഹന്‍ലാലും മമ്മൂട്ടിയും ഷാഫി ചിത്രത്തില്‍, അടുത്ത വര്‍ഷം ഷൂട്ടിങ്!!

കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ് ഇപ്പോള്‍ മോഹന്‍ലാല്‍. മലയാളത്തിന് പുറമെ തെലുങ്കിലും തമിഴിലും ചിത്രങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട്. ജിബു ജേക്കബ്, ജി പ്രജിത്ത്, എ ആര്‍ മുരുഗദോസ് തുടങ്ങിയവര്‍ ലാലിന്റെ ഡേറ്റിനായി കാത്തിരിയ്ക്കുകയാണ്.

മോഹന്‍ലാലും മമ്മൂട്ടിയും ഷാഫി ചിത്രത്തില്‍, അടുത്ത വര്‍ഷം ഷൂട്ടിങ്!!

ഈ വര്‍ഷം ഇതുവരെ ലാലിന്റെ ഒരു ചിത്രം റിലീസ് ചെയ്തിട്ടില്ല. ആഗസ്റ്റില്‍ ജനത ഗരേജെ എന്ന തെലുങ്ക് ചിത്രം റിലീസിനെത്തും. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന പുലിമുരുകന്‍ അടുത്ത വര്‍ഷം മാത്രമേ റിലീസ് ചെയ്യൂ എന്നാണ് വിവരം. ഓണത്തിന് പ്രിയദര്‍ശനും ലാലും ഒന്നിയ്ക്കുന്ന ഒപ്പം റിലീസ് ചെയ്യും.

English summary
Mohanlal, the magical actor of M'town is all set to join hands with Shafi, the hitmaker. Reportedly, Mohanlal and Shafi are teaming up for a comical entertainer, which will start rolling in 2017.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam