»   » ത്രില്ലര്‍, ഫാന്റസി, ത്രില്ലര്‍ ലാലേട്ടന്റെ സിനിമകള്‍ ഇങ്ങനെയാണ്! അജോയി വര്‍മ്മയുടെ സിനിമയും ഇതാണ്!!

ത്രില്ലര്‍, ഫാന്റസി, ത്രില്ലര്‍ ലാലേട്ടന്റെ സിനിമകള്‍ ഇങ്ങനെയാണ്! അജോയി വര്‍മ്മയുടെ സിനിമയും ഇതാണ്!!

Posted By: Teresa John
Subscribe to Filmibeat Malayalam

മോഹന്‍ലാലിന്റെ വില്ലന്‍ ഈ മാസം അവസാനത്തോട് കൂടി തിയറ്ററുകളിലേക്ക് എത്താന്‍ പോവുകയാണ്. ത്രില്ലര്‍ സിനിമയായി നിര്‍മ്മിച്ച വില്ലന് പിന്നാലെ ഫാന്റസി ചിത്രമായ ഒടിയനാണ് വരുന്നത്. കഴിഞ്ഞ മാസം ചിത്രീകരണം ആരംഭിച്ച ഒടിയന്റെ ഷൂട്ടിങ്ങ് പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണ്.

ജൂലി 2 വിന്റെ തിയറ്ററിക്കല്‍ ട്രെയിലറിലും റായി ലക്ഷ്മിയുടെ തുണിയില്ലാത്ത ദൃശ്യങ്ങള്‍ തന്നെയാണ്!!!

ഒടിയന് ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്നത് അജോയ് വര്‍മ്മയുടെ സിനിമയിലാണെന്ന് കഴിഞ്ഞ ദിവസം വാര്‍ത്ത പുറത്ത് വന്നിരുന്നു. ഇപ്പോള്‍ സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. സംവിധായകന്‍ കഴിഞ്ഞ ദിവസം ടൈംസ് ഓഫ് ഇന്ത്യയ്ക്ക് കൊടുത്ത അഭിമുഖത്തിലാണ് സിനിമയെ കുറിച്ച് സംസാരിച്ചിരിക്കുന്നത്.

അജോയിയുടെ സിനിമ

അജോയി വര്‍മ്മ സംവിധാനം ചെയ്യാന്‍ പോവുന്ന സിനിമയിലാണ് അടുത്തതായി മോഹന്‍ലാല്‍ അഭിനയിക്കാന്‍ പോവുന്നത്. വാര്‍ത്ത മോഹന്‍ലാല്‍ തന്നെ പുറത്ത് വിട്ടിരുന്നു

ത്രില്ലര്‍ സിനിമയായിരിക്കും

സാജു തോമസ് തിരക്കഥ എഴുതിയിരിക്കുന്ന സിനിമ ഒരു ത്രില്ലറായിരിക്കുമെന്നാണ് അജോയി പറയുന്നത്. കഴിഞ്ഞ ദിവസം പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

ഒടിയന് ശേഷം

വി എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്റെ ചിത്രീകരണം കഴിഞ്ഞതിന് ശേഷമാണ് അജോയിയുടെ സിനിമയുടെ ഷൂട്ടിങ്ങ് ആരംഭിക്കുക.

നിര്‍മാണം


മൂണ്‍ഷൂട്ട് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള നിര്‍മ്മിക്കുന്ന സിനിമയ്ക്ക് കഥയൊരുക്കിയിരിക്കുന്നത് സാജു തോമസാണ്. പൂനെ, മുംബൈ, ശ്രീലങ്ക എന്നിങ്ങനെ വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്നുമായിരിക്കും സിനിമയുടെ ഷൂട്ടിങ്ങ് നടക്കാന്‍ പോവുന്നത്.

ബിഗ് റിലീസ് സിനിമ

വില്ലന്‍ ബിഗ് റിലീ്‌സ് സിനിമയായിട്ടാണ് തിയറ്ററുകളിലേക്ക് വരുന്നത്. അതുപോലെ തന്നെ അജോയ് വര്‍മ്മയുടെ ത്രില്ലര്‍ സിനിമയും ഒരു ത്രില്ലര്‍ ആയിരിക്കുമെന്നാണ് പറയുന്നത്.

വില്ലന്‍

വില്ലന്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ്. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത മോഹന്‍ലാലിന്റെ വില്ലനും ഒരു ത്രില്ലര്‍ സിനിമയാണ്.

ഈ മാസം റിലീസ്


ജൂലൈ മുതല്‍ മോഹന്‍ലാല്‍ ആരാധകര്‍ കാത്തിരിക്കുന്ന വില്ലന്‍ ഒക്ടോബര്‍ അവസാനത്തെ ആഴ്ചയോടെ തിയറ്ററുകളിലേക്ക് എത്തുമെന്നാണ് സംവിധായകന്‍ പറയുന്നത്.

English summary
Mohanlal teams up with Bollywood filmmaker for a thriller

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X