മോഹന്‍ലാലിന് മഞ്ജു വാര്യര്‍ നല്‍കിയ ഉമ്മ, അതും പരസ്യമായി, സോഷ്യല്‍ മീഡിയയില്‍ വൈറല്‍!

മലയാളികളുടെ സ്വകാര്യ അഹങ്കാമായി മാറിയ മോഹന്‍ലാലിന്റെ ജീവിതകഥ പറയുന്ന സിനിമയുമായി എത്തുകയാണ് സാജിദ് യഹിയയും സംഘവും. മഞ്ജു വാര്യരും ഇന്ദ്രജിത്തും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം വിഷുവിനാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്. ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ നിമിഷ നേരം കൊണ്ടാണ് ടീസര്‍ വൈറലായത്.

ഇന്ദ്രജിത്തും മഞ്ജു വാര്യരും സാജിദ് യാഹിയയും ഉള്‍പ്പടെ സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പങ്കെടുത്ത ഓഡിയോ ലോഞ്ചിനിടയിലെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ലുലു മാളില്‍ നടന്ന ടീസര്‍ ലോഞ്ചിനിടയിലെ കൂടുതല്‍ കാര്യങ്ങളെക്കുറിച്ച് ആകംക്ഷയില്ലേ, വായിക്കൂ.

ലുലുമാളിലെ സദസ്സ്

ലുലുമാളിലെ സദസ്സ്

ലുലുമാളിലെ പ്രൗഢ ഗംഭീരമായ സദസ്സിനെ സാക്ഷി നിര്‍ത്തിയാണ് മോഹന്‍ലാല്‍ സിനിമയുടെ ഓഡിയോ ലോഞ്ച് ചടങ്ങ് നടത്തിയത്. പ്രധാന താരങ്ങളും അണിയറപ്രവര്‍ത്തകരുമുള്‍പ്പടെ നിരവധി പേരാണ് അതിഥികളായി എത്തിയത്.

മോഹന്‍ലാല്‍ ആരാധികയായി മഞ്ജു വാര്യര്‍

മോഹന്‍ലാല്‍ ആരാധികയായി മഞ്ജു വാര്യര്‍

മോഹന്‍ലാലിന്റെ കടുത്ത ആരാധികയായ മീനുക്കുട്ടി എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത്. മോഹന്‍ലാലിന്റെ ആദ്യ റിലീസായ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ റിലീസ് ചെയ്ത ദിവസമാണ് മീനുക്കുട്ടി ജനിച്ചത്.

നായകനായി ഇന്ദ്രജിത്ത്

നായകനായി ഇന്ദ്രജിത്ത്

മീനുക്കുട്ടിയുടെ നായകനായ സേതുമാധവനെ അവതരിപ്പിക്കുന്ന ഇന്ദ്രജിത്താണ് ചിത്രത്തിലെ നായകന്‍. രാജേഷ് പിള്ള സംവിധാനം ചെയ്ത വേട്ടയില്‍ നേരത്തെ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

 ഈ സിനിമ സമര്‍പ്പിക്കുന്നത്

ഈ സിനിമ സമര്‍പ്പിക്കുന്നത്

ഇന്ത്യന്‍ സിനിമയിലെ തന്നെ ഇതിഹാസ താരമായ മോഹന്‍ലാലിന് വേണ്ടിയാണ് ഈ സിനിമ സമര്‍പ്പിക്കുന്നതെന്ന് മഞ്ജു വാര്യര്‍ പറയുന്നു. ഈ സിനിമയിലേക്ക് തന്നെ തിരഞ്ഞെടുത്ത് അണിയറപ്രവര്‍ത്തകരോടും താരം നന്ദി പറയുന്നു.

മകളുടെ പാട്ട്

മകളുടെ പാട്ട്

മോഹന്‍ലാല്‍ സിനിമയുടെ ഇന്‍ട്രോ ഗാനം ഇന്ദ്രജിത്തിന്റെ മകള്‍ പ്രാര്‍ത്ഥനയാണ് ആലപിച്ചിട്ടുള്ളത്. സ്വന്തം സിനിമയില്‍ മകള്‍ കൂടി ഭാഗമാവുന്നതിന്റെ സന്തോഷം കൂടി തനിക്കുണ്ടെന്ന് താരം പറയുന്നു.

മോഹന്‍ലാലിന്റെ കുട്ടിക്കാലം അവതരിപ്പിച്ചു

മോഹന്‍ലാലിന്റെ കുട്ടിക്കാലം അവതരിപ്പിച്ചു

വര്‍ഷങ്ങള്‍ക്ക് മുന്‍പ് അച്ഛന്‍ നിര്‍മ്മിച്ച പടയണി എന്ന ചിത്രത്തിലെ ബാലതാരമായാണ് താന്‍ അഭിനയ ജീവിതം കുറിച്ചതെന്ന് ഇന്ദ്രജിത്ത് പറയുന്നു. മോഹന്‍ലാലിന്റെ കുട്ടിക്കാല വേഷമായിരുന്നു അന്ന് അവതരിപ്പിച്ചത്.

മോഹന്‍ലാലിന്റെ കഥാപാത്രങ്ങള്‍

മോഹന്‍ലാലിന്റെ കഥാപാത്രങ്ങള്‍

ഇതുവരെയായി മോഹന്‍ലാല്‍ അഭിനയിച്ചിട്ടുള്ള പല കഥാപാത്രങ്ങളെയും ഈ സിനിമ കാണുമ്പോള്‍ നിങ്ങള്‍ക്ക് ഓര്‍മ്മ വരുമെന്നും ഇന്ദ്രജിത്ത് പറയുന്നു.

ഇന്ദ്രജിത്തിന്റെ പാട്ട്

സിനിമയ്ക്ക് വേണ്ടി പ്രാര്‍ത്ഥന ആലപിച്ച ഗാനം ഇന്ദ്രജിത്ത് സദസ്സിന് മുന്നില്‍ പാടുന്നുണ്ട്, വീഡിയോ കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X