ആന്റണി പെരുമ്പാവൂര്‍ തന്റെ ചിത്രത്തില്‍ മാത്രം അഭിനയിച്ചാല്‍ മതി എന്ന് മോഹന്‍ലാല്‍
അഭിനയം ഒരു സ്ഥിരം പരിപാടി ആക്കേണ്ടെന്നും നമ്മുടെ സിനിമകളില്‍ മാത്രം അഭിനയിച്ചാല്‍ മതി എന്നും മോഹന്‍ലാല്‍ ആന്റണി പെരുമ്പാവൂരിനോട് പറഞ്ഞു.
മോഹന്‍ലാലിന്റെ ഡ്രൈവറായിട്ടാണ് ആന്റണി പെരുമ്പാവൂര്‍ കൂടെ കൂടിയത്. പിന്നീട് എവിടെ പോയാലും ലാലിന്റെ കൂടെയുണ്ടാവും. മോഹന്‍ലാലിന്റെ ഏറ്റവും വലിയ വിശ്വസ്തന്‍.. സന്തത സഹചാരി എന്തും പറയാം.
മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും തെറ്റിപ്പിരിയുമോ, പിരിഞ്ഞാലോ...?
മോഹന്‍ലാലിന്റെ കൂടെ നടക്കുക മാത്രമല്ല, ലാല്‍ നായകനാകുന്ന സിനിമകളില്‍ ചെറുതായി ഒന്ന് മുഖം കാണിക്കാനും ആന്റണി പെരുമ്പാവൂര്‍ എത്താറുണ്ട്.

ആന്റണി അഭിനയിച്ച ചിത്രങ്ങള്‍
മോഹന്‍ലാല്‍ നായകനായെത്തിയ കമലദളം മുതല്‍ ഇങ്ങോട്ട് പല സിനിമകളിലും ആന്റണി മുഖം കാണിച്ചിട്ടുണ്ട്. ഹരികൃഷ്ണന്‍സ്, അലീഭായി, ദൃശ്യം, ഒപ്പം ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ പുലിമുരുഗനിലും ആന്റണി സ്‌ക്രീനിലെത്തി.

വേറെ അവസരം വരാറില്ലേ
മറ്റ് പല സിനിമകളില്‍ നിന്നും ആന്റണിയെ തേടി അവസരങ്ങള്‍ വന്നാലും അതൊന്നും വേണ്ടെന്നാണത്രെ മോഹന്‍ലാലിന്റെ അഭിപ്രായം.

നമ്മുടെ സിനിമകള്‍ മതി
ആന്റണി പെരുമ്പാവൂര്‍ തന്റെ ചിത്രങ്ങളില്‍ മാത്രം അഭിനയിച്ചാല്‍ മതിയെന്ന് താന്‍ പറഞ്ഞിട്ടുണ്ടെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി. ഏഷ്യനെറ്റില്‍ ബഡായി ബംഗ്ലാവ് എന്ന പരിപായില്‍ വന്നപ്പോള്‍ സംസാരിക്കുകയായിരുന്നു ലാല്‍
വീഡിയോ കാണാം
ആന്റണി പെരുമ്പാവൂരിനെ കുറിച്ച് മോഹന്‍ലാല്‍ സംസാരിക്കുന്ന വീഡിയോ കാണാം
ലാലേട്ടന്റെ ഫോട്ടോസിനായി


Click it and Unblock the Notifications