»   » മോഹന്‍ലാല്‍ സിനിമയില്‍ ഉപയോഗിച്ച വസ്ത്രങ്ങളും ആഭരണങ്ങളുമെല്ലാം, ദി കംപ്ലീറ്റ് ആക്ടറിൻറ പുതിയ രൂപം

മോഹന്‍ലാല്‍ സിനിമയില്‍ ഉപയോഗിച്ച വസ്ത്രങ്ങളും ആഭരണങ്ങളുമെല്ലാം, ദി കംപ്ലീറ്റ് ആക്ടറിൻറ പുതിയ രൂപം

By: ഗൗതം
Subscribe to Filmibeat Malayalam

മോഹന്‍ലാലിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റായ 'ദി കംപ്ലീറ്റ് ആക്ടര്‍'ഇനി മുതല്‍ പുതിയ രൂപത്തില്‍. സിനിമകള്‍, ഗ്യാലറി, വാര്‍ത്തകള്‍, ബ്ലോഗ് എന്നിവയ്ക്ക് പുറമെ മോഹന്‍ലാലുമായി ബന്ധപ്പെട്ട പുസ്തകങ്ങളും ടീ ഷര്‍ട്ടുകളും ഇനി ലഭ്യമാണ്.

തിരുവനന്തപുരത്ത് വെച്ചായിരുന്നു ലോഞ്ചിങ്. മലയാളികളുടെ പ്രിയനടന്‍ ജഗതി ശ്രീകുമാറും ചടങ്ങില്‍ പങ്കെടുത്തു. 2009ലാണ് മോഹന്‍ലാലിന്റെ ദി കംപ്ലീറ്റ് ആക്ടര്‍ ലോഞ്ച് ചെയ്യുന്നത്. പ്രിയ സുഹൃത്തായ ജഗതി ശ്രീകുമാര്‍ തന്നെയാണ് അന്ന ദി കംപ്ലീറ്റ് ആക്ടറിന്റെ പ്രകാശനം നിര്‍വ്വഹിച്ചത്.

19th-asianet-film-awards

ബാലഭാസ്‌കറും സംഘവും അവതരിപ്പിച്ച സംഗീത പരിപാടിയും ചടങ്ങിലുണ്ടായിരുന്നു. പുലിമുരുകനിലെ പുലിനഖ മാല ലേലത്തില്‍ വാങ്ങനുള്ള സൗകര്യവുമുണ്ട്. മോഹന്‍ലാല്‍ എന്ന നടന്റെ കലാജീവിതത്തെയും സ്വകാര്യ ജീവിതത്തെയും അടുത്ത് അറിയാന്‍ ദി കംപ്ലീറ്റ് ആക്ടര്‍ സഹായിക്കും.

ലാല്‍ സ്റ്റോര്‍ വിഭാഗമാണ് പുതിയ പതിപ്പിന്റെ പ്രത്യേകത. മോഹന്‍ലാല്‍ വിവിധ സിനിമകളില്‍ ഉപയോഗിച്ച വസ്ത്രങ്ങളും ചെരുപ്പുകളും ആഭരണങ്ങളും മോഹന്‍ലാലിന്റെ കയ്യൊപ്പോടു കൂടി സാധനങ്ങള്‍ എല്ലാം സൈറ്റില്‍ ലഭ്യമാണ്.

English summary
Mohanlal The Complete Actor Website.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam