twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാലിന്റെ ആദ്യ സിനിമയിലെ ലൊക്കേഷന്‍ ചിത്രങ്ങള്‍ ഇനി ലഭിക്കില്ല!!! അവയ്‌ക്കെന്ത് പറ്റി???

    By Karthi
    |

    ആദ്യ ചിത്രങ്ങള്‍ എല്ലാവര്‍ക്കും എന്നും ഗൃഹാതുരമായ ഓര്‍മ്മകളാണ്. ഒരു നടനേ സംബന്ധിച്ച് അയാളുടെ ആദ്യ സിനിമയിലെ ലൊക്കേഷന്‍ ചിത്രങ്ങളും ഇതുപോലെ തന്നെ. എന്നാല്‍ മലയാള സിനിമയ്ക്ക് മുഴുവന്‍ ഗൃഹാതുരത സമ്മാനിക്കുന്നവയാണ് മോഹന്‍ലാലിന്റെ ആദ്യ ചിത്രത്തിലെ ലൊക്കേഷന്‍ ചിത്രങ്ങള്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ ലൊക്കേഷന്‍ ചിത്രത്തേക്കുറിച്ച് ഈ പറയുന്നത്.

    മോഹന്‍ലാലും പ്രണവും, സമാനതകളും വ്യത്യാസങ്ങളും!!! പ്രണവ് ആരാകും, ലാലിനെ വെല്ലുമോ???മോഹന്‍ലാലും പ്രണവും, സമാനതകളും വ്യത്യാസങ്ങളും!!! പ്രണവ് ആരാകും, ലാലിനെ വെല്ലുമോ???

    മോഹന്‍ലാല്‍ അഭിനയിച്ച് പുറത്തിറങ്ങിയ ആദ്യ സിനിമ മഞ്ഞില്‍ വിരിഞ്ഞ പൂക്കളാണെങ്കില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്ന ആദ്യ ചിത്രം അശോക് കുമാര്‍ സംവിധാനം ചെയ്ത തിരനോട്ടം ആയിരുന്നു. ചിത്രത്തിലെ ലൊക്കേഷന്‍ ചിത്രങ്ങള്‍ എടുത്തിരുന്നെങ്കിലും അവയെല്ലാം നഷ്ടപ്പെട്ടന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഇടപ്പഴഞ്ഞി ശ്രീധരനായിരുന്നു അന്നത്തെ സ്റ്റില്‍ ഫോട്ടോ ഗ്രാഫര്‍.

    അറിയപ്പെടുന്ന ഫോട്ടോഗ്രാഫര്‍

    അറിയപ്പെടുന്ന ഫോട്ടോഗ്രാഫര്‍

    1978ലായിരുന്നു തിരനോട്ടം എന്ന ചിത്രം ചിത്രീകരിക്കുന്നത്. അന്നത്തെ അറിയപ്പെടുന്ന സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ഇടപ്പഴഞ്ഞി ശ്രീധരനായിരുന്നു സിനിമയുടെ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍. എല്ലാവരും പുതുമുഖങ്ങളായ തിരനോട്ടത്തിലെ പരിചയ സമ്പന്നനായിരുന്നു ശ്രീധരന്‍.

    അവസാന ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമ

    അവസാന ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമ

    തിരനോട്ടത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയപ്പോഴേക്കും മലയാള സിനിമ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ നിന്നും കളറിലേക്ക് മാറിയിരുന്നു. ഷൂട്ടിംഗ് പൂര്‍ത്തിയായി അധികം വൈകാതെ ചിത്രത്തിന്റെ നിര്‍മാതാവ് പാച്ചല്ലൂര്‍ ശശി എന്ന ശശീന്ദ്രന്‍ മരിച്ചു.

    തിരനോട്ടം റിലീസ് ചെയ്തു

    തിരനോട്ടം റിലീസ് ചെയ്തു

    കളറിലേക്കുള്ള മാറ്റം പല ചിത്രങ്ങളുടേയും റിലീസ് തടഞ്ഞെങ്കിലും തിരനോട്ടം റിലീസ് ചെയ്തു. വിതരണക്കാരനായ നാന മാസിക മുതലാളി തിരുവെങ്കടം മുതലാളിയുടെ കൊല്ലത്തെ തിയറ്ററിലായിരുന്നു അത്. ചിത്രം റിലീസ് ചെയ്‌തെങ്കിലും പുറത്തിറങ്ങിയിട്ടില്ലാത്ത മോഹന്‍ലാലിന്റെ ആദ്യ ചിത്രം എന്നാണ് തിരനോട്ടം അറിയപ്പടുന്നത്.

    ശ്രീധരന്റെ വഴുതക്കാട്ടെ സ്റ്റുഡിയോ

    ശ്രീധരന്റെ വഴുതക്കാട്ടെ സ്റ്റുഡിയോ

    സിനിമയിലെ നിശ്ചല ഛായഗ്രഹണ മേഖലയില്‍ കാതലായ മാറ്റങ്ങള്‍ കൊണ്ടുവന്ന ശ്രീധരന്‍ വഴുതക്കാടും വട്ടിയൂര്‍ക്കാവുലുമായി രണ്ട് പുതിയ സ്റ്റുഡിയോകള്‍ ആരംഭിച്ചു. വൈശാലി, ബാബു എന്നിങ്ങെയായിരുന്നു സ്റ്റുഡിയോകളുടെ പേരുകള്‍.

    കടയുടമയുമായി തര്‍ക്കം

    കടയുടമയുമായി തര്‍ക്കം

    വാടകയുമായി ബന്ധപ്പെട്ട് വട്ടിയൂര്‍ക്കാവിലെ കടയുടമയുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായി. പാര്‍ക്കിംഗ് ഏരിയയായിരുന്നു സ്റ്റുഡിയോയാക്കി മാറ്റിയത്. കാര്യമായ രേഖകളുണ്ടായിരുന്നില്ല. ഉടമ ശ്രീധരനെ ഒഴിപ്പിക്കാന്‍ കേസ് കൊടുത്തു.

    ജപ്തി ചെയ്തു

    ജപ്തി ചെയ്തു

    സിനിമയിലെ അമൂല്യ സമ്പാദ്യമായ ഫോട്ടോകളുള്‍പ്പെടെ വഴുതക്കാട്ടെ സ്റ്റുഡിയോയിലായിരുന്നു. കോടതിയുടെ സമന്‍സ് എങ്ങനെയോ മുക്കി. തനിക്കൊരു കത്തുപോലും കിട്ടിയില്ലെന്ന് ശ്രീധരന്‍ പറയുന്നു. ഒടുവില്‍ സ്റ്റുഡിയോ ജപ്തി ചെയ്തു.

    നഷ്ടപ്പെട്ടവയില്‍ ആ ചിത്രങ്ങളും

    നഷ്ടപ്പെട്ടവയില്‍ ആ ചിത്രങ്ങളും

    മോഹന്‍ലാലിന്റെ ആദ്യ സിനിമയായ തിരനോട്ടത്തിലെ ആദ്യ ഫോട്ടോകളുള്‍പ്പെടെ ആ പാര്‍ക്കിംഗ് ഏരിയയിലെ സ്റ്റുഡിയോയില്‍ അടക്കം ചെയ്യപ്പെട്ടു. ഒന്നിനുമല്ലാതെ വഴുതക്കാട് ഈശ്വരവിലാസം ജംഗ്ഷനിലെ ആ ഇരുനില കെട്ടിടം ഇന്നുമുണ്ട്. ഫിലിമില്‍ ഡിജിറ്റില്‍ ഫോട്ടോഗ്രഫിയിലേക്ക് മാറിയതോടെ ശ്രീധരനെ തിരഞ്ഞ് ആരും വരാതെയായി.

    English summary
    Mohanlal's first movie Thiranottam location stills lost. Those stills are taken by Edappazhanji Sreedharan.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X