മമ്മൂട്ടിയ്ക്ക് മോഹന്‍ലാലിന്റെ തൂവാനതുമ്പികളുമായി എന്ത് ബന്ധം?
പഴയ മോഹന്‍ലാല്‍ ചിത്രങ്ങളില്‍ ഒരു ആല്‍ത്തറയുണ്ടാകും. ചിത്രത്തിന്റെ പ്രധാനരംഗങ്ങള്‍ നടക്കുന്നത് ആ ആല്‍മരത്തിന്റെ ചുവട്ടില്‍ വച്ചായിരിക്കും. അങ്ങനെ ആരും മറക്കാന്‍ വഴിയില്ലാത്തതാണ് മോഹന്‍ലാലിന്റെ തൂവാനതുമ്പി എന്ന ചിത്രത്തിലെ ആല്‍ത്തറ. ചിത്രത്തില്‍ നമ്മള്‍ കണ്ട ആല്‍ത്തറ വടക്കുംനാഥ ക്ഷേത്രത്തിലേതായിരുന്നു.
പറഞ്ഞ് വരുന്നത് മറ്റൊന്നുമല്ല, തൂവാനതുമ്പി എന്ന ചിത്രത്തിലെ പ്രധാനരംഗം നടന്ന ആല്‍ത്തറ വീണ്ടും വെള്ളിത്തിരയിലേക്ക് കൊണ്ടുവരുന്നു. മമ്മൂട്ടിയെ നായകനാക്കി എകെ സാജന്‍ ഒരുക്കുന്ന പുതിയ നിയമം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഒരു പ്രധാന രംഗം ചിത്രീകരിക്കുന്നത് ഈ ആല്‍തറയില്‍ വച്ചാണ്.

മമ്മൂട്ടിയും നായകയാകുന്ന പുതിയ നിയമം എന്ന ചിത്രത്തില്‍ നയന്‍താരയാണ് നായികയായി എത്തുന്നത്. രണ്ട് മതത്തില്‍പ്പെട്ട രണ്ട് ദമ്പതിമാരുടെ കഥയാണ് പുതിയ നിയമം പറയുന്നത്.
മമ്മൂട്ടി വക്കീല്‍ വേഷമിടുന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. ലൂയീസ് പോത്തന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മമ്മൂട്ടിയുടെ ഭാര്യയായാണ് നയന്‍താര ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.


Click it and Unblock the Notifications