»   » ഇനി ആര്‍ക്കാ സംശയം??? മോഹന്‍ലാലിന്റെ മഹാഭാരത, 1000 കോടി ദാ ഇങ്ങനെ തിരിച്ചുപിടിക്കും!!!

ഇനി ആര്‍ക്കാ സംശയം??? മോഹന്‍ലാലിന്റെ മഹാഭാരത, 1000 കോടി ദാ ഇങ്ങനെ തിരിച്ചുപിടിക്കും!!!

Posted By: Karthi
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമയില്‍ പുതിയ ചരിത്രം രചിച്ചിരിക്കുകയാണ് എസ്എസ് രാജമൗലി ഒരുക്കിയ ഇതിഹാസ ത്രില്ലര്‍ ബാഹുബലി. ഹോളിവുഡിന് പുറത്തേക്ക് ഇന്ത്യന്‍ സിനിമയുടെ പേര് എത്തിക്കാന്‍ ബാഹുബലിക്ക് സാധിച്ചു. ബോളിവുഡിന് പിന്തള്ളി ദക്ഷിണേന്ത്യയില്‍ നിന്നാണ് ഈ ഇതിഹാസം പിറവി കൊണ്ടത്.

Read Also: ഈ അനുഷ്കയെ പ്രഭാസ് പ്രേമിച്ചില്ലെങ്കിലാ അത്ഭുതം!!! തെന്നിന്ത്യയുടെ സ്വന്തം സ്വീറ്റി ഷെട്ടി!!!

തെന്നിന്ത്യയില്‍ നിന്ന് മറ്റൊരു ഇതിഹാസം കൂടെ പിറവി കൊള്ളുകയാണ്. ആയിരം കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. ഇന്ത്യയില്‍ തന്നെ ഏറ്റവും ഉയര്‍ന്ന മുതല്‍ മുടക്കിലാണ് മഹാഭാരത എന്ന സിനിമ നിര്‍മിക്കുന്നത്. ഇത്രയും തുക എങ്ങനെ തിരിച്ച് പിടിക്കും എന്നത് എല്ലാവരിലും ഉയര്‍ന്ന ചോദ്യമാണ്. അതിന് കൃത്യമായ മറുപടി സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോന്റെ കയ്യിലുണ്ട്. 

രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ബജറ്റില്‍ ചിത്രീകരിക്കാനുദ്ദേശിക്കുന്ന ചിത്രമാണ് മഹാഭരത. 1000 കോടിയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന ബജറ്റ്. നിലവില്‍ 400 കോടിയോളം മുതല്‍ മുടക്കില്‍ ചിത്രീകരിക്കുന്ന എന്തിരന്‍ രണ്ടാണ് ഏറ്റവും ഉയര്‍ന്ന ബജറ്റിലുള്ള ചിത്രം.

രണ്ട് ഭാഗങ്ങളായിട്ടാണ് മഹാഭാരതം പുറത്തിറങ്ങുന്നത്. രണ്ട് ഭാഗത്തിനും കൂടെയാണ് 1000 കോടി ബജറ്റ്. ആദ്യ ഭാഗം പുറത്തിറങ്ങി 90 ദിവസത്തിന് ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങും. രണ്ട് ഭാഗങ്ങളുടേയും ചിത്രീകരണം ഒരുമിച്ച് പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.

ആയിരം കോടി എന്ന ഭീമമായ തുക തരിച്ച് പിടിക്കുക എന്നതാണ് ചിത്രം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. രണ്ട് ഭാഗങ്ങളും ജനങ്ങള്‍ ഒരുപോലെ സ്വീകരിക്കണം. ബാഹുബലി ദ കണ്‍ക്ലൂഷന്‍ മാത്രമാണ് 1000 കോടി കളക്ഷന്‍ നേടിയ ഏക ഇന്ത്യന്‍ സിനിമ.

പരസ്യ ചിത്ര സംവിധായകനായ വിഎ ശ്രീകുമാര്‍ മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പരസ്യ മേഖലയില്‍ നിന്നും കടന്ന് വന്നതിനാല്‍ ചിത്രത്തിന്റെ ബ്രാന്‍ഡിംഗിനേക്കുറിച്ചും മറ്റ് വാണിജ്യ സാധ്യതകളേക്കുറിച്ചും അദ്ദേഹത്തിന് കൃത്യമായ ധാരണ ഉണ്ട്.

മഹാഭാരത നിര്‍മിക്കുന്നതിനായി ആയിരം കോടി മുതല്‍ മുടക്കാന്‍ തയാറായി വന്നിരിക്കുന്നത് ബോംബെ വ്യവസായി ബി ആര്‍ ഷെട്ടിയാണ്. ചിത്രം എങ്ങനെ ലാഭം നേടുമെന്ന് അദ്ദേഹം തന്നോട് ചോദിച്ചിട്ടില്ലെന്ന് ശ്രീകുമാര്‍ മേനോന്‍ പറയുന്നു. ലാഭം അദ്ദേഹം പ്രതീക്ഷിക്കുന്നില്ല.

മഹാഭാരതത്തിന്റെ മാര്‍ക്കറ്റ് ഇന്ത്യ മുഴുവനുമാണ്. ആദ്യമായി ദൂരദര്‍ശനില്‍ മഹാഭാരത സീരയേല്‍ സംപ്രേക്ഷണം ചെയ്തിരുന്ന സമയം ഇന്ത്യന്‍ തെരുവുകള്‍ വിജനമായിരുന്നു. എല്ലാവരും ടെലിവിഷന് മുന്നിലായിരുന്നു.

മഹാഭാരതം പിന്നീട് ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്തപ്പോഴും പ്രേക്ഷകര്‍ കുറഞ്ഞില്ല. ഇന്ത്യ പാകിസ്ഥാന്‍ ഏകദിന ക്രിക്കറ്റ് മത്സരം നടക്കുന്ന സമയത്തും അതിനേക്കാള്‍ ടിആര്‍പി റേറ്റിംഗ് മഹാഭാരതം പരമ്പരയ്ക്ക് തന്നെയായിരുന്നു.

മഹാഭാരതം എത്ര കണ്ടാലും മതിവരാത്ത ക്ലാസിക്ക് ആണെന്നാണ് സംവിധായകന്‍ പറയുന്നത്. കാരണം ദൂരദര്‍ശനില്‍ തന്നെ മഹാഭാരം മൂന്ന് പ്രാവശ്യത്തോളം ആവര്‍ത്തിച്ച് സംപ്രേക്ഷണം ചെയ്ത്. അത് കഴിഞ്ഞ് മറ്റ് ചാനലുകള്‍ മഹാഭാരതം പുനര്‍ ചിത്രീകരിച്ചപ്പോഴും പ്രേക്ഷകര്‍ കുറഞ്ഞില്ല.

ഓരോ ഭാരതീയന്റേയും വികാരമാണ് മഹാഭാരതം. ആ മഹാഭാരതം ചരിത്രത്തിലാദ്യമായി വലിയ സ്‌ക്രീനിലേക്ക് വരുന്നുവെന്നത് ഓരോ വ്യക്തിയേയും ആവേശപ്പെടുത്തും. അത് തന്നെയാണ് സിനിമയേക്കുറിച്ചുള്ള തങ്ങളുടെ വിശ്വാസമെന്നും സംവിധായകന്‍ പറയുന്നു.

English summary
Director VA Sreekumar Menon about the anxieties regarding the budget of Mahabharatha. Producer never ask about the profit of the movie, said Sreekumar Menon.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam