മമ്മൂട്ടിക്ക് ശേഷം ലാലും ബഷീര് കുപ്പായത്തില്
മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ പരുന്ത് പറക്കാത്തതിന്റെ ക്ഷീണം തീര്‍ക്കാനുള്ള പുറപ്പാടിലാണ് പത്മകുമാര്‍. ഇതിനായി അദ്ദേഹം കൂട്ടുപിടിയ്‌ക്കുന്നത് മാടമ്പിയായി വന്ന് പരുന്തിനെ കൂട്ടിലടച്ച ലാലിനെ തന്നെയാണ്.
മികച്ച മുഖ്യധാര ചിത്രങ്ങള്‍ സംവിധാനം ചെയ്‌തെങ്കിലും വാണിജ്യ വിജയങ്ങള്‍ നേടാന്‍ കഴിയാത്തത് പത്മകുമാറിനെ ഏറെയൊന്നുമല്ല വിഷമിപ്പിയ്‌ക്കുന്നത്. ലാലുമായി കൂട്ടുകൂടുമ്പോള്‍ ഒരു തകര്‍പ്പന്‍ ബോക്‌സ് ഓഫീസ് വിജയം തന്നെയായിരിക്കും പത്മകുമാറിന്റെ ലക്ഷ്യം.
ജയന്‍ ശിവപുരം തിരക്കഥയൊരുക്കുന്ന ഈ പത്മകുമാര്‍ ചിത്രത്തില്‍ ലാല്‍ തീര്‍ത്തും വ്യത്യസ്‌തമായ ഒരു കഥാപാത്രത്തെയാണ് അവതരിപ്പിയ്‌ക്കുന്നത്. ചിത്രത്തില്‍ ലാല്‍ ജീവന്‍ പകരുന്ന മേനോന്‍ എന്ന കഥാപാത്രത്തിന് ഒട്ടേറെ സവിശേഷതകളാണുള്ളതെന്ന് ചിത്രത്തിന്റെ അണിയറക്കാര്‍ പറയുന്നു.
മലയാളത്തിലെ മികച്ച എഴുത്തുകാരും ഹാസ്യ സാമ്രാട്ടുകളുമായിരുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെയും വികെഎന്നിന്റെയും വ്യക്തിത്വങ്ങളുടെ സമ്മിശ്രഭാവങ്ങളുള്‍ക്കൊള്ളുന്നതായിരിക്കും മേനോനെന്ന കഥാപാത്രമെന്ന് സംവിധായകനും തിരക്കഥാകൃത്തും അവകാശപ്പെടുന്നു.
ഈയൊരു കഥാപാത്രം ലാലിന്റെ പക്കല്‍ സുരക്ഷിതമാണെന്ന് വിശ്വസിയ്‌ക്കാമെങ്കിലും ഇതവതരിപ്പിയ്‌ക്കുമ്പോള്‍ ലാലിന് മുമ്പിലുയരുന്ന വെല്ലുവിളി ചെറുതല്ല.
അടുത്ത പേജില്‍


Click it and Unblock the Notifications