മമ്മൂട്ടിക്ക് ശേഷം ലാലും ബഷീര് കുപ്പായത്തില്
ചിത്രത്തിലെ മേനോനെന്ന കഥാപാത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ലെങ്കിലും ബഷീറിന്റെ വ്യക്തിത്വം കഥാപാത്രത്തിനുണ്ടാകുമെന്ന് സംവിധായകന്‍ തന്നെ ഉറപ്പിച്ചിട്ടുണ്ട്.
രണ്ടു പതിറ്റാണ്ട് മുമ്പ് ബഷീറിനെ വെള്ളിത്തിരയിലേക്കാവാഹിച്ച മമ്മൂട്ടിയായിരിക്കും മേനോനെ അവതരിപ്പിയ്‌ക്കുമ്പോള്‍ ലാലിന് മുമ്പിലുയരുന്ന പ്രധാന വെല്ലുവിളി.
1989 ല്‍ പുറത്തിറങ്ങിയ അടൂര്‍ ചിത്രമായ മതിലുകളിലൂടെയാണ് മമ്മൂട്ടി ബഷീറിനെ അവതരിപ്പിച്ചത്.
ബഷീറിന്റെ മാനറിസങ്ങളെല്ലാം ചിത്രത്തില്‍ അതേപടി പകര്‍ത്തിയ മമ്മൂട്ടിയ്‌ക്ക് മതിലുകള്‍ ആദ്യത്തെ ദേശീയ പുരസ്‌ക്കാരത്തിലേക്കുള്ള ചവിട്ടുപടിയായി മാറുകയും ചെയ്‌തു.
പിന്‍കാലത്ത് ചിത്രത്തിലെ മമ്മൂട്ടിയുടെ അഭിനയപാടവത്തെ ബഷീര്‍ തന്നെ ഏറെ പ്രശംസിച്ചിരുന്നു. തന്റെ ഭാര്യ ഫാബിയ്‌ക്ക് പോലും തന്നെക്കാളേറെയിഷ്ടം 'മമ്മൂട്ടിയുടെ ബഷീറി'നെയായിരുന്നുവെന്ന ബഷീറിന്റെ തന്നെ നര്‍മ്മം തുളുന്പുന്ന വാക്കുകള്‍ ഇതിനുദാഹരണം.
മതിലുകള്‍ പുറത്തിറങ്ങി രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം ബഷീര്‍ ശൈലി കടമെടുത്ത കഥാപാത്രവുമായി ലാലെത്തുമ്പോള്‍ അതെങ്ങനെയായിരിക്കും, കാത്തിരുന്ന് കാണാം!
മുന്‍ പേജില്‍


Click it and Unblock the Notifications