കഠിന ചികിത്സകള്‍ കഴിഞ്ഞ് മോഹന്‍ലാല്‍ തിരിച്ചെത്തുന്നു
സിനിമയില്‍ നിന്നും സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ നിന്നും അവധിയെടുത്ത് പാലക്കാട് ആയുര്‍വേദ ചികിത്സയ്ക്കുപോയ സൂപ്പര്‍താരം മോഹന്‍ലാല്‍ പൂര്‍വ്വാധികം ഉന്മേഷവാനായി തിരിച്ചുവരാനൊരുങ്ങുന്നു. പാലക്കാട്ടെ പെരിങ്ങോട്ടുള്ള ഗുരുകൃപ ഹെറിറ്റേജില്‍ ചികിത്സയ്‌ക്കെത്തിയ ലാല്‍ കഴിഞ്ഞ കുറച്ചുനാളുകളായി കഠിനമായ ചികിത്സാവിധികളിലൂടെയാണ് കടന്നുപോരുന്നത്. കഠിനമായ ചികിത്സാവിധികള്‍ക്കൊപ്പം കാര്യമായ ഭക്ഷണനിയന്ത്രണവുമുണ്ട്. ലാലിനൊപ്പം മകന്‍ പ്രണവ് മോഹന്‍ലാലും സംവിധായകന്‍ പ്രിയദര്‍ശനും നടന്‍ സിദ്ദിഖും ചികിത്സയ്ക്കായി ഗുരുപയില്‍ എത്തിയിട്ടുണ്ട്.
സാധാരണ കര്‍ക്കിടകമാസത്തിലാണ് ലാല്‍ കാല്‍നൂറ്റാണ്ടായി ആയുര്‍വേദചികിത്സയ്‌ക്കെത്താറുള്ളത്. എന്നാല്‍ ഇത്തവണ തിരക്കുകള്‍ കാരണം ചികിത്സ മകരമാസംവരെ നീണ്ടു. വൈദ്യന്‍ കെവി ഉണ്ണികൃഷ്ണനാണ് ലാലിന് വേണ്ടി ചികിത്സാവിധികള്‍ തീരുമാനിയ്ക്കുന്നത്. നസ്യം, തര്‍പ്പണം, ഉദ്ധ്വര്‍ത്തനം, ചവിട്ടിയുഴിച്ചില്‍, വിരേകം, സ്‌നേഹവസ്തി, കഷായവസ്തി തുടങ്ങിയ ചികിത്സകളാണ് ലാലിന് വേണ്ടി തീരുമാനിച്ചത്.

മറ്റാരും ചെയ്യാറില്ലാത്ത കഠിനമായ ചികിത്സാവിധികളാണ് ലാലിന് വേണ്ടി ചെയ്യുന്നതെന്ന് വൈദ്യനും പറയുന്നു. താന്‍ പറയുന്ന ചിട്ടയില്‍ നിന്നും വ്യതിചലിക്കില്ലെന്ന് ലാല്‍ ഉറപ്പ് നല്‍കുന്നതിനാലാണ് ഇത്തരം ചികിത്സാപ്രയോഗങ്ങള്‍ അദ്ദേഹത്തിനായി നടത്തുന്നതെന്നും വൈദ്യന്‍ പറയുന്നു.
ലാലിനൊപ്പം ചികിത്സയ്‌ക്കെത്തിയ പ്രിയദര്‍ശന്‍ നേരത്തേ തന്നെ ചില തിരക്കുകള്‍ കാരണം മടങ്ങുകയായിരുന്നു. എന്നാല്‍ പ്രണവും സിദ്ദിഖും ലാലിനൊപ്പം തന്നെയുണ്ട്. 30 ദിവസത്തെ ചികിത്സകള്‍ കഴിഞ്ഞ് ഫെബ്രുവരി 18നായിരിക്കും ലാല്‍ ഗുരുകൃപ വിടുക. ഇരുപത് മുതല്‍ വീണ്ടും ഷൂട്ടിങ് ലൊക്കേഷനുകളിലേയ്‌ക്കെത്തും.


Click it and Unblock the Notifications











