»   »  ഇനി ബ്ലാക്ക്‌ബെല്‍റ്റ് മോഹന്‍ലാല്‍

ഇനി ബ്ലാക്ക്‌ബെല്‍റ്റ് മോഹന്‍ലാല്‍

Posted By:
Subscribe to Filmibeat Malayalam
Mohanlal
പത്മശ്രീ, കേണല്‍, ഡോക്ടര്‍... മോഹന്‍ലാലിന്റെ പേരിനൊപ്പം ചേര്‍ക്കാന്‍ ഇനിയൊരു വിശേഷണം കൂടി. ഇനി ബ്ലാക്ക്‌ബെല്‍റ്റ് മോഹന്‍ലാലെന്ന വിശേഷണം കൂടിയാണ് താരരാജാവിനൊപ്പം ചേരുക. സൗത്ത് കൊറിയന്‍ ഗവണ്‍മെന്റിന്റെ കീഴിലുള്ള വേള്‍ഡ് തായ്‌ക്കൊണ്ടോ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആയ കുക്കിവോണിന്റെ ഈ വര്‍ഷത്തെ ഓണററി ബ്ലാക്ക് ബെല്‍റ്റ് ഓഫ് തായ്‌ക്കൊണ്ടോ അവാര്‍ഡാണ് ലാലിനെ തേടിയെത്തിയിരിക്കുന്നത്.

വ്യക്തിപരമായ നേട്ടങ്ങള്‍, സംഭാവനകള്‍, തായ്‌ക്കൊണ്ടോയുടെ വളര്‍ച്ചയ്ക്ക് പ്രസക്തി, ഇവ കണക്കിലെടുത്താണ് ബഹുമതി നല്‍കിവരുന്നത്. 1977-78 ലെ സംസ്ഥാന ഗുസ്തി ചാമ്പ്യനായിരുന്നു മോഹന്‍ലാല്‍. ഇപ്പോള്‍ കേരള സെലിബ്രറ്റി ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കൂടിയാണ് നടന്‍.

തായ്‌ക്കോണ്‍ഡോ ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ആവശ്യപ്രകാരം സംസ്ഥാന സമിതി ബഹുമുഖ നേട്ടങ്ങള്‍ കൈവരിച്ച വ്യക്തികളുടെ വിവരങ്ങള്‍ നല്‍കിയിരുന്നു. ഇവരില്‍നിന്നാണ് മോഹന്‍ലാലിനെ തെരഞ്ഞെടുത്തത്.

കായികേമേഖലയോടുള്ള ആവേശവും അതിന്റെ വളര്‍ച്ചയില്‍ അദ്ദേഹത്തിന്റെ സംഭാവനകളും ഒട്ടേറെ സിനിമകളില്‍ ആയോധന കല ഉള്‍പ്പെടുത്തിയുള്ള അഭിനയ മുഹൂര്‍ത്തങ്ങളും മറ്റ് അവാര്‍ഡുകളും മുന്‍നിര്‍ത്തിയാണ് മോഹന്‍ലാലിന് അവാര്‍ഡെന്ന് കേരള തായ്‌ക്കൊണ്ടോ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബി അജി പറഞ്ഞു .പി.ആര്‍.ഒ: ആര്‍. ദേവനാരായണന്‍, ഷൈന്‍ വര്‍ഗീസ്, ആന്റോ തോമസ്, റോയി പി. ജോര്‍ജ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ഗള്‍ഫാര്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ ബഹുമതി സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

മോളിവുഡിലെ മറ്റാരെക്കാളും ആയോധനകലകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സിനിമകളിലും സാഹസികത നിറഞ്ഞ ആക്ഷന്‍ രംഗങ്ങളിലും പ്രത്യക്ഷപ്പെട്ട താരമാണ് മോഹന്‍ലാല്‍. യോദ്ധ, തച്ചോളി വര്‍ഗ്ഗീസ് ചേകവര്‍, മൂന്നാംമുറ, ആര്യന്‍, തുടങ്ങിയ സിനിമകളെല്ലാം ആയോധനകലകള്‍ക്കും ആക്ഷനും വന്‍പ്രാധാന്യമുണ്ടായിരുന്നു.

English summary
The Kukkiwon, world Taekwondo Headquarters, Seuol, Korea, has decided to confer Malyalam film actor Padma Shri Mohanlal with Honorary Black belt of Taekwondo

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam