»   » മോഹന്‍ലാലും നമിതയും ഒന്നിക്കും?

മോഹന്‍ലാലും നമിതയും ഒന്നിക്കും?

Posted By:
Subscribe to Filmibeat Malayalam

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ ഒരു കന്നഡ ചിത്രത്തില്‍ നായകനായേക്കുമെന്ന് റിപ്പോര്‍ട്ട്. കന്നഡയിലെ പ്രശസ്ത സംവിധായകനായ രവി ശ്രീവാസ്തവയുടെ ചിത്രത്തിലേയ്ക്കാണ് ലാലിന് ക്ഷണം ലഭിച്ചിരിക്കുന്നത്. തെന്നിന്ത്യന്‍ ഗ്ലാമര്‍ താരം നമിതയാണ് ചിത്രത്തിലെ നായിക.

ഇതിന് മുന്‍പ് ഒരു തവണ മാത്രമാണ് ലാല്‍ കന്നഡ ചിത്രത്തില്‍ വേഷമിട്ടിട്ടുള്ളത്. 2004ല്‍ പുറത്തിറങ്ങിയ ലൗ എന്ന ആ ചിത്രത്തില്‍ ദുബായിലെ ടാക്‌സി ഡ്രൈവറായാണ് ലാല്‍ അഭിനയിച്ചത്. ചിത്രത്തിലെ പ്രണയജോടികളെ ഒന്നിപ്പിക്കുന്ന ദൗത്യം ഏറ്റെടുത്ത ടാക്‌സി ഡ്രൈവറെ മനോഹരമായി അവതരിപ്പിച്ച ലാല്‍ താന്‍ വീണ്ടും കന്നഡയിലെത്തുന്നതിനെ കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

മോഹന്‍ലാലുമായി ഇക്കാര്യം സംസാരിച്ചു കഴിഞ്ഞു. മോഹന്‍ലാല്‍ ഈ വേഷം ഏറ്റെടുക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ 20 ദിവസത്തിന് ശേഷം മാത്രമേ ചിത്രത്തിലെ അഭിനേതാക്കളെ കുറിച്ച് അന്തിമ തീരുമാനമാവൂവെന്നും കന്നഡ സിനിമാനിര്‍മ്മാതാവായ മുനിരത്‌ന പറഞ്ഞു. ഒളിമ്പിക്‌സ് കാണാനായി ലണ്ടനില്‍ പോയ മോഹന്‍ലാല്‍ ഇരുപത് ദിവസത്തിന് കഴിഞ്ഞേ മടങ്ങിവരൂ എന്നാണ് അറിയുന്നത്. ഇതിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമാവൂ.

English summary
The industry is abuzz with news of a possible Kannada venture for Malayalam superstar Mohanlal

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam