അന്‍വര്‍ റഷീദ് വീണ്ടും മോഹന്‍ലാലിനെ വിളിച്ചു...
ഛോട്ടാമുംബൈ എന്ന ചിത്രത്തിനുശേഷം അന്‍വര്‍ റഷീദും മെഗാസ്റ്റാര്‍ മോഹന്‍ലാലും വീണ്ടും കൈകോര്‍ക്കുന്നു. ഇത്തവണ സംവിധായകന്റെയും നിര്‍മ്മാതാവിന്റെയും റോളുകള്‍ കൈകാര്യം ചെയ്യാനാണ് അന്‍വര്‍ റഷീദിന്റെ പുറപ്പാട്. സൂപ്പര്‍ഹിറ്റ് ചിത്രം ബാംഗ്ലൂര്‍ ഡെയ്‌സായിരുന്നു അന്‍വറിന്റെ ആദ്യത്തെ നിര്‍മ്മാണ ചിത്രം. അതിനുശേഷം സംവിധായകനാകാനാണ് അന്‍വറിന്റെ തീരുമാനം. അതും മോഹന്‍ലാലിനെ വെച്ചൊരു പടമാണ് നിര്‍മ്മിക്കുന്നത്.
ഛോട്ടാമുംബൈയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമെന്ന പ്രത്യേകതയമുണ്ട്. ചിത്രത്തിലെ മറ്റു താരങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടൊന്നും പുറത്തു വിട്ടിട്ടില്ല. ഛോട്ടോമുംബൈ എന്ന ചിത്രം പോലെ തന്നെ മുഴുനീളന്‍ എന്റര്‍ടൈമെന്റ് ചിത്രം ആയിരിക്കും പുതിയ ചിത്രവും. അന്‍വര്‍ റഷീദിന്റെ എന്റര്‍ടൈമെന്റ് നിര്‍മ്മാണ കമ്പനിയായിരിക്കും പുതിയ ചിത്രവും നിര്‍മ്മിക്കുക.

രാജമാണിക്യം, ഛോട്ടാമുംബൈ, അണ്ണന്‍തമ്പി, കേരള കഫെ, ഉസ്താദ് ഹോട്ടല്‍, അഞ്ചു സുന്ദരികള്‍ തുടങ്ങിയ ചിത്രത്തിനുശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. നിവിന്‍ പോളി നായകനാകുന്ന പ്രേമം എന്ന ചിത്രത്തിന്റെ പണിപുരയിലാണ് അന്‍വര്‍ ഇപ്പോള്‍.
പ്രേമത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായാല്‍ മോഹന്‍ലാല്‍ നായകനാകുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നതായിരിക്കും. ഫഹദ് ഫാസില്‍ നായകനാകുന്ന മണിയറയിലെ ജിന്നും അന്‍വറിന്റെ അടുത്ത പ്രൊജക്ടാണ്.


Click it and Unblock the Notifications