ലാലും വിജയും മലയാളത്തില്‍ ഒന്നിയ്ക്കുന്നു?
മോഹന്‍ലാല്‍-വിജയ് ചിത്രം 'ജില്ല' വന്‍ പ്രദര്‍ശനവിജയം നേടിക്കൊണ്ടിരിക്കുകയാണ്. പൊങ്കലിന് റീലീസ് ചെയ്ത ചിത്രങ്ങളില്‍ ജില്ല തന്നെയാണ് മികച്ച കളക്ഷനും അഭിപ്രായവും നേടിക്കൊണ്ടിരിക്കുന്നത്.
ഏത് തരം പ്രേക്ഷകരെയും രസിപ്പിക്കാന്‍ പോന്ന ചേരുവകളുമായി നേശന്‍ ഒരുക്കിയ ഈ ചിത്രത്തിന്റെ ഹൈലൈറ്റ് മോഹന്‍ലാല്‍-വിജയ് ടീം തന്നെയാണ്. രണ്ടുപേരുമൊന്നിച്ചുള്ള സീനുകളില്‍ അപാരമായ കെമിസ്ട്രിയാന്‍ പ്രേക്ഷകര്‍ക്ക് ഫീല്‍ ചെയ്യുക. ചിത്രം കണ്ടിറങ്ങുമ്പോള്‍ ഓരോ പ്രേക്ഷകന്റെയും മനസില്‍ ഒരു ചോദ്യമുയരാന്‍ സാധ്യതയുണ്ട്, ജില്ല പോലെ ലാലും വിജയും ഒന്നിയ്ക്കുന്നൊരു ചിത്രം ഇനിയുണ്ടാകുമോയെന്ന്.

പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ അത്തരരത്തിലൊരു ചിത്രംകൂടി സംഭവിയ്ക്കാന്‍ പോവുകയാണ്, അതും മലയാളത്തില്‍. മലയാളത്തിലെ പ്രമുഖ സംവിധായകന്‍ ഇവര്‍ രണ്ടുപേരും ഒന്നിയ്ക്കുന്നൊരു ചിത്രത്തിനായി തിരക്കഥയൊരുക്കുകയാണെന്നാണ് കേള്‍ക്കുന്നത്.
ചിത്രം ഏതുതരത്തിലുള്ളതാണെന്നോ സംവിധായകന്‍ ആരാണെന്നോ ഉള്ള കാര്യങ്ങളില്‍ വ്യക്തതയില്ല. മോഹന്‍ലാലും വിജയും ഒന്നിയ്ക്കുന്ന ഈ ചിത്രം സമീപഭാവിയില്‍ കേരളത്തിലെ ബോക്‌സ് ഓഫീസിനെ പിടിച്ചുകുലുക്കുമെന്നാണ് സിനിമാ വൃത്തങ്ങള്‍ പറയുന്നത്.


Click it and Unblock the Notifications











