മോഹന്‍ലാല്‍ സൈന്യത്തില്‍ ചേരുന്നു
സൂപ്പര്താരം മോഹന്ലാല് ടെറിട്ടോറിയല് ആര്മിയില് ചേരുന്നു. പുതിയ ചിത്രമായ കുരുക്ഷേത്രയും അതിന് മുമ്പ് ചെയ്ത് കീര്ത്തിചക്രയും എല്ലാം നല്കിയ അനുഭവമാണത്രേ മോഹന്ലാലിനെ സൈന്യത്തില് ചേരാന് പ്രേരിപ്പിച്ചത്.
ഇതിന് മുമ്പും തനിക്ക് സൈനിക സേവനത്തില് താല്പര്യമുണ്ടെന്ന് ലാല് പലവട്ടം മനസ്സ് തുറന്നിട്ടുണ്ട്. തെക്കെ ഇന്ത്യയില് നിന്നും ആദ്യമായാണ് ഒരു സിനിമാതാരം ടെറിട്ടോറിയല് ആര്മിയില് ചേരുന്നത്. ആഗ്രഹ പൂര്ത്തികരണത്തിന് ലാലിനെ സഹായിക്കുന്നത് സംവിധായകന് മേജര് രവിയാണ്.
ആര്മിയില് ചേര്ന്നാല് ഒന്നോ രണ്ടോ മാസം ലാലിന് ഓഫീസര് റാങ്കില് ജോലി ചെയ്യാന് കഴിയുമത്രേ. ഇക്കാലയളവില് സ്വാതന്ത്ര്യദിന, റിപ്പബ്ലിക് ദിന പരേഡുകളിലും മറ്റും പങ്കെടുക്കാന് ലാലിന് കഴിയും.
യുദ്ധം, പ്രകൃതി ദുരന്തങ്ങള് എന്നിവയുണ്ടാകുന്ന സാഹചര്യങ്ങളിലാണ് ടെറിട്ടോറിയല് ആര്മി പ്രവര്ത്തനനിരതമാകുന്നത്. ഇത്തരം അവസരങ്ങളില് സാധാരണ സൈനികരെ സഹായിക്കുകയെന്നതാണ് ഇവരുടെ ജോലി. ലാലിന് ടെറിട്ടോറിയില് ആര്മിയില് പ്രവേശനം ലഭിക്കുന്നതിനുള്ള നടപടി ക്രമങ്ങള് നടന്നുവരുകയാണ്.
ഇതിന് മുമ്പ് ഇന്ത്യയുടെ മുന് ക്രിക്കറ്റ് ക്യാപ്റ്റന് കപില് ദേവ് ടെറിട്ടോറിയില് ആര്മിയില് ചേര്ന്നത് വന് വാര്ത്തയായിരുന്നു. ബോളിവുഡ് നടനായ നാനാ പാടേക്കറും ടെറിട്ടോറിയില് ആര്മിയില് ചേര്ന്നിട്ടുണ്ട്.
ബന്ധപ്പെട്ട വാര്ത്തകള്


Click it and Unblock the Notifications