സ്ഫടികം സംവിധായകന്റെ പുതിയ ചിത്രത്തിനായി മോഹന്‍ലാല്‍! ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ നാളെ! കാണൂ

By Midhun Raj

Recommended Video

ആദ്യ പോസ്റ്റര്‍ സിനിമാ പ്രേമികളിലേക്ക്

മോഹന്‍ലാലിന്റെ കരിയറിലെ ഏക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായാണ് സ്ഫടികം അറിയപ്പെടുന്നത്. ഭദ്രന്‍ സംവിധാനം ചെയ്ത സിനിമയിലെ ആട് തോമയെന്ന കഥാപാത്രവും പ്രേക്ഷകര് നെഞ്ചോടു ചേര്‍ത്തിരുന്നു. നടന്റെ ആരാധകര്‍ ഒന്നടങ്കം ഏറെ ഇഷ്ടപ്പെടുന്ന കഥാപാത്രങ്ങളിലൊന്നു കൂടിയാണ് ആട് തോമ. ഇപ്പോഴും ടിവി ചാനലുകളില്‍ വരുമ്പോള്‍ മികച്ച സ്വീകാര്യതയാണ് സിനിമയ്ക്ക് ലഭിക്കാറുളളത്. ആട് തോമയ്ക്കു പുറമെ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതായിരുന്നു.

സ്ഫടികത്തിനു ശേഷം ഉടയോന്‍ എന്ന ചിത്രത്തില്‍ ഈ കൂട്ടുകെട്ട് ഒന്നിച്ചെങ്കിലും സമ്മിശ്ര പ്രതികരണമാണ് നേടിയത്. ഈ കൂട്ടുകെട്ടില്‍ പുതിയ ചിത്രം വരുമെന്ന് അടുത്തിടെയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വന്നത്. സിനിമയെക്കുറിച്ചുളള പുതിയ വിശേഷങ്ങളറിയാനും എല്ലാവരും വലിയ താല്‍പര്യം കാണിക്കാറുണ്ട്. എന്നാല്‍ മോഹന്‍ലാലിനെ നായകനാക്കിയുളള സിനിമയ്ക്കു മുന്‍പ് മറ്റൊരു ചിത്രമാണ് ഭദ്രന്‍ ഒരുക്കുന്നത്.

മോഹന്‍ലാലും ഭദ്രനും

മോഹന്‍ലാലും ഭദ്രനും

ഒരിടവേളയ്ക്കു ശേഷം മലയാളത്തില്‍ തിരിച്ചെത്തുന്ന ഭദ്രന്‍ മോഹന്‍ലാല്‍ ചിത്രമൊരുക്കുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ലാലേട്ടന്റെ മറ്റു തിരക്കുകള്‍ കാരണം സംവിധായകന്‍ മറ്റൊരു സിനിമയിലേക്ക് കടന്നിരിക്കുകയാണ്. ഭദ്രന്റെ പുതിയ സിനിമയെക്കുറിച്ച് അടുത്തിടെയായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നത്. കുമ്പളങ്ങി നൈറ്റ്‌സിന്റെ വിജയത്തിനു ശേഷം സൗബിന്‍ ഷാഹിറാണ് സിനിമയില്‍ നായകവേഷത്തില്‍ എത്തുന്നത്. സുഡാനി ഫ്രം നൈജീരിയ,കുമ്പളങ്ങി നൈറ്റ്‌സ് എന്നീ സിനിമകള്‍ക്കു ശേഷം മലയാളത്തില്‍ തിളങ്ങിനില്‍ക്കുന്ന നടനാണ് സൗബിന്‍ ഷാഹിര്‍.

ഭദ്രന്റെ സൗബിന്‍ ചിത്രം

ഭദ്രന്റെ സൗബിന്‍ ചിത്രം

അടുത്തിടെ സുഡാനി ഫ്രം നൈജീരിയയിലൂടെ മികച്ച നടനുളള സംസ്ഥാന പുരസ്‌കാരം സൗബിന്‍ സ്വന്തമാക്കിയിരുന്നു. തുടര്‍ന്ന് കൈനിറയെ അവസരങ്ങളാണ് നടനെ തേടിയെത്തിയിരിക്കുന്നത്. ഭദ്രന്‍ ചിത്രത്തില്‍ ആദ്യമായിട്ടാണ് സൗബിന്‍ ഷാഹിര്‍ എത്തുന്നത്. സൗബിന്‍ ഷാഹിര്‍ നായകവേഷത്തില്‍ എത്തുന്ന ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് എസ് സുരേഷ് ബാബുവാണ്. സിനിമയുടെ മറ്റു അണിയറ പ്രവര്‍ത്തകരെക്കുറിച്ചുളള വിവരങ്ങള്‍ പുറത്തുവിട്ടിരുന്നില്ല.

ഫസ്റ്റ്‌ലുക്ക് പുറത്തുവിടുന്നത് മോഹന്‍ലാല്‍

ഫസ്റ്റ്‌ലുക്ക് പുറത്തുവിടുന്നത് മോഹന്‍ലാല്‍

അതേസമയം സൗബിനെ നായകനാക്കിയുളള ഭദ്രന്‍ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തുവിടുന്നത് മോഹന്‍ലാല്‍ ആണ്. മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജ് വഴിയാകും ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ സിനിമാ പ്രേമികളിലേക്ക് എത്തിക്കുക. മാര്‍ച്ച് 15ന് വൈകുന്നേരം ഭദ്രന്‍ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് മോഹന്‍ലാല്‍ പുറത്തുവിടുമെന്നാണ് അറിയുന്നത്. ഭദ്രന്‍ മലയാളത്തില്‍ സംവിധാനം ചെയ്ത അധിക സിനിമകളിലും മോഹന്‍ലാല്‍ അഭിനയിച്ചിരുന്നു.

മോഹന്‍ലാല്‍ തിരക്കിലായതിനാലാണ്

മോഹന്‍ലാല്‍ തിരക്കിലായതിനാലാണ്

സൗബിന്‍ ഷാഹിര്‍ ചിത്രത്തിനു ശേഷമായിരിക്കും മോഹന്‍ലാലിനെ നായകനാക്കിയുളള സിനിമ ഭദ്രന്‍ അണിയിച്ചൊരുക്കുക. ആക്ഷന്‍ ചിത്രമായിരിക്കും ഇതെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വലിയ ക്യാന്‍വാസില്‍ തന്നെ സിനിമ അണിയിച്ചൊരുക്കാനാണ് സംവിധായകന്‍ ശ്രമിക്കുന്നത്. മറ്റു വലിയ പ്രോജക്ടുകളുമായി മോഹന്‍ലാല്‍ തിരക്കിലായതിനാലാണ് സിനിമ വെകുന്നത്.

തിരക്കുകള്‍ക്ക് ശേഷം

തിരക്കുകള്‍ക്ക് ശേഷം

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലാണ് ലാലേട്ടന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. തുടര്‍ന്ന് ഇട്ടിമാണി മേഡ് ഇന്‍ ചൈന,ബിഗ് ബ്രദര്‍ തുടങ്ങിയ സിനിമകളും താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങളാണ്. പ്രിയദര്‍ശന്റെ മരക്കാര്‍ തന്നെയാണ് ഈ വര്‍ഷത്തെ മോഹന്‍ലാലിന്റെ ബിഗ് ബഡ്ജറ്റ് ചിത്രം. മലയാളത്തില്‍ ഇതുവരെയുളളതില്‍ എറ്റവും വലിയ മുതല്‍മുടക്കിലാണ് സംവിധായകന്‍ സിനിമ അണിയിച്ചൊരുക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X